'മഞ്ജു വാര്യർക്കെതിരെ പറയുന്നത് പച്ചക്കള്ളം, എന്തിനാണ് മമ്മൂട്ടിയെ വലിച്ചിഴക്കുന്നത്';ശാന്തിവിള ദിനേശ്
നടി മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽ കുമാർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. അനാവശ്യ ആരോപണങ്ങൾ ഉയർത്തി സനൽ സ്വയം പരിഹാസ്യനാകുകയാണെന്ന് ശാന്തിവിള കുറ്റുപ്പെടുത്തി. മമ്മൂട്ടി അടക്കമുള്ളവരെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും ശാന്തിവിള ചോദിച്ചു.
'സംവിധായകൻ സനൽകുമാർ ശശിധരൻ വീണ്ടും ഇറങ്ങിയിട്ടുണ്ട് മഞ്ജു വാര്യരുടെ ജീവൻ രക്ഷിക്കാനായിട്ട്. എന്നെ കിറുക്കൻഎന്നും ഭ്രാന്തൻ എന്നും ഒക്കെ ആളുകൾ കരുതുന്നു എന്നാണ് സൽകുമാർ ശശിധരൻ തന്നെ ഇപ്പോൾ പറയുന്നത് . ആര് പറയുന്നതും മഞ്ജു കേൾക്കാറില്ല ,കേട്ടതായി ഭാവിക്കാറില്ല. പക്ഷേ ഇദ്ദേഹം പറയുന്നത് മഞ്ജു വാ തുറക്കണം എന്നാണ് .2022 മുതൽ ഈ പയ്യൻ ഒരു പെണ്ണിനെ ആരോ തീർക്കാൻ പോകുന്ന കഥയും പറഞ്ഞു പോലീസുകാർ എടുത്ത കേസ് എന്റെ പ്രാണപ്രേയസി കൊടുത്തതല്ല എന്നും പറഞ്ഞ് ഇങ്ങനെ നടക്കുകയാണ് .2022 തൊട്ട് നാലു വർഷമായിട്ട് ഇത് തന്നെയാണ് പണി. നാണമില്ലേ എന്നാണ് ഞാൻ ചോദിക്കുന്നത്.

മഞ്ജു ശബ്ദം മാറ്റി സംസാരിച്ച ഓഡിയോ അമേരിക്കയിൽ ഇരുന്നുകൊണ്ട് ഞാൻ പുറത്തുവിട്ടിട്ട് ആരും വിശ്വസിക്കുന്നില്ല, അതിന് ഓൻ്റിസിറ്റിയില്ല ഇല്ല എന്നാണ് എല്ലാരും പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. മഞ്ജു സ്വന്തം ശബ്ദത്തിൽ സംസാരിച്ചാൽ അവർ കൊല്ലപ്പെടും എന്ന ഭീതിയിലാണ് മിമിക്രിയിൽ ശബ്ദം മാറ്റി സംസാരിച്ചതെന്നാണ് സൽകുമാർ ശശിധരൻ പറയുന്നത്. എന്നിട്ട് മഞ്ജു സ്റ്റേജ് ഷോക്ക് അമേരിക്കയിൽ ഉണ്ടെന്ന് അറിഞ്ഞിട്ട് ട്രംപ് തെരഞ്ഞെടുപ്പിൽ പോലും പോകാത്ത അത്രയും ദൂരം 5000 കിലോമീറ്റർ വരെ കാർ ഓടിച്ചു പോയി മഞ്ജുവിനെ കാണാൻ, എന്നിട്ട് കണ്ടില്ല എന്ന് .
ഒരു പെണ്ണിന അന്വേഷിച്ച് 5000 കിലോമീറ്റർ അങ്ങോട്ടും 5000 കിലോമീറ്റർ ഇങ്ങോട്ടും കാറ ഓടിക്കുക എന്ന് പറഞ്ഞ ആലോചിച്ചു നോക്കൂ. ഈ പരാതി കൊടുത്തത് ഞാനാണെന്ന് തുറന്നു പറഞ്ഞാൽ എന്റെയും എൻറെ മകളുടെയും ജീവിതം തീരുമെന്നാണ് മഞ്ജു ഈ സംവിധായകനോട് പറഞ്ഞതത്രേ. നട്ടകുരുക്കാത്ത കള്ളമാണ് ഈ പറയുന്നത്. ഇയാൾ വാസ്തവത്തിൽ ഒരു വക്കീലാണ്. മഞ്ജു 164 സെക്ഷൻ പ്രകാരം ജഡ്ജിക്ക് മുന്നിൽ മൊഴി കൊടുത്തിരിക്കുകയാണെന്ന് പോലും ഈ മഹാൻ അംഗീകരിക്കുന്നില്ല. മഞ്ജു ഒരിടത്തും പറയില്ല എന്നെ പറ്റി എന്നാണ് ഇയാൾ പറഞ്ഞത് .പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ പെയിഡ് ആണ്, ആർക്കോ മഞ്ജു വാര്യർ കുറെ കാശ് കൊടുത്തിട്ട് അല്ലെങ്കിൽ അവരുടെ കൂടെ കടക്കുന്ന ആ പിഎ കുറെ കെട്ടുകണക്കിന് നോട്ടെടുത്ത് ആളുകൾ കൊടുത്തിട്ട് സൽകുമാർ ശശിധരനെതിരെ കമൻ്റ് ഇടീക്കുകയാണത്രേ.
മഞ്ജു സ്റ്റേറ്റ്മെന്റ് നടത്തിയാൽ അവർ ഉണ്ടാവില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറച്ചു കാര്യങ്ങൾ പുറത്തു വരും എന്നറിഞ്ഞപ്പോൾ അമ്മ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ രാജിവെച്ചു പോയില്ലേ, അതും ഇത ഇതുമായിട്ട് എന്താ ബന്ധം എന്ന് എനിക്കറിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടട്ടെ കാണാം എന്നാണ് ഇയാൾ പറയുന്നത്. രണ്ട് പ്രണയ ലെറ്ററിന്റെ പേരിൽ എന്റെ പേരിൽ കേസ് എടുത്തു. ബിനീഷ് ചന്ദ്രൻ ഇല്ലാതെ മഞ്ജുവിനെ ഇന്റർവ്യൂ ചെയ്യാൻ പ്രൊഫഷൻ ഉണ്ടോ, പോലീസ് മൊഴിയെടുക്കുമ്പോൾ പോലും ബിനീഷ് ചന്ദ്രന്റെ റെ കൂടെ ഇരുത്തിയാണ് മൊഴിയെടുത്തത് എന്നൊക്കെയാണ് പറയുന്നത്. അത് മഞ്ജുവിന്റെ സ്വാതന്ത്ര്യമാണെന്നേ. ഞാൻ പ്രൂഫ് സഹിതം പോലീസിന് കംപ്ലൈന്റ് കൊടുത്തു മൂന്നു തവണ, എന്നിട്ടും അവർ അന്വേഷിക്കുന്നില്ലെന്നാണ് പറയുന്നത്.
2019 മുതൽ നടന്നുവരുന്ന സംഭവങ്ങൾ വച്ചാണ് ഞാൻ സംസാരിക്കുന്നത്. രണ്ടു ദിവസം എന്നെ എന്താ ജയിലിൽ ഇടാത്തതെന്നാണ് ചോദിക്കുന്നത്.
മയക്ക് മരുന്നിന് അടിമയായി പോയി ഭ്രാന്താണ് എന്നൊക്കെയാണ് പലരും എന്നെപ്പറ്റി കരുതുന്നത്. നാട്ടിൽ വലിക്കാൻ സ്വാതന്ത്ര്യമില്ലാത്തതിനാൽ ഇവിടെ വന്ന് ഫ്രീയായി വലിക്കുന്നു എന്ന് പരസ്യമായി പറഞ്ഞ് വീഡിയോ ചെയ്ത ആളാണ് ഈ മഹാൻ.
ഇനി മുന്നോട്ടു പോകാൻ പറ്റില്ല എന്ന് തോന്നിയ നിമിഷം ഞാൻ ആത്മഹത്യയെ പറ്റി ചിന്തിച്ചു. വീട്ടുകാരെ കണ്ട് പോലീസുകാർ പറയുകയാണ് ഇയാളുമായി സഹകരിക്കരുത്, ഇയാൾ പ്രശ്നങ്ങളുള്ള ആളാണ് സഹകരിക്കരുത് എന്നാണ് പറയുന്നത്. ഇയാൾക്ക് ഭാര്യയും രണ്ട് ആൺമക്കളും ഉണ്ട് എന്ന്. മാത്രമല്ല വക്കീലിന് പഠിക്കുമ്പോൾ പ്രേമിച്ചു കെട്ടിയതാണ്. അവർ ഇപ്പോൾ ഒരു പോലീസുകാരനെ വിവാഹം കഴിച്ച് നന്നായി ജീവിക്കുന്നു.
ശബ്ദം പുറത്തുവന്നാൽ മഞ്ജു കൊല്ലപ്പെടുമാത്രേ.എന്നോട് സംസാരിച്ചു എന്നറിഞ്ഞാൽ മഞ്ചു കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പറയുന്ന ഇവരുടെ ശബ്ദം ഞാൻ അവരുടെ സഹോദരൻ മധു വാര്യർക്ക് അയച്ചു കൊടുത്തു, പിന്നെ മമ്മൂട്ടിക്കും അയച്ചു കൊടുത്തു കുറച്ച് അടുപ്പമുള്ളവർക്കും അയച്ചുകൊടുത്തു അതോടെ എന്റെ വാട്സ് ആപ്പ് ബ്ലോക്കായി എന്നും ഇയാൾ പറയുന്നു. എന്തിനാണ് ഇങ്ങനെ പരിഹാസ്യനാകുന്നതെന്ന് മനസിലാകുന്നില്ല.


Click it and Unblock the Notifications