മോഹൻലാൽ ആദ്യം കട്ടക്ക് കൂടെ നിന്നു, പക്ഷെ..ചിലർ ചിലത് തലയിൽ കേറ്റി കൊടുക്കും';മേജർ രവി
മോഹൻലാലിനൊപ്പം 'ഓപ്പറേഷൻ സിന്ദൂർ' എന്ന ചിത്രം സംവിധായകൻ മേജർ രവി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ ചിത്രത്തെ കുറിച്ച് അപ്ഡേറ്റുകളൊന്നും ഉണ്ടായില്ല. ഇതിനിടയിൽ മോഹൻലാൽ മേജർ രവിക്ക് ഡേറ്റ് കൊടുക്കാൻ തയ്യാറായില്ലെന്നൊക്കെയുള്ള പ്രചരണങ്ങളും ഉണ്ടായി. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചർച്ചകളോട് പ്രതികരിക്കുകയാണ് അദ്ദേഹം. മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഞങ്ങൾ അനൗൺസ് ചെയ്തത് .ഞാനും എന്റെ ഫ്രണ്ട് അനൂപും ചേർന്നിട്ട് .പിന്നെ പല സാങ്കേതിക കാരണങ്ങളെ കൊണ്ട് അത് നടന്നില്ല. അതങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. കഥ റെഡിയാണ്, ആർമിയുടെ അനുമതി വേണ്ട ഇടത്ത് അതെല്ലാം അപ്രൂവ് ആയി നിൽക്കുന്നുണ്ട്. പക്ഷേ പലപ്പോഴും പല സ്ഥലങ്ങളിലും പല പ്രശ്നങ്ങളും വരുമ്പോഴാണ് ഒരു സിനിമ മുന്നോട്ട് പോകാതിരിക്കുന്നത് . അതിൽ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജസ്റ് ഹാപ്പൻസ്.

സോഷ്യൽ മീഡിയയിൽ ഓപ്പറേഷൻ സിന്ദൂർ സിനിമ നടക്കില്ല ,മോഹൻലാൽ ഇല്ല മോഹൻലാൽ ചെയ്യില്ല എന്ന് പറഞ്ഞു എന്നൊക്കെയാണ് പ്രചരണം. ഇത് ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല. ഞാൻ അറിയുന്നില്ല, മോഹൻലാൽ അറിയുന്നില്ല, മോഹൻലാൽ ചെയ്യുമോ ചെയ്യില്ലയോ എന്നുള്ളത് ഞങ്ങൾ തമ്മിലുള്ള സംസാരത്തിന് മുകളിലായിരിക്കും. മോഹൻലാൽ ചെയ്യും എന്ന് പറഞ്ഞ പടമായിരുന്നു പിക്കറ്റ് 7. അത് അവസാനം ഞാനും ലാലും കൂടെ തന്നെയാണ് തീരുമാനിച്ചത് രാജു ചെയ്യട്ടേയെന്ന്. കാരണം ആ പ്രായം അങ്ങനെയാണ്. ഇതൊന്നും നിങ്ങൾക്ക് ആർക്കും അറിയില്ല. നിങ്ങൾ സോഷ്യൽ മീഡിയയിൽ പലതും എഴുതും എന്നെ തെറിവിളിക്കും. ഞാൻ കള്ളനാണെന്ന് പറയും. ഇപ്പോൾ തന്നെ ഒരു 30 ലക്ഷത്തിന്റെ ഒരു കേസ് ഉണ്ട്. എനിക്ക് ആരുടേയും കഥ മോഷ്ടിക്കേണ്ട കാര്യമില്ല. എൻ്റെ സിനിമകൾക്ക് ഞാൻ തന്നെയാണ് കഥയൊരുക്കിയത്. യഥാർത്ഥ്യം അറിയാതെയാണ് വിധി വന്നിരിക്കുന്നത്. ഞാൻ ഇന്ന് വരെ ഒരാളേയും പറ്റിച്ചിട്ടില്ല.
സിന്ദൂർ സിനിമ നടക്കും .അത് എപ്പോഴാണ് എന്നുള്ളത് എന്നോട് ചോദിക്കേണ്ട. ഞാൻ എന്റെതായിട്ടുള്ള കുറെ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പിന്നെ ഈ ഇലക്ഷൻ കഴിഞ്ഞപ്പോഴത്തേക്കും എന്തു പറ്റി എന്ന് വെച്ചാൽ ഐ ഗോട്ട് കമിറ്റ്മെന്റ് ടു ഒറ്റപ്പാലം. 25000 വോട്ടിൽ നിന്ന് ജനങ്ങൾ എന്നെ 18000 വോട്ട് കൂടുതൽ തന്നു 43000 വോട്ടിലേക്ക് എത്തിച്ചു. അപ്പോൾ എനിക്ക് അവിടെ കമ്മിറ്റ്മെന്റ് ഉണ്ട്. അതുപോലെതന്നെ എന്റെ അക്കാഡമി നടക്കുന്നുണ്ട് മേജർ റവീസ് അക്കാഡമി. പാലക്കാട് ജില്ലയക്ക് മുഴുവൻ എന്റെ അക്കാഡമിയിലെ ബിപിഎൽ കാർഡുകാർക്ക് 50% കണ്‍സെഷൻ കൊടുക്കുന്നുണ്ട്.
സിന്ദൂർ വിൽ ഹാപ്പൻ. അത് എപ്പോൾ എന്നോ, മോഹൻലാൽ ആയിരിക്കുമോ ചെയ്യുന്നത് എന്നോ എന്നൊന്നും നിങ്ങൾ ചോദിക്കരുത്. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നെങ്കിൽ മോഹൻലാൽ കട്ടക്ക് നിൽക്കാണ് ഇപ്പോൾ തുടങ്ങണം എന്നും പറഞ്ഞ്. പക്ഷെ നടന്നില്ല .അത് അത് കഴിഞ്ഞിട്ട് പിന്നെ കുറച്ചു കഴിയുമ്പോൾ അദ്ദേഹത്തിന്റെ കൂടെ കുറച്ച് ആൾക്കാർ നടക്കുമ്പോൾ പലതും തലയിൽ കേറ്റിയിട്ട് ബുദ്ധിയിൽ നിന്നും മാറും ചിലപ്പോൾ. അതുകൊണ്ട് നമ്മൾ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എല്ലാത്തിനും ഒരു സമയമുണ്ട്. കീർചക്ര ഇവിടെയുള്ള എല്ലാവരും ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുള്ളതാണ്. മോഹൻലാൽ ഒറ്റക്ക് തന്നതാണത്. ജനിക്കണമായിരുന്നു, അതുകൊണ്ടാണത് നടന്നത്. വിധിയിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. .ചീത്തപ്പേര് കേൾക്കേണ്ട സമയത്ത് ചീത്തപ്പേര് കേൾക്കും സൽപേര് കേൾക്കേണ്ടപ്പോൾ സൽപേര് കേൾക്കും പ്രശസ്തി ആവേണ്ടപ്പോൾ ആവും. കുപ്രസിദ്ധി ആവേണ്ടപ്പോൾ അത് നടക്കും', മേജർ രവി പറഞ്ഞു.


Click it and Unblock the Notifications
