മോഹൻലാൽ ചിത്രം നടക്കില്ല, കാരണം വെളിപ്പെടുത്തി 'ആവേശം' സംവിധായകൻ ജിതു മാധവൻ
രോമാഞ്ചം, ആവേശം എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളികളുടെ കയ്യടി നേടിയ സംവിധായകനാണ് ജിതു മാധവൻ. തിയറ്ററുകളിൽ കോടികൾ വാരിയ ഈ സിനിമകൾക്ക് ശേഷം ജിതു മാധവൻ തമിഴിൽ സൂര്യയെ നായകനാക്കി ചെയ്ത സീൻ എന്ന ചിത്രം പുറത്തിറങ്ങാൻ പോവുകയാണ്.
ആവേശം സൂപ്പർ ഹിറ്റായതിന് പിന്നാലെ മോഹൻലാലിനെ നായകനാക്കിയായിരിക്കും ജിതു മാധവന്റെ അടുത്ത ചിത്രം എന്ന് വാർത്തകളുണ്ടായിരുന്നു. ആശിർവാദ് സിനിമാസ് ചിത്രം നിർമ്മിക്കുമെന്നും സൂചനകളുണ്ടായി. എന്നാൽ മോഹൻലാൽ ചിത്രം ഉപേക്ഷിച്ചതായാണ് ജിതു മാധവൻ തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
സീൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ചിത്രം നടക്കില്ലെന്ന് ജിതു തുറന്ന് പറഞ്ഞിരിക്കുന്നത്.

ജിതു മാധവന്റെ വാക്കുകൾ: ' മോഹന്‍ലാലുമൊത്തുളള സിനിമ ഡ്രോപ് ആയി. അദ്ദേഹത്തിന് പകരം ഒരാളെ വെച്ച് ആ സിനിമ ചെയ്യുക എളുപ്പമല്ല. മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് ആ സിനിമ എഴുതിയത്. അതുകൊണ്ട് ആ റോളിലേക്ക് മറ്റൊരാളെ കൊണ്ട് വരിക എളുപ്പമല്ല, ജിതു മാധവന്‍ പറഞ്ഞത്.
എന്തുകൊണ്ട് ചിത്രം ഉപേക്ഷിക്കേണ്ടി വന്നു എന്നതും ജിതു മാധവന്‍ തുറന്ന് പറയുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ആ ചിത്രം നടക്കാതെ പോയതിന് കാരണം ഷൂട്ടിംഗിന് വേണ്ട ദിവസങ്ങളുടെ എണ്ണം കൂടിപ്പോയതാണ് എന്നാണ്. ഷൂട്ടിംഗിന് വേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ സിനിമയെ സംബന്ധിച്ച് അത് സാധ്യമല്ല.
കാരണം സിനിമയില്‍ നിരവധി ആക്ഷന്‍ രംഗങ്ങളും മറ്റും ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് കുറച്ചധികം ദിവസങ്ങള്‍ വേണ്ടി വരും. ലാലേട്ടന്‍ തുടര്‍ച്ചയായി നിരവധി സിനിമകള്‍ ചെയ്യുന്നതാണ്. അദ്ദേഹത്തിന് ഇതിന് വേണ്ടി കുറേയധികം ദിവസങ്ങള്‍ മാറ്റി വെക്കുക സാധ്യമാകില്ല. അതാണ് കാരണം എന്നാണ് താന്‍ മനസ്സിലാക്കുന്നത്'.


Click it and Unblock the Notifications
