11 വർഷത്തോളം പ്രണയിച്ചയാൾ ചതിച്ചു, 6 ലക്ഷം ശമ്പളമുള്ള മറ്റൊരു പെണ്ണിന് വേണ്ടി എന്നെ ഉപേക്ഷിച്ചു;മായാ വിശ്വനാഥ്

വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി മായാ വിശ്വനാഥ്. 11 വർഷത്തോളം പ്രണയിച്ചയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതോടെയാണ് താൻ സ്വയം സ്നേഹിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ മനസ് പാകപ്പെട്ടെന്നും അവർ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്

'കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാനാണ്? നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. എന്നെ സന്തോഷിപ്പിക്കാൻ ഈ ലോകത്ത് വേറെ ആർക്കും പറ്റില്ല, കരയിപ്പിക്കാനും. പ്രേമനൈരാശ്യം ഒന്നുമില്ല വിവാഹം കഴിക്കാതിരിക്കാൻ കാരണം. ഒരാളുമായി ഇഷ്ടം ഉണ്ടായിരുന്നു, അയാള് പോയി എന്ന് വെച്ചിട്ട് അതാലോചിച്ചിരിക്കാൻ എനിക്ക് വട്ടാണോ. പതിനൊന്നര വർഷത്തെ ഇഷ്ടമായിരുന്നു. രണ്ട് വർഷമായി ഞങ്ങൾ ബ്രേക്കപ്പ് ആയിട്ട്.

mayaviswa2-310

2024 ജൂൺ ജൂലൈ നാലിന് അയാൾ എന്നോട് പറയുന്നു അയാൾക്ക് ഒരാളായിട്ട് ഇഷ്ടമുണ്ടെന്ന്. ആറു മാസം എന്റെ പിറകെ നടന്നതാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നു, അങ്ങനെയാണ്, ഇങ്ങനെയാണെന്നൊക്കെ പറഞ്ഞ് പുറകെ കൂടി. ഒരുപാട് പേര് പറഞ്ഞു എന്തായാലും ഒരു സപ്പോർട്ട് വേണം, ഒരാൾ വേണം എന്ന്. എനിക്ക് മാരേജ് എന്ന് പറഞ്ഞ ഇൻസ്ടിഷനോട് അന്നും ഇന്നും വിശ്വാസമില്ല. അപ്പോഴും ഞാൻ പുള്ളിയോട് പറഞ്ഞു താലികെട്ടാൻ തയ്യാറല്ല ,നമുക്ക് ജീവിക്കാം, ലിവിങ് ടുഗതർ ഒന്നുമല്ല പറഞ്ഞത്. എഗ്രിമെന്റ് ഇടാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ രജിസ്റ്റർ ചെയ്യാൻ വരാം. പുള്ളിയും പറഞ്ഞു എനിക്കും ഇതിലൊന്നും വിശ്വാസമില്ല ലൈഫ് ലോങ്ങ് എനിക്കും വേണം എന്ന്. അന്ന് ഞാൻ പുള്ളിയോട് റിക്വസ്റ്റ് ചെയ്തു ഒരു വർഷം ഫ്രണ്ട്സ് ആയിട്ട് പോയിട്ട് മതിയെന്ന്. എന്നാൽ ഇല്ല പറ്റില്ല എന്നായിരുന്നു മറുപടി.

പുള്ളിയുടെ കൂടെ സ്ട്രോങ്ങ് ആയിട്ട് എല്ലാ കാര്യത്തിനും നിന്ന ഒരു വ്യക്തിയാണ് ഞാൻ. പുള്ളി പോയി എന്ന് പറഞ്ഞത് കൊണ്ട് ഞാൻ പാടി നടക്കുകയൊന്നും ഇല്ല. അവിടം തൊട്ടാണ് എനിക്ക് എന്നോട് പ്രണയം തുടങ്ങിയത്. എന്റെ ബോഡിയോട് പ്രണയം തുടങ്ങിയത്. ഒരാൾ പോയി കഴിഞ്ഞാൽ നമുക്ക് 100 പേരെ കിട്ടും. എനിക്ക് അതിനുശേഷം സ്നേഹം വിശ്വാസം ലോയൽറ്റി എന്ന് പറയുന്ന ഒരു കാര്യത്തിനോടും വിശ്വാസം ഇല്ലാതായി. സ്വന്തം മാതാപിതാക്കളോട് പോലും വിശ്വാസം ഉണ്ടോയെന്ന് ചോദിച്ചാൽ ആരെയും വിശ്വാസമില്ല.എല്ലാവരും ഏതു സമയത്തും മാറാം. എന്റെ അച്ഛനും അമ്മയും എന്നെ ചതിക്കും എന്നല്ല പറയുന്നത്. നമ്മൾ ലോകത്ത് നമ്മളെയാണ് ആദ്യം വിശ്വസിക്കേണ്ടത്. എല്ലാരും പറയും കൂടെ കാണും എന്ന്. എത്രപേരുണ്ട് കൂടെ ? ആരും കാണൂല്ല.

പതിനൊന്നര വർഷത്തിനിടെ അബുദാബിയിലെ ഒരു സൈബർ സെല്ലിൽ ആറ് ലക്ഷം രൂപ സാലറി വാങ്ങുന്ന ഒരു സ്ത്രീയെ കണ്ടിട്ട് അവരുടെ കൂടെ ഒരുത്തന് പോകാമെങ്കിൽ ഞാൻ അയാൾക്ക് കൊടുത്ത പിച്ചയാണ് ജീവിതം. ഹേമ കമ്മീഷൻ നടക്കുന്ന സമയത്താണ് ഞങ്ങൾ തമ്മിൽ പിരിയുന്നത്. അയാളുടെ അമ്മയും അച്ഛനും ഇന്നും സൊസൈറ്റിയുടെ മുന്നിൽ തലയുയർത്തി നടക്കുന്നത് എന്റെ ഔദാര്യം കാരണമാണ്. ഞാൻ അയാളുടെ കല്യാണം കാണാൻ പോയി.

ഒരു സമയത്ത് എന്നെ സ്നേഹിച്ച ഒരാളെ പബ്ലിക്കിന്റെ മുന്നിൽ വന്ന് വലിച്ചു കാണിക്കാൻ എനിക്ക് താത്പര്യമില്ല. അയാൾക്ക് എന്നെ വേണ്ട എന്നതുകൊണ്ട് കടിച്ചു തൂങ്ങാൻ നിൽക്കുന്നില്ല. അയാൾ പോയത് കുറച്ച് കാശിന്റെ കാര്യത്തിന് വേണ്ടിയാണ്. അയാൾ ഒരു ക്രിസ്ത്യൻ ലേഡിയെ ആണ് കല്യാണം കഴിച്ചത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+