മോഹൻലാൽ ആ പറഞ്ഞത് ആരും കേട്ടില്ല, അത് കേട്ടിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു'; പ്രിയങ്ക
അമ്മയിലെ വിവാദങ്ങളിൽ പ്രതികരിച്ച് നടി പ്രിയങ്ക അനുപ്. ഒരു കുടുംബം പോലെ കഴിഞ്ഞ് പോകേണ്ട സംഘടനിയിലാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടായതെന്നും സംഘടനയിൽ നിന്ന് വിട്ട് പോയവരെ അടക്കം തിരികെ കൊണ്ടുവരണമെന്നും അവർ പറഞ്ഞു. അമ്മ ജനറൽ ബോഡിയിൽ നടന്ന സംഭവങ്ങളെ കുറിച്ചും ലക്ഷ്മിപ്രിയ-അൻസിബ വിഷയങ്ങളെ കുറിച്ചുമെല്ലാം അവർ പ്രതികരിച്ചു.
'ഞാൻ അൻസിബയുടെ സൈഡ് പറയുന്നതല്ല. ഒരു റൂമിനകത്ത് കയറി കഴിഞ്ഞാൽ ഒരു ആണും പെണ്ണും തമ്മിൽ ഒരു ബന്ധം മാത്രമല്ല. നമ്മുടെ ബന്ധുക്കളേക്കാളും നമ്മളെ സേഫായി നോക്കുന്ന ആൾക്കാരുണ്ട്. എല്ലാം ഈ ബന്ധങ്ങളായിട്ട് കണക്കാക്കരുത്. പിന്നെ പണ്ടത്തെ പോലെ അല്ല, ഇന്ന് പെണ്ണുങ്ങളും രണ്ടെണ്ണം അടിക്കുന്നുണ്ട് .അടിച്ചോട്ടെ ഈ അടിക്കുന്നത് തെറ്റല്ല. കാലം മാറി. അനിസബ രണ്ടെണ്ണം കഴിച്ചാൽ തെറ്റെന്താണ്? പക്ഷെ വെള്ളമടിച്ചിട്ട് റോഡിൽ കിടന്ന് ബഹളം ഉണ്ടാക്കിയാൽ അത് പ്രശ്നമാണ്.

അൻസിബ അഭിമുഖങ്ങളിലൊന്നും ആരേയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. എന്നാൽ ലക്ഷ്മിപ്രിയ ചെയ്തത് അതല്ല. അവർ സ്നേഹത്തിൽ ഉണ്ടാകുമ്പോൾ പറഞ്ഞ പല കാര്യങ്ങളും പറഞ്ഞു. വേറൊരു വലിയ കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. അൻസിബിക്ക് വലിയ ജനപിന്തുണയുണ്ട്. ഈ സമയത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുത്.
അമ്മ എന്ന് പറയുന്ന സംഘടന ഒച്ചപ്പാടും ബഹളവും വെച്ച് ആൾക്കാരെ പുറത്താക്കുകയല്ല വേണ്ടത്. മിസൈല് വാങ്ങിയ കണക്കൊന്നുമല്ലല്ലോ, അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്ന പൈസയും കാര്യങ്ങളുമടങ്ങുന്ന കണക്കല്ലേ. ശരിക്കും ഈ ഭരണസമിതിക്ക് കണക്ക് അവതരിപ്പിക്കാൻ കുറച്ചുകൂടെ സമയം കൊടുക്കണമായിരുന്നു. എത്രസമയം ശ്വേതക്ക് പിടിച്ച് നിൽക്കാനാകും? അവർ ഒരുപാട് സമയം പിടിച്ച് നിന്നു. കണക്കില്ലെങ്കിൽ അതിന്റെ സപ്പോർട്ടിങ് ഡോക്യുമെൻറ്സ് എല്ലാം ഉണ്ടെന്ന് ശേത പറയുന്നുണ്ട്. ട്രഷർ സൈൻ ചെയ്തിട്ടില്ല, തെറ്റ്. 21 ദിവസം മുമ്പ് കണക്ക് കൊടുക്കണമായിരുന്നു. അത് ബൈലോയിൽ പറയുന്നുണ്ട്. അതൊക്കെ നോക്കണമായിരുന്നു.
അതിജീവിതയെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണമായിരുന്നു. ആ കുട്ടിയെ എങ്ങനെ നമ്മുടെ സംഘടനയിലേക്ക് കൊണ്ടുവരാൻ പറ്റും എന്ന് ചർച്ച ചെയ്ത് എങ്ങനെയെങ്കിലും കൊണ്ടുവരണം. പുറത്ത് പോയ എല്ലാവരെയും ഒരു ലെറ്റർ എന്തെങ്കിലും അയച്ചിട്ട് വരാൻ താല്പര്യം ഉണ്ടോ, എന്താണ് റീസൺ, ഇപ്പോഴും പ്രശ്നമുണ്ടോ, എന്താണ് ഞങ്ങൾ ചെയ്യേണ്ടത്, അമ്മയിൽ നിന്ന് എന്ത് ചെയ്യണം എന്ന് ചോദിക്കാം. അതൊക്കെ ചോദിക്കേണ്ട കാര്യങ്ങളെ ഉള്ളൂ . സെക്രട്ടറി ആണെങ്കിലും പ്രസിഡന്റ് ആണെങ്കിലും ഇവരൊക്കെയാണ് ആലോചിക്കേണ്ടത് .
എല്ലാ ചിലവും ടിക്കറ്റും അടക്കം അമ്പത് ലക്ഷം രൂപ തരാം എന്ന് ഒരാൾ ശ്വേതക്ക് ഒരു വാക്ക് കൊടുക്കുന്നു, അതിൻ്റെ സന്തോഷത്തിലാണ് ജനറൽ ബോഡി യോഗത്തിൽ തായ്ലെൻ്റിൽ പോകാം എന്ന് പറയുന്ന കാര്യം ആ യോഗത്തിൽ അവർ പറയുന്നത്. ഭയങ്കര അറിവുള്ള ആൾക്കാരല്ല അവിടെ ഇരിക്കുന്നത്. അത്ര അനുഭവപരിചയം അവർക്കില്ല. പിന്നെ അമ്മയുടെ യോഗത്തിൽ വെച്ച് കൈനീട്ടം ഒരു 1500 രൂപയുടെ കൂട്ടിയിട്ടുണ്ടെന്നും പറഞ്ഞല്ലോ അതെന്തേ പറയാത്തെ.
എന്തൊക്കെ ഉണ്ടായാലും അവരെ ഇങ്ങനെ അധിക്ഷേപിക്കരുതായിരുന്നു. ശ്വേക ഒരു ഫേമസ് ആർട്ടിസ്റ്റ് ആണ്. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞിരിക്കുകയായിരുന്നു ഞാൻ. ഞാൻ ലാലേട്ടൻ ഇരുന്നപ്പോൾ ലാലേട്ടനോട് പറഞ്ഞു ലാലേട്ട എന്താണ് ഈ കാണുന്നത് നിങ്ങളൊക്കെ വിചാരിച്ച രക്ഷപ്പെടുത്താൻ പറ്റില്ലേയെന്ന് ചോദിച്ചു. ആ സമയത്ത് ഒറ്റയ്ക്കേ ഉള്ളൂ അദ്ദേഹം അവിടെ. എന്തെങ്കിലും പറയാൻ പറ്റുമോ? പക്ഷെ അദ്ദേഹം കയറി പറഞ്ഞ രണ്ടു വാക്കുകളുണ്ട്. ഇതൊരു കുടുംബമാണ്, നമ്മൾ തല്ലിപ്പിരിഞ്ഞു പോകേണ്ടതല്ല, സ്നേഹിച്ചു മുന്നോട്ട് പോണം എന്നാണ് .
അദ്ദേഹം പറയുന്നത് ഒന്ന് ആ സമയത്ത് കേട്ടിരുന്നെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകില്ലായിരുന്നു', പ്രിയങ്ക പറഞ്ഞു.












Click it and Unblock the Notifications