Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹൻലാലിൻ്റെ ജോർജുകുട്ടിക്ക് വേണ്ടത് ചികിത്സയാണ്', വിശദീകരിച്ച് കുറിപ്പ്..വൈറൽ

മോഹൻലാലിൻ്റെ ദൃശ്യം 3യെ കുറിച്ചുള്ള ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നിറയെ. സിനിമ പ്രേക്ഷക പ്രതീക്ഷ കാത്തോ എന്നത് തന്നെയാണ് പ്രധാന ചോദ്യം. എന്തുതന്നെയായാലും മോഹൻലാലിൻ്റെ ജോർജു കുട്ടി എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ ആർക്ക് ആണ് ആരാധകർ ഇഴകീറി ചർച്ചയാക്കുന്നത്.

അതിനിടയിലിതാ ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ജോർജുകുട്ടിക്ക ്അടിയന്തരമായി വേണ്ടത് ചികിത്സയാണ് എന്നാണ് കുറിപ്പിൽ പറയുന്നത്. ഡോ മനോജ് വെള്ളനാട് പങ്കിട്ട കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

mohanlaldrishyam

'ഒരു വ്യക്തി ദീർഘനാൾ താൻ ചെയ്ത ക്രൈം പുറത്തറിയാതെ ഉള്ളിൽ ഒതുക്കുമ്പോൾ, അയാൾ അനുഭവിക്കുന്ന മാനസികാവസ്ഥ തികച്ചും സങ്കീർണ്ണവും ഭയാനകവുമായിരിക്കും. പുറമെ ശാന്തനെന്ന് തോന്നിക്കുമ്പോഴും ഉള്ളിൽ നിരന്തരം പുകയുന്ന ഒരു അഗ്നിപർവ്വതത്തെപ്പോലെയാണത്. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ ഈ അവസ്ഥയെ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

1. വിട്ടുമാറാത്ത ഭീതിയും ജാഗ്രതയും (Hypervigilance)

തന്റെ രഹസ്യം എപ്പോൾ വേണമെങ്കിലും പുറത്താകാം എന്ന ഭയം ഇവരെ എപ്പോഴും വേട്ടയാടും. ചുറ്റുമുള്ള എല്ലാ ചലനങ്ങളെയും അവർ സംശയത്തോടെ നോക്കിക്കാണും. ജോർജ്ജുകുട്ടിക്ക് വീടിന് മുന്നിലൂടെ ഒരു പോലീസ് വണ്ടി പോകുമ്പോഴോ, ആരെങ്കിലും അസാധാരണമായി നോക്കുമ്പോഴോ പഴയ കേസ് എന്തായി എന്ന് ചോദിക്കുമ്പോഴോ ഉള്ളിൽ മിന്നുന്ന ഭയം ഇതാണ്. അയാൾ എപ്പോഴും അതീവ ജാഗ്രതയിലാണ്. ഫോൺ കോളുകൾ വരുമ്പോഴും, പരിചയമില്ലാത്തവർ സംസാരിക്കാൻ വരുമ്പോഴും അയാൾ സ്വയം ഒരു പ്രതിരോധ കോട്ട തീർക്കുന്നു.

2. പാപബോധവും ശിക്ഷാഭയവും (Guilt and Fear of Retribution)

നിയമത്തിന്റെ മുന്നിൽ പിടിക്കപ്പെടുമോ എന്ന ഭയത്തേക്കാൾ വലിയതായിരിക്കാം താൻ ചെയ്ത തെറ്റിനെക്കുറിച്ചുള്ള പാപഭാരം. കാരണം അയാൾ ഒരു ക്രിമിനൽ ഒന്നുമല്ല. ഇത് ഉറക്കമില്ലായ്മയിലേക്കും കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും നയിക്കും. ജോർജ്ജുകുട്ടി ചെയ്തതെന്താണെന്ന് എല്ലാവർക്കും അറിയാം. എങ്കിലും, ഒരു കൊലപാതകം മറച്ചുവെച്ചു എന്ന സത്യം അയാളുടെ ഉപബോധമനസ്സിനെ നിരന്തരം അസ്വസ്ഥമാക്കുന്നുണ്ടാവും. സിനിമയുടെ രണ്ടാം ഭാഗത്തിലും അത് വ്യക്തമാണ്. എപ്പോഴും ഒരുതരം വിഷാദ ഭാവം പുലർത്തുന്നതും മിക്കപ്പോഴും ആബ്സൻ്റ് മൈൻഡഡ് ആയി പോകുന്നതും ഒക്കെ ഇതിൻ്റെ ഭാഗമാകാം.

3. ഇരട്ട ജീവിതം നയിക്കേണ്ടി വരുന്നതിന്റെ ആയാസം (The Burden of a Double Life)

സമൂഹത്തിന് മുന്നിൽ തികച്ചും സാധാരണക്കാരനായ, മാതൃകാപരമായ ഒരു ജീവിതം നയിക്കുമ്പോഴും ഉള്ളിൽ താനൊരു കുറ്റവാളിയാണെന്ന തിരിച്ചറിവ് വലിയൊരു വൈരുദ്ധ്യമാണ്. യഥാർത്ഥ വ്യക്തിത്വത്തെ മറച്ചുവെച്ച് അഭിനയിക്കേണ്ടി വരുന്നത് കടുത്ത മാനസിക ക്ഷീണം ഉണ്ടാക്കും. നാട്ടുകാർക്ക് അയാൾ ഇപ്പോഴും സിനിമയെയും കുടുംബത്തെയും സ്നേഹിക്കുന്ന, കഠിനാധ്വാനിയായ ജോർജ്ജുകുട്ടിയാണ്. എന്നാൽ ഈ മുഖംമൂടിക്ക് പിന്നിൽ, പിടിക്കപ്പെട്ടാൽ തൻ്റെ കുടുംബം ശിഥിലമാകുമെന്ന് ഭയപ്പെടുന്ന, പോലീസിന്റെ നീക്കങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്ന മറ്റൊരു ജോർജ്ജുകുട്ടിയുണ്ട്. ഈ ഇരട്ട ജീവിതം അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നു.

4. ഏകാന്തതയും ആശയവിനിമയമില്ലായ്മയും (loss of self and Isolation)

ഉള്ളിലെ ഭയം ആരോടും തുറന്നുപറയാൻ കഴിയില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും ഇത് പങ്കുവെക്കാൻ പറ്റാത്തതുകൊണ്ട് ഇവർ കടുത്ത ഏകാന്തത അനുഭവിക്കും. പങ്കുവെച്ചാൽ അത് തനിക്കെതിരെയുള്ള തെളിവായി മാറിയേക്കാം എന്ന ഭയമാണതിന് കാരണം. ഭാര്യയ്ക്കും മക്കൾക്കും സത്യമറിയാമെങ്കിലും, അവരുമായിപ്പോലും ഈ വിഷയം സംസാരിക്കാൻ അയാൾ മുതിരുന്നില്ല. കാരണം ആ ചർച്ചകൾ അവരിൽ കൂടുതൽ ഭയമുണ്ടാക്കുമെന്ന് അയാൾക്കറിയാം. താൻ കെട്ടിപ്പടുത്ത തന്ത്രങ്ങളുടെയും രഹസ്യങ്ങളുടെയും ലോകത്ത് ജോർജ്ജുകുട്ടി തികച്ചും ഒറ്റയ്ക്കാണ്.

5. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം (Loss of Peace and Future)

ഇനി എത്ര കാലം ഇങ്ങനെ സുരക്ഷിതമായി മുന്നോട്ട് പോകാൻ കഴിയും എന്ന ചോദ്യം ഇവരെ നിരന്തരം വേട്ടയാടും. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഒരു സന്തോഷവും പൂർണ്ണമായി ആസ്വദിക്കാൻ ഇവർക്ക് കഴിയില്ല. ഒരു സിനിമ നിർമ്മിക്കുമ്പോഴോ, ബിസിനസ്സ് പുരോഗമിക്കുമ്പോഴോ പോലും ജോർജ്ജുകുട്ടിക്ക് മനസ്സമാധാനമില്ല. ഏതു നിമിഷവും ഭൂമി പിളർന്ന് സത്യം പുറത്തുവരാം എന്ന് അയാൾ ഭയപ്പെടുന്നു.

പുറമേക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു എന്ന് തോന്നുമ്പോഴും, നിയമത്തിന്റെ പിടിയിൽ നിന്നുമാത്രമല്ല ചുറ്റുമുള്ള മനുഷ്യരിൽ നിന്നും രക്ഷപ്പെടാൻ എടുക്കുന്ന ഓരോ മുൻകരുതലുകളും അയാളെ സ്വന്തം മനസ്സിന്റെ തടവുകാരനാക്കി മാറ്റുന്നു. കഴിഞ്ഞ 12 വർഷമായി പോലീസിന്റെ ജയിലിൽ അല്ലെങ്കിലും, ജോർജ്ജുകുട്ടി ഭയത്തിന്റെയും ജാഗ്രതയുടെയും സ്വന്തം ജയിലിലാണ് ജീവിക്കുന്നത്. അയാൾക്ക് തീർച്ചയായും ചികിത്സ വേണം.

ആ ജോർജ്കുട്ടിയെയാണ്, വർഷങ്ങളായി ആ മാനസികാവസ്ഥയിലൂടെ ഓരോ സെക്കൻ്റും ജീവിക്കുകയും എന്നാൽ തളരാൻ വയ്യാ എന്ന് നിരന്തരം പറയുകയും ചെയ്യുന്ന ജോർജ്കുട്ടിയെയാണ് ഞാൻ D3 യിൽ കണ്ടത്. അയാളെ കാണാൻ, ഈ അഭിനയ മുഹൂർത്തങ്ങൾ അത്ഭുതത്തോടെ നോക്കിയിരിക്കാൻ തീർച്ചയായും D3 ക്ക് ടിക്കറ്റെടുക്കാം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+