Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടനും ദിലീഷ് പോത്തനും ഒന്നിക്കുന്നു; ‘നെടുങ്കണ്ടം മിറാക്കിൾ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്!

മലയാള സിനിമാ പ്രേമികൾ ഏറെ നാളായി കാണാൻ ആഗ്രഹിച്ച ഒരു സ്വപ്ന കോംബോ ഒടുവിൽ യാഥാർത്ഥ്യമാവുന്നു. നടന വിസ്മയം മോഹൻലാലും റിയലിസ്റ്റിക് സിനിമകളുടെ തലതൊട്ടപ്പനുമായ ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്ന പുത്തൻ ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'നെടുങ്കണ്ടം മിറാക്കിൾ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. ദിലീഷ് പോത്തന്റെ മുൻ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച പ്രശസ്ത തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഈ ചിത്രത്തിനായി ഒപ്പമുണ്ട് എന്ന പ്രത്യേകതയുമുണ്ട്.

ദിലീഷ് പോത്തന്റെ അടുത്ത സിനിമ മോഹൻലാലിനൊപ്പമായിരിക്കും എന്ന തരത്തിൽ നേരത്തെ ചില വാർത്തകൾ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് ഔദ്യോഗിക സ്ഥിരീകരണമാകുന്നത്. ഏകദേശം അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നത്. അത് മലയാളത്തിന്റെ സൂപ്പർതാരത്തിനൊപ്പം ആകുമ്പോൾ സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.

mohanlal-29001783089462 jpg

ശ്യാം പുഷ്കരനൊപ്പം പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റിങ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമ്മിക്കുന്ന ഈ ചിത്രം തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരിക്കുക. ഭാവന റിലീസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ഒരു തകർന്നുവീഴാറായ വീടിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. വിക്ടോറിയൻ ശൈലിയിലുള്ള ഒരു വലിയ ജനാലയിലൂടെ കാൽ പുറത്തേക്ക് ഇട്ടിരിക്കുന്ന രീതിയിലാണ് മോഹൻലാലിന്റെ കഥാപാത്രത്തെ കാണിച്ചിരിക്കുന്നത്. ഇതിനൊപ്പം ഒരു പ്രായമായ സ്ത്രീയും ഒരു യുവതിയും രണ്ട് കുട്ടികളും പോസ്റ്ററിലുണ്ട്. ഇതൊരു കുടുംബ പശ്ചാത്തലത്തിലുള്ള സിനിമയായിരിക്കും എന്ന സൂചനയാണ് മോഷൻ പോസ്റ്റർ നൽകുന്നത്. ലാലേട്ടന്റെ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും ഇതെന്ന് ആരാധകർ ഉറപ്പിച്ചു കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+