തന്റെ എല്ലാ സിനിമകളും കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍; വിസ്മയക്ക് ഇഷ്ടം കിരീടം, തുടക്കത്തിലെ വില്ലനാര്?
മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യ സിനിമ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. തുടക്കം എന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനനയിച്ചിട്ടുണ്ട്. സിനിമാ പോസ്റ്ററുകളില്‍ വിസ്മയയെയും മോഹന്‍ലാലിനെയും കാണാം. തുടക്കം എന്ന ചിത്രത്തില്‍ വില്ലനാണ് എന്ന ചോദ്യത്തിന് സരസമായിട്ടായിരുന്നു ലാലിന്റെ പ്രതികരണം. അതിന് പിറകില്‍ ഞാനല്ലേ, ഞാന്‍ വില്ലനല്ലേ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി.
48 വര്‍ഷമായി സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ് മോഹന്‍ലാല്‍. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ അദ്ദേഹത്തിന് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിച്ച ഒരു ഘടകമാണ് എന്നത് എടുത്തു പറയേണ്ടത്. ഭാര്യ സുചിത്ര സിനിമാ കുടുംബത്തില്‍ നിന്നുള്ള വ്യക്തി ആയതുകൊണ്ടുതന്നെ വെള്ളിത്തിരയുടെ എല്ലാ ഭാഗങ്ങളും അവര്‍ക്ക് അറിയാം എന്നതും മോഹന്‍ലാലിന് അനുഗ്രഹമായി.

മോഹന്‍ലാലിന്റെ ഏതാണ്ടെല്ലാ സിനിമകളും കണ്ടിട്ടുള്ളത് സുചിത്രയാണ്. എല്ലാ സിനിമകളും താന്‍ കണ്ടിട്ടില്ലെന്ന് വിസ്മയ പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ടത് കിരീടം ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ്. തന്മാത്ര, വാനപ്രസ്ഥം ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ പേരുകളും വിസ്മയ പറഞ്ഞു. അഭിനയത്തെ അല്ല സിനിമയെ ആണ് പറയുന്നത് എന്നും വിസ്മയ കൂട്ടിച്ചേര്‍ത്തു.
താന്‍ എന്റെ എല്ലാ സിനിമകളും കണ്ടിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലാലിന്റെ ഏകദേശം എല്ലാ സിനിമകളും കണ്ടിട്ടുണ്ടെന്ന് സുചിത്ര പറഞ്ഞു. മിക്ക സിനിമകളും ഇഷ്ടമായി. ചില സിനിമകള്‍ ഇഷ്ടമായിട്ടില്ല. അക്കാര്യം തുറന്നുപറയുകയും ചെയ്തിട്ടുണ്ടെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു. എല്ലാ സിനിമകളും നന്നാകണം എന്നു കരുതിയാണ് എല്ലാവരും ചെയ്യാറുള്ളത്. എങ്കിലും നിര്‍ഭാഗ്യവശാല്‍ ചില സിനിമകള്‍ തനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്നും സുചിത്ര പറഞ്ഞു.
അടുത്ത കാലത്താണ് ഫുള്‍ സ്‌ക്രിപ്റ്റില്‍ സിനിമ ചെയ്തു തുടങ്ങിയത് എന്ന് മോഹന്‍ലാല്‍ പറയുന്നു. പലപ്പോഴും കഥകളും കഥാപാത്രങ്ങളും മാറും. അങ്ങനെ ആയിരുന്നു മുമ്പുള്ള സിസ്റ്റം. മുഴുവന്‍ സ്‌ക്രിപ്റ്റ് എഴുതി തയ്യാറാക്കിയ ശേഷം സിനിമ തുടങ്ങുന്ന സിസ്റ്റം വന്നിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. കിരീടം എന്നത് മുഴുവനായ സിനിമ ആയിരുന്നു. എന്നാല്‍ ലോഹിയുടെ മറ്റു പല സിനിമകളും മുഴുവനായി എഴുതാറില്ല. പല സിനിമകളും പറഞ്ഞ കഥകളില്‍ നിന്ന് മാറിയിട്ടുണ്ട്. ചില സിനിമകള്‍ നിന്നു പോയിട്ടുണ്ട്. ഷൂട്ട് ചെയ്തു വരുമ്പോള്‍ നേരത്തെ പറഞ്ഞ പോലെ ആയിരിക്കില്ല. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.
ഇന്ന് താരങ്ങള്‍ക്ക് സിനിമ തിരഞ്ഞെടുക്കാന്‍ അവസരങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയാണ് മോഹന്‍ലാല്‍. കഥ മുഴുവന്‍ കേട്ട്, കഥാപാത്രത്തെ കുറിച്ച് അറിഞ്ഞ ശേഷമാണ് ഇന്ന് ഒരു താരം സിനിമ തിരഞ്ഞെടുക്കുന്നത്. പണ്ട് അങ്ങനെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമ തിരഞ്ഞെടുപ്പില്‍ പാളിച്ച സംഭവിക്കാന്‍ സാധ്യത കൂടുതലാണ് എന്നു പരോക്ഷമായി മോഹന്‍ലാല്‍ പറയുന്നു.




Click it and Unblock the Notifications