Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാർവതി ദേഷ്യത്തിലായിരുന്നു, ജയറാമിനോട് പുച്ഛം തോന്നി, കതിരിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ';ശാന്തിവിള ദിനേശ്

നടൻ ജയറാമിനെതിരെ നിരന്തരം വിമർശനം ഉയർത്തുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ജയറാം, നടി ഉഷ ഹസീനയുടെ സഹോദരനും നിർമ്മാതാവുമായ ഹസീബിനെ പ്രതിസന്ധി കാലത്ത് കൈവിട്ടതിനെ കുറിച്ച് ശാന്തിവിളി ദിനേശ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജയറാമിൻ്റെ മകൻ കാളിദാസിൻ്റെ ;ഹാപ്പി സർദാർ' എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് മുടങ്ങിയപ്പോൾ ഹസീബ് അത് ഏറ്റെടുത്ത് പൂർത്തിയാക്കിയെന്നും ജയറാമിൻ്റെ വാക്ക് വിശ്വസിച്ച് ആ പടം ഏറ്റെടുത്തിട്ടും അവസാനം സാമ്പത്തികമായി പടം പരാജയപ്പെട്ടപ്പോൾ ഒരു തരത്തിലും സഹായിക്കാൻ ജയറാം തയ്യാറായില്ലെന്നുമാണ് ശാന്തിവിള വെളിപ്പെടുത്തിയത്.

ലക്ഷങ്ങളുടെ കടങ്ങളും ബാധ്യതകളും ആയി ഹസീബ് ആശുപത്രിയിൽ സ്ട്രോക്ക് വന്ന് കിടന്നപ്പോൾ പോലും ജയറാം തിരിഞ്ഞ് നോക്കിയില്ലെന്നും ശാന്തിവിള പറഞ്ഞിരുന്നു. തന്നോടും വാക്ക് പാലിക്കാത്ത ആളാണ് ജയറാം എന്നാണ് ശാന്തിവിള തൻ്റെ പുതിയ വീഡിയോയിൽ പറയുന്നത്. നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞതോടെ ജയറാമുമായുള്ള ബന്ധം തന്നെ താൻ വേണ്ടെന്ന് വെച്ചെന്നും ശാന്തിവിള പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ

parvathysanthi-20

'എനിക്ക് ജയറാമിനോട് ഒരു പരിഭവവും പരാതിയും ശത്രുതയും ഇല്ല. വാക്ക് പാലിക്കാത്ത, പറഞ്ഞത് മാറ്റി പറയുന്ന, നട്ടാൽ കുരുക്കാത്ത കള്ളം എന്നോട് പറഞ്ഞ ജയറാമിനെ ഞാൻ എന്റെ ഗുഡ് ബുക്കിൽ നിന്നും മാറ്റിയിട്ട് വർഷം അഞ്ചാറായി.

ഒരു വിവാഹത്തിന് തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ്ബി ഹാളിൽ വെച്ച് ഞാൻ പാർവതിയെ കണ്ടു. എന്നെ കണ്ട ഭാവം അല്ലെങ്കിൽ പരിചയമുള്ള ഭാവം പാർവതി കാണിച്ചില്ല. ജയറാമിനോട് എനിക്കുള്ള ഈ പിണക്കം അതാണ് പാർവതിയുടെ മുഖത്ത് വന്നത് എന്ന് എനിക്ക് മനസ്സിലായി. 100ശതമാനം അപരിചിതയെ പോലെ നിന്നു സുഹൃത്തുക്കളായ ചില നടികളുടെ കൂടെ. അങ്ങനെ വിട്ടുകൂടല്ലോ എന്ന് എനിക്ക് തോന്നി. പിന്നിൽ ചെന്ന് പാർവതിയുടെ മുതുകത്ത് ഒരു വിരൽ വെച്ച് ഞാൻ ഇങ്ങനെ തൊട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കൃത്രിമമായ ഭവ്യതയോടെ ഞാൻ പറഞ്ഞു എൻറെ പേര് ദിനേശ് എന്നാണ്. എനിക്കറിയാം എന്ന് പാർവതി ഉത്തരം പറഞ്ഞു. സത്യത്തിൽ ആ ദേഷ്യം, നിസ്സഹായയായ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.

സ്വയംവരപ്പന്തലിന്റെ ഡബ്ബിങ്ങിന് ജയറാം വന്നപ്പോൾ മകൻ കണ്ണൻ എന്ന കാളിദാസനെയും കൊണ്ടുവരുമായിരുന്നു. എന്ത് നല്ല ക്യൂട്ടായ കുട്ടിയായിരുന്നു അവൻ. തമിഴനായി ജയറാം വളർത്തിയതിന്റെ കുഴപ്പം കണ്ണന് ഉണ്ടത്രേ. മലയാളം എഴുതാനും അറിയില്ല വായിക്കാനും അറിയില്ല .ഹാപ്പി സർദാറിന്റെ സെറ്റിൽ മലയാളം ഡയലോഗ് ഇംഗ്ലീഷിൽ എഴുതിയെടുത്ത് പഠിച്ചു പറഞ്ഞതാണത്രേ. കേട്ടപ്പോൾ എനിക്ക് ജയറാമിനോട് പുച്ഛമാണ് തോന്നിയത്. നല്ല മലയാളി പയ്യനായി വളർത്താതെ തമിഴനാക്കാൻ കൊണ്ടുപോയി, തമിഴും ഇല്ല മലയാളവും ഇല്ല. അമ്മയെങ്കിലും മകനെ മലയാളം പഠിപ്പിക്കണമായിരുന്നു. എന്തായാലും ഇനി നടക്കില്ല്ലലോ. കാരണം കതിരിന് മേൽ കൊണ്ടുവന്ന് വളം വെച്ചിട്ട് ഒരു കാര്യവുമില്ലല്ലോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+