'നിവിൻ- മമിത കോമ്പോയ്ക്ക് പകരം മഞ്ജു- നസ്‌ലിൻ കോമ്പോ ആയാലോ ?സ്വീകരിക്കുമായിരുന്നോ';ധന്യ വർമ

നിവിൻ പോളി-മമിത ബൈജു ചിത്രമായ ബെത്ലഹേം കുടുംബ യൂണിറ്റിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഏജ്- ഗ്യാപ് റൊമാന്‍സാണ് സിനിമയുടെ പശ്ചാത്തലം. ഇപ്പോഴിതാ ഈ സിനിമയിലെ കഥാപാത്രങ്ങളുടെ പ്രായ വ്യത്യാസത്തെ കുറിച്ച് ഒരു കുറിപ്പ് പങ്കിട്ടെത്തിയിരിക്കുകയാണ് അവതാരകയായ ധന്യ വർമ. നായക കഥാപാത്രത്തേക്കാൾ പ്രായക്കൂടുതൽ നായികയ്ക്കായിരുന്നെങ്കിൽ സിനിമ സ്വീകരിക്കപ്പെടുമോയെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്. ധന്യ വർമ്മയുടെ കുറിപ്പ് ഇങ്ങനെ

manju

'ബെത്ലഹേം കുടുംബ യൂണിറ്റിൽ റോള്‍ മാറിയിരുന്നെങ്കില്‍ അതായത്, സ്ത്രീക്ക് കൂടുതല്‍ പ്രായമുള്ളായിരിക്കുകയും സിനിമയിൽ നിവിൻ പോളിയെ പോലെ കാണാൻ ആകർഷണമുള്ള ആളായിരിക്കുകയും ചെയ്താൽ എങ്ങനെയിരിക്കും? സമൂഹവും നമ്മുടെ സംസ്കാരവുമൊക്കെ അതിനെ അംഗീകരിക്കുമോ? എനിക്ക് തോന്നത് സിനിമയും കഥാപാത്രങ്ങളുമെല്ലാം പരിഹാസത്തിന് പാത്രമാകുമെന്നാണ്. പ്രധാന കഥാപാത്രം സ്ലട്ട് ഷെയിമിംഗിന് ഇരയാവുകയും ചെയ്യും. ഒന്ന് ആലോചിച്ച് നോക്കൂ "എന്റെ ഒരു സുഹൃത്ത് എനിക്ക് അയച്ച മെസ്സേജ് പോലെ മഞ്ജു, നവ്യ, പൂര്‍ണിമ, ആശ എന്നിവരില്‍ ആരെങ്കിലും റോഷന്‍, ഷെയ്ന്‍, അര്‍ജുന്‍, ആസിഫ്, നസ്‌ലിന്‍ അല്ലെങ്കില്‍ മാത്യു എന്നിവര്‍ക്കൊപ്പം പ്രണയ ജോഡിയായി അഭിനയിക്കുന്ന ഒരു വെറുതെയൊന്ന് സങ്കൽപ്പിച്ച് നോക്കൂ, മമിത-നിവിൻ ജോഡി സ്വീകരിക്കപ്പെട്ടതുപോലെ സ്വീകരിക്കപ്പെടുമോ?

ഇമോഷണല്‍ മെച്യൂരിറ്റിയും പ്രായവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നത് സത്യമാണ്. ഇരുപതുകളില്‍ ഉള്ള പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിുമാണ് നാല്പതുകളിലും അമ്പതുകളിലും അതിനുമുകളിലും പ്രായമുള്ള സ്ത്രീപുരുഷന്മാരേക്കാള്‍ മാനസിക പക്വത ഞാൻ കണ്ടിട്ടുള്ളത്.

ഒരു നല്ല ബന്ധത്തിന് ഏറ്റവും അത്യാവശ്യമായ പ്രാഥമിക ഘടകം ഇമോഷണല്‍ മെച്യൂരിറ്റിയാണ് എന്നതാണ് ഇതില്‍ ഏറ്റവും രസകരമായ കാര്യം. എന്നാല്‍ നമ്മളില്‍ ഭൂരിഭാഗം ആളുകളും അത് എന്താണെന്ന് പോലും തിരിച്ചറിയാതെയാണ് ബന്ധങ്ങളിലേക്ക് കടക്കുന്നത്, അല്ലേ ?. എന്നെ സംബന്ധിച്ച് പ്രായം എന്നത് ഒരിക്കലും ബന്ധങ്ങളുടെ മാനദണ്ഡമായിരുന്നി്ല.

പുരുഷനാണ് പ്രായകൂടുതലെങ്കിലും സ്ത്രീക്കാണ് പ്രായക്കൂടുതലെങ്കിലും 10 / 20 / 30 വയസോ അതില്‍ കൂടുതലോ വ്യത്യാസമുണ്ടെങ്കിലും അത് ഒരു വിഷയമല്ല. പരസ്പരമുള്ള കരുതല്‍, ബഹുമാനം, മികച്ച ആശയവിനിമയം എന്നിവയിലാണ് ഒരു ബന്ധം മുന്നോട്ട് പോകുന്നതെങ്കിൽ മാത്രം.. ബന്ധത്തിലുള്ള ആളുകള്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെങ്കില്‍, മറ്റാര്‍ക്കും അത് ഒരു പ്രശ്‌നമാകേണ്ട കാര്യമില്ല', ധന്യ വർമ്മ കുറിച്ചു.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേർ കമൻ്റുമായി എത്തി. 'കിസ്മത്ത് - ഷെയിൻ നിഗം ശ്രുതി, മീര ജാസ്മിൻ പാലും പഴയും അങ്ങനെ കുറച്ച് പടങ്ങൾ ഉണ്ട്. പക്ഷെ മേക്കിംഗ് അത്രക്ക് പോരാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. നസ്ലെൻ കല്യാണി ലോക, പെപ്പെ - ലിച്ചി അങ്കമാലി ഡയറീസ് ആണെന്ന് തോന്നുന്നു കുറച്ചൂടെ ആളുകൾ കണ്ടത്. നല്ല മേക്കിങ് ആണേൽ ഇനിയും ആക്സപ്റ്റ് ചെയ്യും ഓഡിയൻസ്' എന്നാണ് ഒരാൾ കുറിച്ചത്.

'ക്രിസ്റ്റി എന്നൊരു മലയാളം സിനിമ കുറച്ച് നാൾക്ക് മുൻപ് ഇറങ്ങിയിരുന്നു. അതിൽ മാളവികയുടെ ഓപ്പോസിറ്റ് മാത്യു ആയിരുന്നു. Age dynamics മാത്രം ആയിരുന്നില്ല ഇതിവൃത്തം എങ്കിലും അതിലൊരു വൃത്തികേടോ അസ്വാഭിവകതയോ തോന്നിയതുമില്ല. Grooming is a reality, പക്ഷേ gender reversal വരുമ്പോ age dynamics ആളുകൾ സ്വീകരിക്കില്ല എന്നൊക്കെ കാടടച്ചു പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഇഷ്ടോള്ള പടങ്ങൾ ഇഷ്ടോള്ളവർ കാണട്ടെ. ഇമ്മാതിരി പൊളിറ്റിക്കൽ കറക്ടൻസും, അപ്രോപ്രിയേഷനും ഒക്കെ വല്ലാത്ത അതിവായന തന്നെ!' എന്നായിരുന്നു മറ്റൊരു കമൻ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+