മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്ന് വരെ പറഞ്ഞു,മഞ്ജു പോലും മകളെ ദിലീപിനൊപ്പം വിട്ടതിന് കാരണം';ചർച്ച
ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോൾ അച്ഛൻ ദിലീപിനൊപ്പം പോകാനായിരുന്നു മകൾ മീനാക്ഷിയുടെ തീരുമാനം. സുഖ-ദുഃഖങ്ങളിലെല്ലാം മീനാക്ഷി അച്ഛനൊപ്പം ഉറച്ച് നിന്നു. നടി കാവ്യ മാധവനെ ദിലീപ് വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആരാധകരെല്ലാം തിരക്കിയ ഒരേ ഒരു കാര്യം വിവാഹത്തെ കുറിച്ച് മീനാക്ഷിയുടെ നിലപാട് എന്തായിരുന്നുവെന്നാണ്. അച്ഛൻ്റെ രണ്ടാം വിവാഹത്തിന് മുന്നിൽ നിന്ന് കൊണ്ടാണ് മീനാക്ഷി അതിന് മീനാക്ഷി മറുപടി നൽകിയത്. മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഈ വിവാഹത്തിന് പൂർണസമ്മതമാണെന്ന് അവർ തുറന്ന് പറയുകയും ചെയ്തു.
അതേസമയം മീനാക്ഷിയും കാവ്യയും ഒത്തുപോകുമോയെന്നായിരുന്നു പിന്നീട് ആരാധകർക്കിടയിലെ ചർച്ച. അമ്മ-മകൾ പ്രായവ്യത്യാസം ഇരുവരും തമ്മിൽ ഇല്ല. അതുകൊണ്ട് തന്നെ ഒരുപരിധി കഴിയുമ്പോൾ ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടാകുമെന്നും മീനാക്ഷിയെ കാവ്യ അടിച്ചിറക്കുമെന്നുവരെ ചിലർ പറഞ്ഞു. എന്നാൽ ഇത്തരം പ്രചരണങ്ങൾ നടത്തിയവർക്കെല്ലാം ചുട്ടമറിപടി നൽകുകയാണ് കാവ്യയുടെ ആരാധകർ. മീനാക്ഷിയും കാവ്യ മാധവനും ഒന്നിച്ചുള്ള വീഡിയോ പങ്കിട്ട് കൊണ്ടാണ് പ്രതികരണം.

പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം മനോഹരമായി തന്നെ തുടരുകയാണെന്നാണ് ഫാൻസ് പേജിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ദിലീപിൻ്റേയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയെ എടുത്തുകൊണ്ട് മീനാക്ഷി കാവ്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളടക്കം ചേർത്തുകൊണ്ടുള്ളതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയിൽ സ്നേഹം പങ്കുവെച്ച് എത്തിയത്. പലരും വീഡിയോക്ക് താഴെ കമൻ്റ് ചെയ്തിട്ടും ഉണ്ട്.ഇതിനിടയിൽ മഞ്ജുവിൻ്റേയും ദിലീപിൻ്റേയും പേരിൽ പോരടിക്കുന്ന ആരാധകരും കുറവല്ല.
ഒരു പെൺകുട്ടി അച്ഛൻ ഒപ്പം നിൽക്കണം എങ്കിൽ ആ അച്ഛൻ വളരെ നല്ല മനുഷ്യൻ ആയിരിക്കും എന്നാണ് ഒരാൾ വീഡിയോക്ക് കമൻ്റ് ചെയ്തത്.കാവ്യേച്ചി മോശം ആണെങ്കിൽ ഒരിക്കലും മീനാക്ഷിക്ക് ഒത്തു പോകാൻ സാധിക്കില്ലായിരുന്നു,കാവ്യ എന്ന നല്ല കുടുംബിനിയുടെ സ്വഭാവം ആണ് അവിടെ രണ്ടു മക്കൾ ഒപ്പം നിൽക്കുന്നത് എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. ഈ കുടുംബം ഇതുപോലെ നിൽക്കാൻ കാരണം ദിലീപാണെന്നും ദിലീപിന് മീനാക്ഷിയെന്നാൽ തന്റെ ജീവന് തുല്യം ആണ്, അതുകൊണ്ടാണ് മഞ്ജു പോലും അവളെ കൊണ്ട് പോകാത്തതെന്നുമുള്ള കമൻ്റുകളും ഉണ്ട്.
എന്നാൽ നടനേയും കുടുംബത്തേയും വിമർശിക്കുന്നവരും കുറവല്ല. അത്തരം ചില കമൻ്റുകൾ ഇങ്ങനെയാണ്.'മീനാക്ഷി കൊച്ചു കുട്ടി അല്ലായിരുന്നു അവർ കെട്ടുമ്പോൾ.അതിന്റെ കാര്യം അതിനു നോക്കാനുള്ള പ്രായം ആയതിനു ശേഷം ആണ് കെട്ടിയത്.. കൊച്ചു കുഞ്ഞാരുന്നേൽ കാണാമായിരുന്നു നോക്കലും സ്നേഹവും ഒക്കെ'എന്നാണ് ഒരു കമൻ്റ്. മീനാക്ഷിക്ക് ടീനേജിലെ സ്വാതന്ത്ര്യം ആഘോഷിക്കാനാണ് അമ്മക്കൊപ്പം പോകാതെ അച്ഛനൊപ്പം പോയതെന്നൊക്കെയുള്ള കമൻ്റുകളും ഉണ്ട്.
മീനാക്ഷി ദിലീപിനൊപ്പം പോകാൻ തീരുമാനിച്ചതിനെ ചൊല്ലി ഇന്നും ഒരു കൂട്ടർ മഞ്ജുവിനെതിരെ കടുത്ത അധിക്ഷേപം ചൊരിയാറുണ്ട്. എന്നാൽ അച്ഛനോടുള്ള മകളുടെ സ്നേഹം തിരിച്ചറിഞ്ഞതിനാലാണ് താൻ അവളെ കൂടെ കൂട്ടാത്തതെന്നാണ് ഇക്കാര്യത്തിൽ മുൻപ് മഞ്ജു വ്യക്തമാക്കിയത്. അവൾക്ക് തൻ്റെ അരികിലേക്ക് വരണമെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ വരാം എന്നും മഞ്ജു പറഞ്ഞിരുന്നു.












Click it and Unblock the Notifications