'മോഹൻലാൽ എന്നെ നോക്കിയത് പോലും ഇല്ല, മകൻ്റെ മുന്നിൽ വെച്ച് പറഞ്ഞത്';സംവിധായകൻ പദ്മകുമാർ പറയുന്നു
മലയാള സിനിമയിലെ പ്രമുഖ സംവിധായകനായിരുന്നിട്ടും മോഹൻലാലിന് മുന്നിൽ താൻ തിരിച്ചറിയപ്പെടാതെ പോയതിന്റെ വേദന പങ്കിട്ട് സംവിധായകൻ എംബി പദ്മകുമാർ. തൻ്റെ മകൻ്റെ മുന്നിൽ വെച്ചാണ് ആ കൈപ്പേറിയ അനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക്
'എനിക് ഫാസിൽ സാറിനെ ആദ്യം ഭയങ്കര ഇഷ്ടമായിരുന്നു. ഞാൻ ദൂരദർശനിൽ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെയൊരു ടെലിഗ്രാം എനിക്ക് കിട്ടി. കം ഫോർ ആൻ ഇന്റർവ്യൂ ബൈ ഡയറക്ടർ ഫാസിൽ എന്നായിരുന്നു അത്. ഒന്ന് ആലോചിച്ചു നോക്കൂ, അന്ന് ഫോൺ ഇല്ല .ആലപ്പുഴ ഇരുമ്പ് പാലത്തിന് കുറച്ച് അപ്പുറത്തുള്ള വീട്ടിലേക്ക് ഞാൻ ചെന്നു. ഒരു വെള്ള പെയിന്റ് അടിച്ച ഒരു വീട് . ഞാൻ ആ പടി കടന്നെത്തിയപ്പോൾ നീണ്ട ശരീരവും കണ്ണാടിയും ഒക്കെ വെച്ച് നല്ലൊരു ഒത്ത രൂപമുള്ള ഫാസിൽ സാർ ഇറങ്ങി വന്നു. ഞാൻ കാല് തൊട്ട് തൊഴുതു.കുറേ നേരം സംസാരിച്ചു .ശരി എന്ന് പറഞ്ഞു. നമ്പർ എനിക്ക് തന്നു. ഞാൻ വിളിച്ചു.

അനിയത്തിപ്രാവിലേക്കായിരുന്നു ,വില്ലനോ എന്തോ ആയിരിക്കാം .പക്ഷെ പിന്നെ എന്നെ വിളിച്ചില്ല. പക്ഷേ അദ്ദേഹം എന്റെ ഫോൺ എടുക്കാറുണ്ടായിരുന്നു. എപ്പോഴും വിളിക്കും .ഞാൻ വീട്ടിൽ വല്ലപ്പോഴും പോയി കാണും. ഡയറക്ടർ അല്ലേ. അങ്ങനെ ഹരികൃഷ്ണസിൻ്റെ ഷൂട്ടിങ് അദ്ദേഹത്തിനെ വീട്ടിൽ നടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടz ഞാൻ അവിടെ ചെന്നു. അന്ന് മ്മൂട്ടി സാറും മോഹൻലാലും ഉണ്ടായിരുന്നു. ആദ്യമായിട്ടാണ് ലാൽ സാറിനെ അന്ന് കാണുന്നത്. അവസാനമായിട്ട് ലാൽ സാറിനെ കണ്ടത് ഈ അടുത്തിടെ എന്റെ നാട്ടിൽ വന്ന ഒരു ചടങ്ങിലാണ് . ഞാൻ ഒരിക്കലും ഒരാളുടെ മുമ്പിലും സെൽഫി എടുക്കാറില്ല, ഫോട്ടോ എടുക്കാറില്ല ,വളരെ അപൂർവ്വമായിട്ടs എടുത്തിട്ടുള്ളൂ. മമ്മൂട്ടി സാറിനോടൊപ്പം തന്നെ എനിക്ക് ഫോട്ടോ ഇല്ല. പടത്തിലേ ഉള്ളൂ .ലോഹി സാറിനോടൊപ്പം എനിക്കൊരു ഫോട്ടോ ഇല്ല.
നാട്ടിൽ ലാൽ സാർ പരിപാടിക്ക് വന്ന സമയത്ത് എൻ്റെ മോൻ എന്നോട് പറഞ്ഞു അച്ഛാ ലാൽ സാർ ഇവിടെ അടുത്ത് ഉണ്ടല്ലോ എനിക്ക് അദ്ദേഹത്തെ ഒന്ന് കാണണം എന്ന്.. സ്വാഭാവികമായിട്ടും എന്റെ മനസ്സിൽ എന്താണെന്ന് അറിയാമോ ഞാൻ ലാൽ സാറിന്റെ മുമ്പിലേക്ക് ചെല്ലും. മലയാള സിനിമയുടെ ഏതോ ഒരു കോണിലൂടെ നടന്നു പോകുന്ന ഒരാളാണ് ഞാൻ. ലാൽ സാർ എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിക്കുമെന്ന് ഞാൻ കരുതി. ആ സമയത്ത് അദ്ദേഹം സ്വകാര്യമായിട്ട് ഒരു റൂമിലാണ്. അവിടെ പ്രധാന താരങ്ങളുണ്ട് ശ്വേതാ മേനോൻ, പിന്നെ മമ്മൂട്ടി സാർ അങ്ങനെ കുറേ പേർ. അവർ പ്രത്യേകമായി ആഹാരം കഴിക്കുകയാണ്. പലരെയും കേറ്റിവിട്ടില്ല, എന്നാൽ എന്നേയും മോനെയും അദ്ദേഹത്തിന്റെ അടുത്തേക്ക് കേറ്റി വിട്ടു.
ഞാൻ അടുത്തു നിന്നു,എന്നെ നോക്കി പോലുമില്ല. ഞാൻ ഇതിനിടയിൽ ആൻ്റണി പെരുമ്പാവൂറിനോട് പറയുന്നുണ്ട് മോനൊരു ഫോട്ടോ എടുക്കണമെന്ന്. ഇത് സംസാരിക്കുന്നതിനിടയിൽ അദ്ദേഹം പുറകിലൂടെ പോകുന്നുണ്ട്. അപ്പോൾ ഞാൻ മോനോട് പറഞ്ഞു നീ പുറകിൽ പോയി നിൽക്ക്, ഞാൻ ഇവിടെ നിന്ന് വെറുതെ എടുക്കാം എന്ന്. ഇങ്ങനെ എടുക്കുമ്പോൾ മോഹൻലാൽ പെട്ടെന്ന് പറഞ്ഞു ഇങ്ങോട്ട് കയറി നിന്ന് എടുക്കെന്ന്. എന്റെ മുഖം കണ്ടു കാണത്തില്ല അദ്ദേഹം. ഒരുപാട് തിരക്കായിരിക്കും അതുകൊണ്ടായിരിക്കും. മോൻ എന്റെ മുഖത്ത് നോക്കി, ആ ഫോട്ടോ എടുത്തു ,അവൻ കുനിഞ്ഞ നിൽക്കുന്നു, ലാൽ സാർ അങ്ങോട്ട് നോക്കി സംസാരിക്കുന്നു, തിരിച്ചു വന്നപ്പോൾ ഞാൻ മോനോട് ചോദിച്ചു മോനെ പോസ്റ്റ് ചെയ്യുന്നുണ്ടോയെന്ന്. അവൻ പറഞ്ഞു ഇല്ല അച്ഛാ എന്ന്.
എന്നെങ്കിലും ഒരു കാലത്ത് അച്ഛനെ മലയാള സിനിമ തിരിച്ചറിയുന്ന ഒരു ദിവസം ഞാൻ ഈ ഫോട്ടോ അന്ന് ഇട്ടോളാം എന്ന് പറഞ്ഞു. ഞാനല്ലേ മണ്ടൻ ലാൽ സാറിനെ പോലുള്ള ഒരു പ്രതിഭയക്ക് എന്നെ തിരിച്ചറിഞ്ഞില്ലെങ്കിൽ എന്റെ സ്ഥാനം എത്രയോ താഴെയാണ് '


Click it and Unblock the Notifications
