പൃഥ്വിരാജിൻ്റേയും കുഞ്ചാക്കോ ബോബൻ്റേയും പടങ്ങൾ..വീടും സ്ഥലവും പോയി, 6 കോടി നഷ്ടം';സജി നന്ത്യാട്ട് പറയുന്നു
സിനിമകൾ നിർമ്മിച്ച് തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കോടികൾ മുടക്കി ചെയ്യുന്ന പടത്തെയാണ് യാതൊരു ധാരണയും ഇല്ലാത്ത റിവ്യൂവർമാർ റിവ്യൂ ചെയ്ത് നശിപ്പിക്കുന്നത്. അശ്വന്ത് കോക്ക് അടക്കമുള്ളവർക്ക് സിനിമകളെ കുറി്ച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. നിർമ്മാതാവിൻ്റെ വാക്കുകളിലേക്ക്
' ഞാൻ നിർമ്മിച്ച ഫൈവ് ഫിംഗേഴ്സ് നല്ല ബഡ്ജറ്റ് ആയ പടമാണ്. സൂപ്പർ പടമാണ്, ടിവിയിൽ വരുമ്പോൾ ആൾക്കാര് നല്ലത് പറയുന്നുണ്ട്. പക്ഷെ ഇതൊക്കെ ലക്കാണല്ലോ. ചില പടങ്ങൾ വിജയിക്കുമ്പോൾ നമ്മൾ ഓർക്കും ഇത് എങ്ങനെയാണ് വിജയിച്ചതെന്ന്. ചില നല്ല പടങ്ങൾ പരാജയപ്പെടുമ്പോൾ നമ്മൾ ആലോചിക്കും ഇതെങ്ങനെ പരാജയപ്പെട്ടെന്ന്. എനിക്ക് ഭാഗ്യം കുറവാണ്.

എന്റെ ഫാന്റം ഫൈവ് വരുന്നുണ്ട്. അതിലാണ് ഞാൻ പ്രതീക്ഷ വെച്ചിരിക്കുന്നത്.എൻ്റെ മോനാണ് ഡയറക്ട് ചെയ്യുന്നത്. ജെൻസികളാണ് അതിൽ വരുന്നത്. ജെൻസികളെ എനിക്ക് വിശ്വാസമാണ്. അവർ എന്നെ സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം പടം എടുത്തിട്ട് കുറെ പണം പോയിട്ടുണ്ട്. കലണ്ടർ സിനിമ എടുത്തപ്പോൾ എനിക്ക് എൻ്റെ മൂന്ന് സ്ഥലം പോയി. ഫൈവ് ഫിംഗേഴ്സ് എടുത്തപ്പോൾ ഒരു വീട് പോയി. ഞാൻ താമസിക്കുന്ന വീടല്ല, വേറെ വെച്ചൊരു വീട്.
സിനിമ നിർമ്മിച്ചിട്ട് 6 കോടിയോളം രൂപ പോയി. പക്ഷ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്തിട്ട് പോയിട്ടില്ല. ഒരു പൈസ ലാഭവും ഇല്ല. കാരണം ഡിസ്ട്രിബ്യൂഷനിൽ ഞാൻ കള്ളത്തരം കാണിക്കില്ല. കലണ്ടർ അന്നത്തെ കാലത്താണ് 5 കോടിയോളം രൂപ ചെലവായത്. വലിയ പൈസ ചെലവാക്കി നമ്മൾ സിനിമ കൊണ്ടുവരുമ്പോഴാണ് ചിലര് ഈ റിവ്യൂ ചെയ്തുകൊണ്ട് നമ്മളെ ഉപദ്രവിക്കുന്നത്. സിനിമ റിവ്യൂ ചെയ്യാൻ ഇവർക്കൊന്നും അറിയില്ല, അല്ലാതെ റിവ്യൂ ചെയ്യുന്നതിനോടൊന്നും എതിർപ്പില്ല.സിനിമയെ കുറിച്ച് അറിയാതെയാണ് റിവ്യൂ പറയുന്നത്.
മനുഷ്യർക്ക് വ്യത്യസ്ത ടേസ്റ്റാണ്. നമ്മുക്ക് ഇഷ്ടമാകുന്ന പടം മറ്റൊരാൾക്ക് ഇഷ്ടമാകുമോ? ഒരു പേജ് ഉള്ള ഒരു സ്ക്രിപ്റ്റ് എത്ര ഷോട്ട് എടുക്കാം എന്ന് ഞാൻ പുള്ളിയോട് ചോദിച്ചു. പുള്ളിക്ക് അത് അറിയത്തില്ല. പടപ്പെതല്ലി കുറെ കാര്യങ്ങൾ പറയാം എന്നല്ലാതെ ആന്തരികമായി ഇതിനകത്ത് അന്തർലീനമായി കിടക്കുന്ന പലതും അറിയില്ല.
ഖലീഫ എന്ത് നല്ല പടമായിരുന്നു. പക്ഷെ റിവ്യൂ ചെയ്ത് നശിപ്പിച്ചു. പൃഥ്വിരാജിനോടുള്ള കലിപ്പിൻ്റെ പുറത്താണ് ആ പടം പറഞ്ഞ് നശിപ്പിച്ചത്. പൃഥ്വിരാജ് എന്ന ആർട്ടിസ്റ്റിനോട് എനിക്ക് കമ്മിറ്റ്മെന്റ് ഒന്നുമില്ല. ഞാൻ പറഞ്ഞല്ലോ എനിക്കെല്ലാവരും നന്നായി പോണം എന്ന് ആഗ്രഹിച്ചു പറയുന്നത്. അതിന്റെ പ്രൊഡ്യൂസറുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.
ഈ പണമൊക്കെ കുലുക്കി ഉണ്ടാക്കുന്നതാണോ?
സിനിമയെ കുറിച്ച് ആധാരികമായി ഒന്നും അറിയാതെയാണ് റിവ്യൂ പറയുന്നത്. അശ്വന്ത് കോക്കിനോട് ഞാൻ ചോദിച്ചു നിങ്ങൾ തരുന്ന പണം ഞാൻ കൊടുക്കാം എനിക്കൊരു പടം സൂപ്പർ ഹിറ്റ് ആക്കി തരണം എന്ന്, പക്ഷേ പുള്ളിക്ക് അത് പറ്റത്തില്ല. ഇതാണ് പറഞ്ഞത് കുറ്റം പറയാൻ എല്ലാവർക്കും പറ്റും. ഒരു കലയെ അനാവശ്യമായി നശിപ്പിക്കരുത്', സജി നന്ത്യാട്ട് പറഞ്ഞു.


Click it and Unblock the Notifications
