മീര അനിലിൻ്റെ അനാവശ്യ ചോദ്യം, തടഞ്ഞ് ആസിഫ് അലി'; കൈയ്യടിച്ച് ആരാധകർ

വേദികളിൽ വെച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നതിൻ്റെ പേരിൽ പലതവണ വിമർശനം നേടിട്ടുള്ള അവതാരകയാണ് മീര അിനൽ. ഇപ്പോഴിതാ ഇത്തരത്തിൽ വീണ്ടും മീരയുടെ ഒരു പ്രതികരണം വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കോഴിക്കോട് വെച്ച് നടൻ ആസിഫ് അലി പങ്കെടുത്തൊരു പരിപാടിക്കിടെയാണ് സംഭവം. മീരയുടെ പക്വതയില്ലാത്ത ഇടപെടലിനെ അപ്പോൾ തന്നെ തടഞ്ഞ ആസിഫിന് കൈയ്യടിയും ലഭിക്കുന്നുണ്ട്.

ഒരു സ്വകാര്യ സ്ഥാപനത്തിൻ്റെ ഐഫോണ്‍ 18 ലോഞ്ച് ആണ് വേദി. പ്രൊമോഷന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകാനാണ് അതിഥി ആയി ആസിഫ് അലി എത്തിയത്. ഐഫോണ്‍ ആണ് വിജയിക്ക് ലഭിക്കുന്ന സമ്മാനം. പരിപാടിക്കിടെ നറുക്കെടുപ്പില്‍ ജയിച്ച യുവാവിനോട് അവതാരകയായ മീര അനില്‍ സ്‌റ്റേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. വേദിയിലെത്തിയ ഉടനെ തന്നെ യുവാവിൻ്റെ പഴയ ഫോണ്‍ കാണിക്കാൻ മീര ആവശ്യപ്പെടുകയായിരുന്നു. ഇത് യുവാവ് പോക്കറ്റിൽ നിന്നും എടുക്കാൻ ശ്രമിക്കുന്നതിനിടെ ആസിഫ് മീരയെ തടഞ്ഞു. അനാവശ്യ ചോദ്യം ഒഴിവാക്കാനായി ആസിഫ് ആംഗ്യം കാണിച്ചു. ഇതോടെ മീര പിൻവാങ്ങി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

meer2-

നിരവധി പേരാണ് മീരയെ വിമർശിച്ചും ആസിഫിൻ്റെ ഇടപെടലിന് കൈയ്യടിച്ചും കമൻ്റ് ചെയ്യുന്നത്. അവതാരക എന്ന നിലയിൽ ഇനിയെങ്കിലും പക്വതയോടെ പെരുമാറാൻ മീര ശ്രമിക്കണം എന്നും ഒരു വ്യക്തിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നുമൊക്കെയുള്ള കമൻ്റുകളാണ് മീരയെ വിമർശിച്ച് കൊണ്ട് പലരും കുറിക്കുന്നത്. 'ഇപ്പോൾ ഉപയോഗിക്കുന്നത് ഒരു സാധാരണ ഫോൺ ആണെന്നും അതിനെ പൊക്കി കാണിച്ചു കൊണ്ട് കിട്ടിയ ഐഫോണിനെ ഹൈറ്ലൈറ്റ് ചെയ്ത് കാണിക്കാനും ആണ് അവർ ശ്രമിച്ചത്, അതിനെ ആണ് ആസിഫ് അലി തടഞ്ഞത്. അയാൾ ദാനം സ്വീകരിക്കുവല്ലല്ലോ ഗിഫ്റ്റ് ഏറ്റു വാങ്ങുകയല്ലേ', മീരയെ വിമർശിച്ചുകൊണ്ടുള്ള കമൻ്റിൽ ഒരാൾ പറഞ്ഞു.

അതേസമയം ആസിഫ് മികച്ച നടൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണെന്നാണ് ഈ സംഭവം കാണിക്കുന്നതെന്ന് നടനെ പുകഴ്ത്തി ചിലർ കുറിച്ചു. കമൻ്റുകൾ ഇങ്ങനെ -' ചില മനുഷ്യരോട് നമുക്ക് ഇഷ്ടം തോന്നും .അതെന്തെന്ന് വെച്ചാൽ അവരുടെ പെരുമാറ്റം കൊണ്ടാണ്', ' മറ്റുള്ളവരുടെ അഭിമാനത്തേക്കാൾ വലുതല്ല ഒരു സമ്മാനവും എന്നറിയാം ആസിഫ് അലിക്ക്, നല്ല മനസ്സുള്ളവർക്കേ അങ്ങനെയൊക്കെ പറയാൻ പറ്റുള്ളൂ' ,'മധ്യവർഗ കുടുംബത്തിൽ വളർന്ന ആർക്കും ആ സാഹചര്യം മനസ്സിലാക്കാൻ കഴിയും', എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma