നിലപാടിലുറച്ച് വിസ്മയ, 'ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ പ്രശ്നം', പിന്തുണച്ച് സുചിത്രയും മോഹൻലാലും
നീറ്റ് ക്രമക്കേടിന് എതിരെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തെ ഡൽഹി പോലീസ് ക്രൂരമായി കൈകാര്യം ചെയ്തതിനെ വിമർശിച്ച വിസ്മയ മോഹൻലാലിന് എതിരെ രൂക്ഷമായ സൈബർ ആക്രമണം ആണ് നടന്നത്. അവകാശങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുകയാണോ വേണ്ടത് എന്ന ചോദ്യമായിരുന്നു വിസ്മയ സോഷ്യൽ മീഡിയയിലൂടെ ഉന്നയിച്ചത്.
അതിനിടെ സംവിധായകൻ മേജർ രവി ഈ വിഷയത്തിൽ പ്രതികരിച്ചതും വിവാദമായി. വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നും കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ പ്രതികരിച്ചതാണ് എന്ന മട്ടിലായിരുന്നു മേജർ രവിയുടെ പ്രതികരണം. പ്രായപൂർത്തിയായ ഒരു പെൺകുട്ടി സ്വന്തം നിലപാട് പറഞ്ഞപ്പോൾ അതിനെ ചെറുതാക്കി കാട്ടുകയാണ് മേജർ രവി ചെയ്തത് എന്നതടക്കമാണ് വിമർശനം ഉയർന്നത്.
എന്നാൽ താൻ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്ന് വിസ്മയ മോഹൻലാൽ തന്നെ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. അതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്നും അത് തീർത്ത് കൊടുക്കേണ്ട കാര്യം തനിക്കില്ലെന്നുമാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിസ്മയയുടെ പ്രതികരണം. മോഹൻലാലും സുചിത്ര മോഹൻലാലും വിസ്മയയുടെ പ്രതികരണത്തെ അനുകൂലിച്ചു.

വിസ്മയ പറഞ്ഞത്: '' ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമാണ്. ചില ആളുകള്‍ അത് തെറ്റിദ്ധരിക്കുകയാണ് എങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണ്. ഞാന്‍ എന്ത് ചിന്തിക്കുന്നുവെന്നതോ എനിക്ക് എന്ത് തോന്നുന്നു എന്നതോ ആര്‍ക്ക് മുന്നിലും തെളിയിച്ച് കാണിക്കേണ്ട കാര്യമില്ല. അത് അങ്ങനെയല്ല, ഇങ്ങനെയാണ് എന്നൊന്നും ആരോടും തിരുത്തി കൊടുക്കേണ്ട കാര്യവും ഇല്ല. ഞാന്‍ എന്താണെന്ന് ആര്‍ക്കും വിശദീകരിച്ച് കൊടുക്കേണ്ട ആവശ്യവും ഇല്ല. ആര്‍ക്കെങ്കിലും അതില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണ്. എനിക്കതില്‍ ഒന്നും ചെയ്യാനില്ല. അവരുടെ പ്രശ്‌നം തീര്‍ക്കല്‍ എന്റെ ഉത്തരവാദിത്തവും അല്ല''.
താനും ഇതേ അഭിപ്രായത്തിലുളള ആളാണെന്നാണ് മകളെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാല്‍ പ്രതികരിച്ചത്. ''ഇത് സോഷ്യല്‍ മീഡിയയെ പേടിച്ച് ജീവിക്കേണ്ട കാലമാണ്. പക്ഷേ അങ്ങനെ പേടിച്ച് ജീവിക്കാനാണെങ്കില്‍ നമ്മള്‍ ഇതിനൊന്നും വരാതിരിക്കാനും ഒന്നും പറയാതിരിക്കാനുമേ പറ്റുകയുളളൂ. മുഖമില്ലാത്ത ആളുകളാണ് ഇതൊക്കെ. ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ചിലര്‍ക്ക് ഒരുതരം സന്തോഷം കിട്ടും, അത്തരക്കാര്‍ സന്തോഷിക്കട്ടെ''.
സുചിത്ര മോഹൻലാൽ പറഞ്ഞത് ഇങ്ങനെ: ''ചിന്തിക്കാനും അത് പ്രകടിപ്പിക്കാനുമുളള സ്വാതന്ത്ര്യം നല്‍കിയാണ് നമ്മള്‍ മക്കളെ വളര്‍ത്തിയത്. ചിന്തിക്കാനുളള സ്വാതന്ത്ര്യം കൊടുക്കുമ്പോള്‍, നീ ആലോചിച്ചാല്‍ മതി, അത് പ്രകടിപ്പിക്കേണ്ട എന്ന് പറയാനാകില്ല. ചിന്തിക്കാനുളള സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അവര്‍ക്ക് അത് പ്രകടിപ്പിക്കാനുളള സ്വാതന്ത്ര്യവും ഉണ്ട്. അവരത് പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ അത് അവരുടെ കാഴ്ചപ്പാട് ആണ്. അത് ചിലപ്പോള്‍ എന്റേതില്‍ നിന്നും നിങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായിരിക്കാം.
അത് പോലെ കാണുന്ന ആളുകള്‍ക്കൊക്കെ വേറെ കാഴ്ചപ്പാട് ആയിരിക്കും, ചിലപ്പോള്‍ സമാനവും ആയിരിക്കാം. അവര്‍ക്ക് പറയാനുളളത് പറയുന്നതില്‍ നിന്നും നമുക്ക് അവരെ തടയാനാകില്ല. അവരുടെ അഭിപ്രായങ്ങള്‍ അവര്‍ പറയുന്നു. എതിന് എതിര്‍പ്പ് ഉണ്ടാകുന്നെങ്കില്‍ അത് അവള്‍ പറഞ്ഞതിനോട് യോജിപ്പില്ലാത്തവര്‍ ആകും. അവളോട് യോജിപ്പുളളവരും കാണും. അതിനെക്കുറിച്ചൊന്നും നോക്കിയിട്ട് കാര്യമില്ല''.




Click it and Unblock the Notifications