'മഞ്ജു വാര്യർ ദിലീപിന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാൾ, അവരെ തടവിൽ വച്ചിരിക്കുകയാണ്'; സനൽകുമാർ ശശിധരൻ
നടി മഞ്ജു വാര്യർ അപകടത്തിൽ ആണെന്നും അവരുടെ ജീവന് ഭീഷണി ഉണ്ടെന്നും വെളിപ്പടുത്തൽ നടത്തിയ ആളാണ് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ വീണ്ടും വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മലയാളം എക്‌സ്പ്രസ് ലൈവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സനൽ കുമാർ ശശിധരൻ.
സനൽ കുമാർ ശശിധരന്റെ വാക്കുകൾ
കൊച്ചിയിൽ നടിയാക്രമിക്കപ്പെട്ട സംഭവം ഉണ്ടല്ലോ. അതിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായിട്ട് ബന്ധപ്പെട്ട് പുനരന്വേഷണം വന്നപ്പോൾ, ഒരു പർട്ടിക്കുലർ മൊമെന്റിൽ മഞ്ജു വാര്യരുടെ മൊഴി എടുക്കുന്ന അന്നേ ദിവസം അർധരാത്രി അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റി. അപ്പോൾ എനിക്ക് ഇതിനകത്ത് ഒരു അപകടം മണത്തു. കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ഈ സംഭവത്തിൽ ഉള്ളത് എന്ന് വെച്ചാൽ, ഈ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പ്രധാന പ്രതി എന്ന് പറയുന്നത് ദിലീപ് ആണ്.

ഒന്നാം പ്രതി അല്ല, അയാൾ എട്ടാം പ്രതി ആണെങ്കിലും, അതിന്റെ ഗൂഢാലോചന തുടങ്ങുന്നത് ദിലീപിൽ നിന്നാണ്. അയാൾ ഇത് മാത്രമല്ല, അതിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതി കൂടി ആണ്. ഇവർക്കാണെങ്കിൽ, ഇയാളുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ആളാണ്, മഞ്ജു വാര്യർ. എനിക്ക് പിന്നീട് മനസിലായത്, ഇയാളാണ് അതിന്റെ സൂത്രധാരൻ. ഇവരെ ഇങ്ങനെ തടവിൽ വെച്ചിരിക്കുന്നതിന്റെ സൂത്രധാരൻ, ഇയാളാണ്.
ഇയാൾക്ക് എല്ലാ മേഖലകളിലും പിടിപാടുണ്ട്. കോടതിയിലും, പോലീസിലും, ഭരണകൂടത്തിലും ഒക്കെ ഇയാൾക്ക് പിടിപാടുണ്ട്. അപ്പൊ ഈ സ്ത്രീയുടെ ജീവിതം അപകടത്തലാണെന്ന് എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായി. അങ്ങനെ ആ സമയത്ത് ഞാൻ രാഷ്ട്രപതിക്ക് ഒരു കത്ത് എഴുതി. ആദ്യം ഫേസ്ബുക്കിൽ ഇവരുടെ ജീവന് ഭീഷണി ഉണ്ടെന്ന് ഞാൻ പറഞ്ഞു. വളരെ ഡീറ്റെയിൽഡ് ആയിട്ടാണ് ഞാൻ ആ പോസ്‌റ്റ് എഴുതുന്നത്.
എല്ലാ പത്രങ്ങളും തെ ക്യാരി ചെയ്‌തു അത് നാഷണൽ മീഡിയ വരെ. അതെല്ലാം റിപ്പോർട്ട് ചെയ്‌തു. രണ്ടാമത്തെ ദിവസവും, മൂന്നാമത്തെ ദിവസവും, നാലാമത്തെ ദിവസവും, ഏഴ് ദിവസം കണ്ടിന്യൂസ് ആയിട്ട് ഈ വാർത്ത ചാനലിൽ നിൽക്കുന്നു. ഒരു തരത്തിലുള്ള അന്വേഷണങ്ങളോ ഒന്നും തന്നെ നടക്കുന്നില്ല. ഞങ്ങൾ തമ്മിൽ ഒരു കോൺടാക്റ്റും ഇല്ല. ഞാൻ ഒരാളെ പറ്റി ഇങ്ങനെ പറയുമ്പോൾ, അതിൽ എന്തെങ്കിലും സത്യം ഇല്ല എന്നുണ്ടെങ്കിൽ, അവർ എന്നെ വിളിച്ച് പറയണ്ടേ? ഒന്നുമില്ലെന്ന്.
2022 മെയ് നാലാം തീയതി, ഞാൻ ചീഫ് ജസ്‌റ്റിസിന്, രാഷ്ട്രപതിക്കും, കത്ത് എഴുതി. കത്ത് എഴുതിയതിന്റെ പിറ്റേ ദിവസമാണ് എന്നെ അറസ്‌റ്റ് ചെയ്‌തത്. അന്ന് രാത്രി എനിക്ക് അതിനെ ഒരു കള്ള പരാതി ഉണ്ടാകുന്നു. ആ പരാതി ഇപ്പോഴും ജെനുവിൻ ആണോ എന്നൊന്നും എനിക്ക് അറിയത്തില്ല. അല്ല എന്നാണ് മഞ്ജു വാര്യർ പിന്നീട്‍ പറഞ്ഞത്. അങ്ങനെ എന്നെ അറസ്‌റ്റ് ചെയ്യുന്നു.
പിന്നെ എല്ലാം അറിയാലോ, അറസ്‌റ്റ് ചെയ്‌തത് എന്ന് വെച്ചാൽ, നാട്ടു റോഡിലിട്ടൊക്കെഇട്ടാണ് അറസ്‌റ്റ് ചെയ്യുന്നത്. ഒരു ഭീകരനെ പിടിക്കുന്ന പോലെയാണ് എന്നെ അറസ്‌റ്റ് ചെയ്‌തത്. അങ്ങനെ എന്റെ ജീവിതം മുഴുവനായി തകർക്കുകയായിരുന്നു. എനിക്ക് ഇങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു മഞ്ജു വാര്യർ ആദ്യം. കുറെ സംസാരിച്ചു കഴിയുമ്പോൾ, ഞങ്ങൾ തമ്മിൽ ഒരു മാനസികമായിട്ട് ഒരു ഐക്യം ഉള്ളതുപോലെ, പല കാര്യങ്ങളിലും ഒരു അഭിപ്രായമുള്ളത് പോലെ തോന്നി.
എനിക്ക് നിങ്ങളോട് ഒരു താൽപര്യമുണ്ട്, സ്‌പിരിച്വൽ ഇൻട്രെസ്‌റ്റ് ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ എന്നോട് പറഞ്ഞത് സനൽ നിങ്ങൾ ഒരു നല്ല മനുഷ്യനാണ്, എന്നെപ്പോലെ ഒരാൾ എന്ന്. ഒന്നുകിൽ ഇഷ്‌ടമല്ലെന്ന് അവർ പറയണമായിരുന്നു. പിന്നീട് ഞാൻ അത് നിർത്തി. അതെപ്പറ്റി സംസാരിച്ചിട്ടില്ല. പിന്നീട് കുറെ കാലം കഴിഞ്ഞിട്ടാണ് സംസാരിച്ചത്. അവർ ഇങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു.
അവരെപ്പറ്റി ഉള്ള ഇമേജ് പതിയെ പതിയെ ഇല്ലാതായി. ഇവർ ഇങ്ങനെയല്ല, ഇവർ വേറൊരു തരത്തിലാണ് അഭിനയിക്കുകയാണ്. അവരെ ഇങ്ങനെ വേറെ ആരുടെയോ താൽപര്യത്തിന് അനുസരിച്ച് വേഷം കെട്ടിച്ചു നടക്കുകയാണ് എന്ന് എനിക്ക് മനസിലായി തുടങ്ങിയപ്പോൾ, ഞാൻ വീണ്ടും ഇവരോട് അത് സംസാരിച്ചു. പിന്നീട് എനിക്ക് മനസ്സിലാകുന്നത് അവർ ഒരു തടവിലാണ് എന്നാണ്.
ശരിക്കും പറഞ്ഞു കഴിഞ്ഞാൽ, ഇവർ ഒരു കൂട്ടിൽ അടച്ച ജീവി ആയിട്ടാണ് ജീവിക്കുന്നത് എന്ന് എനിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് തുറന്നു പറയുന്നത്. അത് തുറന്നു പറയുമ്പോഴും, അപ്പോഴും അവർക്ക് എന്തെങ്കിലും എതിർപ്പുണ്ടായിരുന്നെങ്കിൽ, അപ്പോഴും അത് പറയാമായിരുന്നു. അത് പറഞ്ഞില്ല. അങ്ങനെ ഇവർ ആ സമയത്തൊന്നും എന്നോട് ഇങ്ങനെ പ്രേമമാണെന്നോ ഒന്നും പറഞ്ഞിട്ടില്ല.
അതിനുശേഷം, ഈ കേസ് ഉണ്ടായതിനുശേഷം, എനിക്ക് നാട്ടിൽ നിൽക്കാൻ പറ്റാത്ത സ്ഥിതി ആയി. എന്റെ ഫോൺ ഒക്കെ ഹാക്ക് ഡൗൺ. ഞാൻ ഇവിടുന്ന് അമേരിക്കയിൽ പോയി. അമേരിക്കയിൽ പോയപ്പോൾ, എന്നെ അവർ വിളിച്ചു. എന്നോട് പറഞ്ഞ സംഭവമാണ്. അവർക്ക് എന്നോട് പ്രേമമുണ്ട്. പക്ഷേ നമ്മൾ തമ്മിൽ സംസാരിച്ചു എന്ന് അറിഞ്ഞു കഴിഞ്ഞാൽ, ഞാൻ ആ നിമിഷം കൊല്ലപ്പെടും. അവർ മാത്രമല്ല, അവരുടെ മകളും, പിന്നെ അവരുടെ ഫാമിലി, വീട്ടുകാരും ഒക്കെ അപകടത്തിലാണ്.
ഇവരെ പ്രേമിക്കുന്നു എന്നോ, കല്യാണം കഴിച്ചു തരണം എന്നോ ഒന്നുമല്ല ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞത് എന്റെ നിരീക്ഷണത്തിൽ, ഈ സ്ത്രീ ഒരാളുടെ തടവിലാണ്. കുറച്ചു പേരുടെ തടവിലാണ്. ഇവരുടെ ജീവന് ഭീഷണി ഉണ്ട് എന്നാണ് ഞാൻ പറഞ്ഞത്. അതെപ്പറ്റി അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ മൊഴി എടുക്കണം, എന്റെ മൊഴി എടുക്കണം. ഈ ഞാൻ പറയുന്ന കാര്യങ്ങൾ അന്വേഷിക്കണം. എന്നാൽ ഒരു തരത്തിലും അന്വേഷണം നടന്നില്ല.
അതിനുപകരം ചെയ്യുന്നത് എന്ന് വെച്ചുകഴിഞ്ഞാൽ, എന്നെ നിശബ്‌ദനാക്കാൻ ശ്രമിക്കുകയാണ്. കൊല്ലാൻ ശ്രമിക്കുകയാണ്. എന്നെ ടാർണിഷ് ചെയ്യാൻ ശ്രമിക്കുകയാണ്. എനിക്കെതിരെയുള്ള അപവാദങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എനിക്ക് മീഡിയ സ്പേസ് തരാതിരിക്കുക. ഇതൊക്കെയാണ് സംഭവിക്കുന്നത്. അപ്പൊ അതുകൊണ്ടുതന്നെ എനിക്ക് ഇതിനകത്ത് കൃത്യമായിട്ടുള്ള ഒരു മാഫിയ ഒരു പ്രോഗ്രാമിംഗ് ആണ് എനിക്ക് മനസ്സിലാകുന്നത്.
ഒരു സ്ത്രീ അവരുടെ ജീവന് ഭീഷണി ഉണ്ടെന്നും, അവരുടെ മകൾ കൊല്ലപ്പെടുമെന്നും, ഒക്കെ പറയുന്നു. എന്നോട് സംസാരിച്ചാൽ കൊല്ലപ്പെടും എന്ന് പറയുന്നു. ഞാൻ അമേരിക്കയിൽ പോകുമ്പോൾ, പിന്നെ എന്നെ കൊല്ലാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു. ഞങ്ങൾ 18 വയസുള്ള കൗമാരക്കാർ ഒന്നുമല്ല. 50 വയസിന് അടുത്തവരാണ്.














Click it and Unblock the Notifications