Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഗസൈരന്ധ്രി, രാഹുൽ ഈശ്വർ..പ്രിയങ്ക അനൂപ്..;ബിഗ് ബോസ് മലയാളം 8 ൽ ഇവരെത്തുമോ?ഞെട്ടിച്ച് ലിസ്റ്റ്

ബിഗ് ബോസ് മലയാളം സീസണ്‍ 8നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയർത്തിക്കൊണ്ടുള്ള പ്രമോ വീഡിയോകൾ അണിയറ പ്രവർത്തകർ പുറത്തുവന്നിട്ടുണ്ട്. കൊണ്ടും കൊടുത്തും കളം നിറയാൻ ശേഷിയുള്ള ശക്തരായ മത്സരാർത്ഥികൾ തന്നെയാകും ഇത്തവണയും ഹൌസിലേക്ക് എത്തുകയെന്നാണ് സൂചനകൾ. ഇതിനോടകം തന്നെ നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ ബിഗ് ബോസുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഗ്രൂപ്പുകളും അനലിസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഏറ്റവും പുതിയ ലിസ്റ്റുകൾ പങ്കിട്ടെത്തിയിരിക്കുകയാണ് ബിഗ് ബോസ് അനലിസ്റ്റായ രേവതി. 25 പേരുടെ ലിസ്റ്റാണ് രേവതി പങ്കുവെച്ചത്. ഇതിൽ ആദ്യ പേര് രാഹുൽ ഈശ്വാറിൻ്റേതാണ്. ബിഗ് ബോസ് ഷോയുടെ ആദ്യ പതിപ്പെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന മലയാളി ഹൌസിൽ രാഹുൽ ഈശ്വർ പങ്കെടുത്തിട്ടുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ച വെച്ച രാഹുൽ തന്നെയായിരുന്നു ഷോയിലെ വിജയിയും. ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായ രാഹുൽ പല വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. സംസാരിച്ച് പിടിച്ച് നിൽക്കാൻ ശേഷിയുള്ള രാഹുൽ ഷോയിൽ എത്തുന്നത് മികച്ച മത്സരത്തിന് വഴിയൊരുക്കുമെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.

naga-40

ലിസ്റ്റിൽ ഉൾപ്പെട്ട രണ്ടാമത്തെ വ്യക്തി മോഡലും നടനുമായ ജിയ ഇറാനിയാണ്. മുൻ ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായി ചേർത്തുള്ള വിവാദങ്ങളാണ് പ്രേക്ഷകർക്കിടയിൽ ജിയ ഇറാനിയെ ചർച്ചയാക്കിയത്. ഋതുവുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് ജിയ വെളിപ്പെടുത്തിയത്. എന്നാൽ ഷോയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞു. ഇതിനെ ചുറ്റിപറ്റിയുള്ള ജിയുടെ പ്രതികരണങ്ങൾ അന്ന് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

പതിവ് പോലെ തന്നെ സിനിമ-സീരിയൽ താരങ്ങൾ ഇത്തവണയും ഉണ്ടാകും. അതിലൊരാൾ നടി പ്രിയങ്ക അനൂപ് ആകാനുള്ള സാധ്യത ഉണ്ടെന്നും രേവതി പറയുന്നു. അടുത്തിടെ താരംസംഘടനയായ അമ്മയിലെ വിവാദങ്ങളിൽ പ്രിയങ്ക നടത്തിയ പ്രതികരണങ്ങളെല്ലാം ചർച്ചയായിരുന്നു. നടിയുടെ ചില പ്രതികരണങ്ങൾ മുൻപ് വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.

മൌനരാഗം സീരിയൽ താരം വർഷ, സീരിയൽ താരം അമൃത നായർ, കഴിഞ്ഞ സീസണിൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന താരങ്ങളിലൊരാളായ ആദിത്യൻ ജയൻ,നടൻ സുബീഷ് സുധി, ഉപ്പും മുളകും താരം ഗൌരി ഉണ്ണിമായ, നടി മീര വാസുദേവ് ,ഉപ്പും മുളകും താരം ബിജു സോപാനം എന്നിങ്ങനെയാണ് മറ്റ് താരങ്ങൾ. കഴിഞ്ഞ മൂന്ന് സീസണുകളിലും സോഷ്യൽ മീഡിയയിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. ഇത്തവണയും സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികളും വിവാദ താരങ്ങളും ഉണ്ടാകുമെന്നാണ് രേവതി പറയുന്നത്. സോഷ്യൽ മീഡിയ താരം ജാസിയാണ് ഇക്കൂട്ടത്തിൽ ഒരാളെന്നാണ് രേവതി പറയുന്നത്.

കോമഡി കുക്ക്സ് താരമായ ഹംഗ്രി മഹി, യുട്യൂബർ സഞ്ജു ടെക്കി, സീരിയൽ താരം അച്ചു സുഗത്, കോമഡി കുക്ക്സ് ആങ്കറും സോഷ്യൽ മീഡിയ താരവുമാ ട്വിങ്കിൾ ഷീതൾ, ഗായകൻ ഇഷാൻ ദേവ്, എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ പ്രതിനീധികരിച്ചുള്ള ദീപ്തി കല്യാണി, , സ്റ്റാൻ്റപ് കൊമേഡിയൻ ദീപക് മോഹൻ, മോഡൽ ശ്രീലക്ഷ്മി ബോണിറ്റ, നാഗസൈരന്ധ്രി, യുട്യൂബർ തൊപ്പി,ആർജെ അഞ്ജലി എന്നിവരുടെ പേരുകളും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണത്തെ ബിഗ് ബോസ് ഷോയിൽ കോമണർ വിഭാഗത്തിലും കൂടുതൽ മത്സരാർത്ഥികൾ എത്തിയേക്കും.

അതേസമയം പ്രെഡിക്ഷൻ ലിസ്റ്റുകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ പേരുകളാണ് ഫൈനൽ ലിസ്റ്റ് വരുമ്പോൾ പൊതുവെ കാണാറുള്ളത്. അതുകൊണ്ട് തന്നെ ആരൊക്കെ ഇത്തവണ മാറ്റുരയ്ക്കും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+