'മൂര്‍ഖനോ അണലിക്കോ പോലും ശ്വേതയുടെ അത്ര പക കാണില്ല', അത് തുടങ്ങിയത് ബിഗ് ബോസിൽ വെച്ചെന്ന് മായ വിശ്വനാഥ്

അന്‍സിബ ഹസ്സനുമായി ശ്വേതാ മേനോന് പക തുടങ്ങിയത് അമ്മയില്‍ വെച്ച് അല്ലെന്ന് നടി മായാ വിശ്വനാഥ്. റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ അന്‍സിബയും ശ്വേതയും പങ്കെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതാണ് പകയെന്നും അതിന് കാരണവും മായ വിശ്വനാഥ് പറയുന്നു. ശ്വേതയുടെ അത്രയും പക മൂര്‍ഖനോ അണലിക്കോ പോലും കാണില്ലെന്നും നടി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

മായ വിശ്വനാഥിന്റെ വാക്കുകള്‍: '' അന്‍സിബയും ശ്വേതാ മേനോനും തെറ്റുന്നത് അമ്മയിലെ പ്രശ്‌നങ്ങള്‍ക്കും മുന്‍പാണ്. അത് നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത കഥയാണ്. ജനത്തിനൊന്നും അറിയാത്ത കഥ. ബിഗ് ബോസില്‍ അന്‍സിബ പോയത് എല്ലാവര്‍ക്കും അറിയാം. അവിടെ ശ്വേതയും പോയിരുന്നു. അവിടം തൊട്ടാണ് ശ്വേതയ്ക്ക് അന്‍സിബയോട് പക തുടങ്ങിയത്.

കാരണം ലാലേട്ടന്‍ വന്നപ്പോള്‍ അന്‍സിബ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് തൊഴുതു. തൊട്ടടുത്ത് നിന്ന ശ്വേതയുടെ കാല്‍ തൊട്ടില്ല. ലാലേട്ടന്‍ എവിടെ നില്‍ക്കുന്നു, ശ്വേത എവിടെ നില്‍ക്കുന്നു എന്ന് ആലോചിക്കണ്ടേ.

Swetha

ലാലേട്ടന്റെ അടുത്ത പൊന്നമ്മ അമ്മയോ ലളിതാമ്മയോ ആണെങ്കില്‍ അന്‍സിബ ഉറപ്പായും കാല്‍ തൊട്ട് തൊഴുമായിരുന്നു. ശ്വേതയുടെ കാല്‍ തൊട്ട് തൊഴേണ്ട ആവശ്യം എന്താണ്. പിടിച്ച് വാങ്ങുന്ന ബഹുമാനം ആണോ നമുക്ക് വേണ്ടത്. ബിഗ് ബോസില്‍ തന്നെ കൂടെ വര്‍ക്ക് ചെയ്യുന്ന അന്‍സിബ പറയുന്നതിനെ അല്ല ശ്വേത പിന്തുണച്ചിരുന്നത്. അന്‍സിബ പറയുന്ന പല ന്യായത്തേയും എതിര്‍ത്ത് കൊണ്ട് യാതൊരു പരിചയവും ഇല്ലാത്ത പലരേയുമാണ് പിന്തുണച്ചത്. അവിടം തൊട്ട് അന്‍സിബയോട് പക മൂത്ത പാമ്പായിരുന്നു. മൂര്‍ഖനോ അണലിക്കോ പോലും ഇത്ര പക കാണില്ല''.

അന്‍സിബയെ ആണ് ആദ്യം അമ്മയില്‍ ടാര്‍ഗറ്റ് ചെയ്തത്. അതിന് ശേഷം ഉണ്ണി ശിവപാലിനെ. അദ്ദേഹം വളരെ ജെനുവിനായ ആളാണ്. അദ്ദേഹമാണ് ട്രഷറര്‍. ഒരു വൗച്ചര്‍ ഒപ്പില്ലാതെ അദ്ദേഹം പണം കൊടുക്കില്ല. ശ്വേതയുടെ പെറ്റ് ആയിരുന്നു ഉണ്ണി ശിവപാല്‍. എപ്പോഴാണ് ഇവര്‍ ശത്രുക്കളായത് എന്ന് അറിയില്ല. ആയിക്കഴിഞ്ഞാണ് ഞങ്ങള്‍ക്ക് പോലും മനസ്സിലായത്. ഉണ്ണി ശിവപാലിനോട് കാര്യം അന്വേഷിച്ചപ്പോഴാണ് ഒപ്പിന്റെ കാര്യം അറിയുന്നത്. ഉണ്ണിയെ ഏറ്റവും കൂടുതല്‍ പിന്തുണച്ച് സംസാരിച്ചിരുന്നതും ചേര്‍ത്ത് നിര്‍ത്തിയിരുന്നതും ശ്വേത ആയിരുന്നു. ആരെയൊക്കെ ചേര്‍ത്ത് നിര്‍ത്തുന്നുണ്ടോ അവര്‍ക്കൊക്കെ ശ്വേത പണി കൊടുക്കുന്നുമുണ്ട്. എല്ലാവര്‍ക്കും കിട്ടി, മായ വിശ്വനാഥ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
!--#include virtual="/common/login-common-scripts.html"--> q