"ഉണ്ണി മുകുന്ദനെ വച്ച് പടം ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു, എന്നിട്ടും ചെയ്‌തപ്പോൾ സിനിമ പരാജയമായി"

യുവതാരങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. ഒരു സൂപ്പർസ്‌റ്റാർ പരിവേഷമുള്ള വേഷങ്ങളാണ് അടുത്തിടെ താരം കൂടുതലായി ചെയ്‌തത്‌. ഇപ്പോഴിതാ താരത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ചെയ്‌ത ചാണക്യതന്ത്രം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അതിന്റെ നിർമ്മാതാവ് മുഹമ്മദ് ഫൈസൽ. മാസ്‌റ്റർബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഹമ്മദ് ഫൈസലിന്റെ വാക്കുകൾ

സിനിമ പുറമേ നിന്ന് നോക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവരുടെ വിലയിരുത്തൽ അല്ല സിനിമ എന്ന് പറയുന്നത്. ശരിക്കും പറഞ്ഞാൽ, സിനിമയ്ക്ക് ഉള്ളിൽ നിൽക്കുന്നവർക്കാണ് സിനിമയുടെ കാര്യങ്ങൾ അറിയുക. പുറമേ നിന്ന് നോക്കുന്നവർ സിനിമയെപ്പറ്റി പല ധാരണകളും ഉണ്ട്. അപ്പോൾ ഒത്തിരി കാശുള്ളവർക്ക് പടം പ്രൊഡ്യൂസ് ചെയ്യാൻ പറ്റണമെന്നില്ല. സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയ ഒരു ഭാഗ്യമായിട്ട് എനിക്ക് തോന്നുന്നത്.

unni mukundan

നമ്മുടെ ലൈഫിൽ നമ്മൾ എന്തെങ്കിലും ഒരു വ്യത്യസ്‌തമായി ചെയ്യുമ്പോഴല്ലേ കാര്യമുള്ളൂ. അല്ലാതെ, നമ്മൾ ഇതേ പോലെ ജീവിച്ച് ഒരേപോലെ കടന്നു പോയിട്ട് കാര്യമില്ലല്ലോ. അപ്പൊ അങ്ങനെ ഞാനും എന്റെ ഒരു സുഹൃത്തും ഞങ്ങൾ രണ്ടുപേരും കൂടെ പ്ലാൻ ചെയ്‌തു സിനിമ ചെയ്യാമെന്ന്. അപ്പൊ ഞങ്ങൾ ഒന്നിച്ച് ഒരു ദിവസം കണ്ണൻ താമരക്കുളവുമായിട്ട് ഞങ്ങൾ ഒന്നിച്ച് യാത്ര ചെയ്‌തു. യാത്ര പോകുമ്പോൾ കണ്ണന്റെ ഒരു ഫോട്ടോ ഞങ്ങൾ കണ്ടു.

ഒരു ചായ കുടിക്കാം എന്ന് പറഞ്ഞിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ കണ്ണനോട് വിളിച്ചു ചോദിച്ചു, ഉണ്ണി മുകുന്ദനും കണ്ണനും കൂടെ ബോംബെയിൽ ഒരു യാത്ര പോകുന്ന ഒരു വീഡിയോ ഇട്ട് എയർപോർട്ടിൽ ഇരിക്കുന്നത്. വലിയ പ്രൊജക്റ്റിന്റെ ഭാഗമായിട്ടുള്ള യാത്രയാണെന്ന് പറഞ്ഞു. അപ്പൊ ഞാൻ അങ്ങനെ വിളിച്ചു, എന്താ, നിങ്ങൾ ബോംബെയിൽ എവിടെയോ പോയി എയർപോർട്ടിൽ ഇരിക്കുന്നത് കണ്ടല്ലോ എന്ന്. ബോംബെയിൽ പോയതാണ്. ഒരു പ്രൊഡ്യൂസറെ കാണാൻ പോയതാണ്. ഉണ്ണിയുടെ ഒരു പ്രൊജക്റ്റ് ഞങ്ങൾ പെട്ടെന്ന് കണ്ടിട്ട് ഒരു പടം പ്ലാൻ ചെയ്‌തു പോയി എന്ന് പറഞ്ഞു.

അത് പിന്നെ പ്രൊഡ്യൂസർ ഉദ്ദേശിച്ച പോലെ ആയില്ല. പ്രൊജക്റ്റ് തൽക്കാലം ഡ്രോപ്പ് ആയിരിക്കാം എന്ന് പറഞ്ഞു. അപ്പൊ ഞാൻ പറഞ്ഞു, നിങ്ങൾ ഏത് പടമാണ് ചെയ്യുന്നത്? അത് അവർ ഏതൊരു സിനിമ, തമിഴ് സിനിമ, ഏതോ ഒരെണ്ണം കണ്ടിട്ട് ആ സിനിമയിൽ നിന്ന് ഒരു ഇൻസ്‌പിറേഷൻ ഉണ്ടായിട്ട് ഒരു കഥ പ്ലാൻ ചെയ്‌തിരുന്നു. ഉണ്ണി പറഞ്ഞു, നമുക്ക് ഇങ്ങനെ ഒരു പടം ചെയ്യാം. അപ്പൊ അങ്ങനെ ഒരു കഥ ഞങ്ങൾ ഇങ്ങനെ പ്ലാൻ ചെയ്‌തിട്ട്, ചെയ്യുന്നതാണ്.

അപ്പൊ ഞാൻ പറഞ്ഞു, അത് നമുക്ക് എന്ത് ബജറ്റ് വരും? അങ്ങനെ ഒരു ബജറ്റ് പറഞ്ഞു. ആ ബജറ്റിനുള്ളിൽ ചെയ്യാൻ പറ്റും. അപ്പൊ അതിന്റെ ബിസിനസ് സാധ്യതകൾ ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. അപ്പൊ ഉണ്ണിനെ വിളിക്കുന്നു, സംസാരിക്കുന്നു. അവര് ഓഗസ്‌റ്റ് മാസം സെപ്റ്റംബർ 22ന് ഉണ്ണിയുടെ ബർത്ത് ഡേ ആണ്. നമുക്ക് അഡ്വാൻസ് കൊടുക്കാം എന്ന് പറയുന്നു.

എന്റെ സുഹൃത്തിനോട് ചോദിച്ചപ്പോൾ, അദ്ദേഹം ഓക്കെ പറയുന്നു. ഞങ്ങൾ സെപ്റ്റംബർ 22ന് അഡ്വാൻസ് കൊടുത്തു. അങ്ങനെ കാര്യങ്ങൾ മുൻപോട്ട് നീക്കി. പക്ഷേ, ഈ സിനിമയല്ലേ, എന്റെ സുഹൃത്തിനോട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞിട്ടായിരിക്കാം. പെട്ടെന്ന് അയാൾ അതിൽ നിന്ന് കുറച്ച് ഒന്ന് പുറകോട്ട് മാറി. പക്ഷേ, മുൻപോട്ട് പോകാൻ തീരുമാനിച്ചത് കൊണ്ട് ഞാൻ മുൻപോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.

എങ്കിലും അദ്ദേഹം ചെറിയൊരു കോണ്ട്രിബൂഷൻ ചെയ്യാമെന്ന് സമ്മതിച്ചു. അങ്ങനെ കാര്യങ്ങൾ നീങ്ങി. സിനിമ തുടങ്ങിയ സമയത്ത്, പിന്നെ അദ്ദേഹം അന്നേരം ഫണ്ട് ഇല്ല എന്നൊക്കെ പറഞ്ഞിരുന്നു. ഞാൻ കാര്യങ്ങൾ മുൻപോട്ട് നീക്കി, ഷൂട്ട് ഒക്കെ നടന്നുകൊണ്ടിരുന്നു. ഒരു ഷൂട്ടിന്റെ ഒരു 70 ശതമാനം ഒക്കെ കഴിഞ്ഞപ്പോൾ, അദ്ദേഹം വീണ്ടും നമ്മളോട് സഹകരിച്ചു. അദ്ദേഹം സപ്പോർട്ട് ചെയ്‌തു. അദ്ദേഹം സൈലന്റ് പാർട്‌ണർ ആയിട്ട് നിന്നു. അങ്ങനെയാണ് അത് പ്രൊഡ്യൂസ് ചെയ്‌തത്‌.

ഞാൻ ഉണ്ണിയെക്കാൾ കൂടുതൽ കണ്ണനിലാണ് വിശ്വസിച്ചത്. ഡയറക്‌ടർ എന്ന നിലയിൽ കണ്ണൻ അന്ന് ചെയ്‌ത പടങ്ങൾ കുഴപ്പമില്ലായിരുന്നു. നന്നായിട്ട് ചെയ്‌തിരുന്നു. മൂന്ന് പടവും ബിസിനസ് ആയാലും, പിന്നെ നമ്മൾക്ക് നമ്മളോട് അയാൾ ചേർന്ന് നിൽക്കും എന്ന് നമുക്കൊരു തോന്നൽ ഉണ്ടായി. ചില പടങ്ങൾ പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഒരു ഡെഡിക്കേഷനിൽ എനിക്ക് താൽപര്യം തോന്നിയിട്ടുണ്ട്.

സത്യത്തിൽ ഇത് ഏതോ ഒരു തമിഴ് പടം കണ്ടതിന്റെ ഒരു ഇൻസ്‌പിറേഷൻ എന്ന് പറഞ്ഞിരുന്നെങ്കിലും, ഇത് ഏത് പടമാണെന്ന് എനിക്കറിയില്ല. ഒരു കഥ പ്ലാൻ ചെയ്‌തു, അത് കഴിഞ്ഞിട്ട് പടം റിലീസ് ചെയ്‌തതിനു ശേഷം എന്നോട് കുറെ പേര് ചോദിച്ചു, ഇത് ഇന്ന പടമല്ലേ? അപ്പൊ ഞാൻ പിന്നെ ഈ പടം എടുത്ത് കണ്ടപ്പോഴാണ് ഞാൻ പടത്തിന്റെ ഏകദേശം ഒരു പാറ്റേൺ വന്നിട്ടുണ്ട്. ഫുൾ കഥ അതല്ല, ഏകദേശം അതിന്റെ ത്രെഡ് ഇതുമായി സാമ്യം നിൽക്കുന്ന ഒരു കഥയായിട്ട് എനിക്ക് പിന്നീട് തോന്നി.

സിനിമ വിജയിച്ചില്ലേ എന്ന് ചോദിച്ചു കഴിഞ്ഞാൽ, അത് സിനിമയുടെ ആ സിനിമയുടെ ക്വാളിറ്റി കുറവല്ല. സത്യത്തിൽ, സിനിമ ശരിക്കും പറഞ്ഞാൽ, നന്നായി വിജയിക്കേണ്ട ഒരു പടം തന്നെയായിരുന്നു. അതിനു പറ്റിയത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, ആ സമയത്തായിരുന്നു സിനിമ സമരം വന്നത്. സിനിമ സമരം ഉണ്ടായിരുന്നു. ഒരു ശരിക്കും ഒരു എനിക്ക് തോന്നുന്നു, ഒരു ജൂൺ മുതലോ, മാർച്ച് മുതൽ അങ്ങോട്ട് 2017 മുതൽ അങ്ങോട്ട് സിനിമ സമരം നടക്കുന്നുണ്ടായിരുന്നു.

അപ്പൊ നമുക്ക് കണ്ടിന്യൂസ് ഷോ ഇല്ല. ആകെ സൂപ്പർ സ്‌റ്റാറുകളുടെ പടങ്ങൾക്ക് അല്ലെങ്കിൽ സൂപ്പർ ഹിറ്റ് ആകുന്ന പടത്തിന് മാത്രമേ ഷോ ആയി. ബാക്കി പടങ്ങൾക്കൊന്നും ഷോ ഇല്ല. അപ്പൊ ഉണ്ണി മുകുന്ദൻ അന്ന് അത്ര വലിയ സൂപ്പർ സ്‌റ്റാർ ആയി നിൽക്കുന്നില്ല. ഞാൻ ഈ പടം ചെയ്യാൻ വേണ്ടി പോകുമ്പോൾ തന്നെ, സിനിമയുമായി ബന്ധപ്പെട്ട പലരും ഉണ്ണിയെ വെച്ച് പടം ചെയ്യേണ്ട, ഉണ്ണിയുടെ പടങ്ങൾ അന്ന് ബിസിനസ് ആകുന്നില്ല എന്ന് നെഗറ്റീവ് പറയുന്നുണ്ട്.

എന്നോട് പറഞ്ഞിരുന്നു, ഒത്തിരി പേര് എന്നോട് പറഞ്ഞു ഒറ്റ പടം സാറ്റലൈറ്റ് കിട്ടി പോയിട്ടില്ല. ലാസ്‌റ്റ് അത് ഒൻപത് പടം അല്ലെങ്കിൽ 10 പടം വിറ്റു പോയിട്ടില്ല. ഉണ്ണിയുടെ എന്നും പറഞ്ഞുകൊണ്ട് എന്നോട് കുറെ പേര് പറഞ്ഞു. പിന്നെ ഞാൻ മുന്നോട്ട് തീരുമാനിച്ചത് കൊണ്ട് പിന്മാറാൻ തയ്യാറായിരുന്നില്ല. സിനിമയുമായി ഉണ്ണി നല്ല രീതിയിൽ സഹകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma