Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലേട്ടനോട് ശ്വേത ചേച്ചിക്ക് എങ്ങനെ അത് പറയാൻ കഴിഞ്ഞു,അവരെ നുണപരിശോധന നടത്തണം';തുറന്നടിച്ച് മായ വിശ്വനാഥ്

അമ്മ സംഘടനയിലെ വിവാദങ്ങളിൽ തുറന്നടിച്ച് നടി മായാ വിശ്വനാഥ്. സ്വന്തം കാര്യം നേടിയെടുക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളായി ശ്വേത മേനോൻ മാറിയെന്ന് നടി കുറ്റപ്പെടുത്തി. അമ്മയുടെ പ്രസിഡൻ്റ് കസേരയിൽ ഇരിക്കുന്നതിലൂടെ അവർക്ക് പല ലാഭങ്ങളും ഉണ്ടാകും. അല്ലെങ്കിൽ രാജിവെച്ച് പോയ ഒരാൾ ഒരു മടിയുമില്ലാതെ തിരിച്ചുവരില്ലല്ലോയെന്നും അവർ ചോദിച്ചു. മായയുടെ വാക്കുകളിലേക്ക്

'ശ്വേത പ്രസിഡന്റ് ആവണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ശ്വേത ചേച്ചി 2023 ലോ മറ്റോ ഒരു ജനറൽ ബോഡി മീറ്റിംഗിൽ ലാലേട്ടൻ ഇരുന്നപ്പോൾ സ്റ്റേജിൽ കയറി വന്ന് പറഞ്ഞു ലാലേട്ട അടുത്ത വർഷം എനിക്ക് അമ്മ പ്രസിഡന്റ് ആവണം, ലാലേട്ടനെതിരെ ഞാൻ മത്സരിക്കുമെന്ന്. ലാലേട്ടന്റെ ഒപ്പം നിന്ന് ശ്വേത ചേച്ചി മത്സരിച്ചാൽ അവർ ജയിക്കുമെന്ന് തോന്നുന്നുണ്ടോ?

mayanews2-

അനാവശ്യമായി വുമണ്‍ കാർഡ് ഇറക്കുന്നത് നിർത്തണം. ഞാൻ എവിടേയും പറഞ്ഞിട്ടില്ല സ്ത്രീകൾ ഭരിക്കുന്നതാണ് നല്ലതെന്ന്. അവിടെ ഒരു അൻസിബ എന്ന ഒരു സ്ത്രീയാണ് അനീതി പുറത്തു കൊണ്ടുവന്നത്. ഇവര് ജയിച്ച് കഴിഞ്ഞ ശേഷം മൂന്നു കോടിയുടെ കേസ് ഭർത്താവും ഭാര്യയും കൊടുത്തു കണ്ടില്ലല്ലോ? അത് എവിടെ പോയി? മാർട്ടിൻ എവിടെ പോയി? അത്രയും ദിവസം ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നു, കരയുന്നു, എവിടെ പോയി എന്ന് ആർക്കും അറിയില്ല. നമ്മളൊക്കെ സങ്കടപ്പെട്ടിട്ട് ഇവരെ വിളിക്കുകയാണ് അയ്യോ പാവമല്ലേ എന്ന് പറഞ്ഞ് .പക്ഷേ ഇപ്പോഴത്തെ കളികളെല്ലാം കാണുമ്പോൾ എനിക്ക് ഭയങ്കരമായിട്ട് ഡൗട്ട് ഉണ്ട് ഒരു മാനിപുലേറ്റഡ് സ്റ്റോറി ഉണ്ടാക്കാൻ വേണ്ടി കൊണ്ടുവന്നതാണെന്. ഇവരെയാണ് നുണ പരിശോധനയ്ക്ക് കൊണ്ട് ഇരുത്തേണ്ടത്. അല്ലതെ ഉണ്ണി ശിവപാലിനെ അല്ല.

ശ്വേത മേനോൻ രാജി വെച്ചു എന്ന് പറഞ്ഞ് ഇറങ്ങിപ്പോയിട്ട് ഇപ്പോൾ എല്ലായിടത്തും അമ്മ പ്രസിഡൻ്റ് എന്ന് തന്നെയാണ് വെയ്ക്കുന്നത്. ഒരു നിലപാട് വേണ്ടേ?ഇവരുടെ വാക്ക് എങ്ങനെ ഇനി വിശ്വസിക്കും?. അവരുടെ കാര്യങ്ങൾ ക്ലിയർ ആക്കാൻ വേണ്ടി അവർ എന്തും ചെയ്യും. അവർക്ക് ആ കസേര വേണം, ആ കസേര കൊണ്ട് അവർക്ക് എന്തൊക്കെയോ ലാഭങ്ങളുണ്ട്. ലാഭമില്ലാതെ രാജിവെച്ച് പോയ ഒരാൾ വീണ്ടും വന്ന് കസേരയിൽ ഇരിക്കുമോ? എനിക്ക് തോന്നുന്നു ഒരു പക്വത ഇല്ലായ്മയാണ് അവർ അവിടെ കാണിച്ചത്.

നമ്മൾ വിശ്വസിച്ച് ഒരാളോട് ഒരു കാര്യം പറയുന്നു. പക്ഷെ പിന്നീട് മറ്റുള്ളവർക്ക് മുൻപിൽ അത് വൊമിറ്റ് ചെയ്താലോ? അങ്ങനെ പറഞ്ഞപ്പോഴാണ് രണ്ടു കോടി രൂപ ബി.ജെ.പിയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ചുവെന്ന് ബാബുരാജും സിദ്ധിഖ് ഇക്കയുമൊക്കെ പറഞ്ഞത്. അതുവരെ രണ്ടു മൈക്കും കക്ഷത്ത് വെച്ചുകൊണ്ടിരുന്ന സ്ത്രീ ആ സമയത്ത് വെടികൊണ്ട പന്നിയെ പോലെ സ്റ്റേജിൽ നിന്ന് ചാടി ഞാൻ രാജി, എല്ലാവരെയും പിരിച്ചുവിട്ടു എന്ന് പറയുന്നത്.

പിന്നെ മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഓടി. എനിക്ക് മാധ്യമങ്ങളെ ഉള്ളൂവെന്ന് പറഞ്ഞു. അതിന് കുറച്ച് മുൻപ് വരെ മാധ്യമങ്ങളെ ചീത്ത വിളിച്ച സ്ത്രീയാണ്. നമ്മൾ ചെയ്യാത്ത തെറ്റിനാണ് ആരോപണം കേൾക്കുന്നതെങ്കിൽ നമ്മൾ അവിടെ നിന്ന് ഫൈറ്റ് ചെയ്യും, തെളിയിക്കും. ശ്വേത ചേച്ചി ഭയങ്കര ബോൾഡ് ആയിട്ട് തെളിയിക്കും എന്നാണ് ഞാൻ കരുതിയത്.

ഇവരെയൊക്കെ പ്രതീക്ഷിച്ച് ആരൊക്കെയോ എന്തൊക്കെയോ ഒരു സ്ക്രീൻ പ്ലേ ഇവിടെ നടത്തി കാണും. അവര് പറഞ്ഞു കാണും എന്ത് ഇമോഷൻ പോയി ഇരിക്കെന്ന് പറഞ്ഞു കാണും. അതിലാണ് തിരിച്ചുവന്നത്. എന്നിട്ട് ഇവര് തന്നെയാണ് സൈബർ അറ്റമാക്ക് നടക്കുന്നെന്നൊക്കെ പറയുന്നത്. മാലാ പാർവതി എന്ത് സൈബർ അറ്റമാക്ക് നടത്താനാണ്. എന്തിനാണ് ഇങ്ങനെ മോശമായി പറയുന്നത്. സത്യം പറയുന്നവരെ ഇവർ വെട്ടിക്കൊല്ലുകയാണ്. കാരണം ആരും സത്യം പറയാൻ പാടില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+