'പൃഥ്വിരാജ് ആ സ്ത്രീക്ക് 25,000 രൂപ കൊടുത്തു..ചിലർ നടനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു'; സജി നന്ത്യാട്ട്

പൃഥ്വിരാജ് നായകനായി എത്തിയ 'ഐ നോബഡി' , ഖലീഫ തുടങ്ങിയ ചിത്രങ്ങൾക്കെതിരെ കരുതിക്കൂട്ടിയുള്ള നെഗറ്റീവ് പ്രചരണം ഉണ്ടായിരുന്നതായി നിർമ്മാതാവ് സജി നന്ത്യാട്ട്. പൃഥ്വിരാജിനെതിരെ സിനിമയിൽ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സജി ആരോപിച്ചു. നിർമ്മാതാവിൻ്റെ വാക്കുകളിലേക്ക്

'പൃഥ്വിരാജിനെ ടാർഗറ്റ് ചെയ്ത് ചിലർ പ്രവർത്തിക്കുന്നുണ്ട്. ചില ആൾക്കാർ അദ്ദേഹത്തെ ടാർഗറ്റ് ചെയ്തിട്ടുണ്ട്. പേരൊന്നും ഞാൻ പറയുന്നില്ല .അത് ശരിയല്ല. പൃഥ്വിരാജ് എന്റെ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഐ നോബഡിയും ഖലീഫയും നല്ല പടങ്ങളാണ്. ആ പടം മനപ്പൂർവ്വം പരാജയപ്പെടുത്താൻ റിവ്യൂവേഴ്സിനെ ഇളക്കിവിട്ടതിലൊക്കെ ആൾക്കാർക്ക് പങ്കുണ്ട്. പൃഥ്വിരാജ് നല്ലൊരു ആർട്ടിസ്റ്റാണ്. നല്ല കഴിവുള്ളവനാണ്. അദ്ദേഹത്തിന് സോപ്പിട്ട് സംസാരിക്കാൻ അറിയത്തില്ല. പച്ചയായ മനുഷ്യനാണ് .അദ്ദേഹത്തിന് എതിരായിട്ട് ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്.

prithvisaji-9

കാശ് മുടക്കി എടുത്ത പടങ്ങളല്ലേ, പ്രൊഡ്യൂസേഴ്സിനെ കൂടിയല്ലേ ബാധിക്കുന്നത്. പടത്തിൻ്റെ പരാജയത്തിൽ പ്രഥ്വിരാജിനൊന്നും സംഭവിക്കുന്നില്ല. സംഭവിച്ചത് ശരിക്കും പണം മുടക്കിയവർക്കും സംവിധായകനും തിരക്കഥാകൃത്തിനും അതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് അണിയറപ്രവർത്തകർക്കുമാണ്.

പൃഥ്വിരാജിനെ ആര് ഒതുക്കിയാലും അദ്ദേഹം ഒതുങ്ങില്ല. കാരണം കഴിവുള്ള ആളാണ്, ക്രീയേറ്റീവിറ്റി ഉള്ള വ്യക്തിയാണ്. ഞാൻ മനസിലാക്കിയ കാര്യം അദ്ദേഹം ഒരു ജെൻ്റിൽമാൻ ആണ്. ഞാന നിർമ്മിച്ച കലണ്ടർ എന്ന സിനിമ ഷൂട്ട് കടക്കുന്ന സമയത് ഞങ്ങൾ മുണ്ടക്കയത്ത് ഷൂട്ട് ചെയ്യാൻ പോയി. അവിടെ വെച്ച് നല്ല മഴ പെയ്തപ്പോൾ ഞങ്ങൾ ഒരു വീട്ടിൽ കയറി നിൽക്കുകയാണ്. ചെറിയ വീടാണ്. ആ വീട്ടിൽ കയറി നിന്നപ്പോൾ കുറെ ആൾക്കാർ അദ്ദേഹത്തെ കാണാൻ വന്നു. സാധാരണ പ്രഥ്വിരാജിന്റെ ഒരു ക്യാരക്ടർ വെച്ച് പെട്ടെന്ന് അങ്ങോട്ട് ഹായ് ഒന്നും വെക്കത്തില്ല. കാണാൻ വന്നവരിൽ പ്രായമുള്ള സ്ത്രീ പറഞ്ഞു സുകുമാരൻ സാർ ഞങ്ങളുടെ നാട്ടിൽ ഒരു എസ്റ്റേറ്റിൽ ഷൂട്ടിനൊക്കെ വന്നിട്ടുണ്ട്, ഇഷ്ടമുള്ള ഭക്ഷണമൊക്കെ ഞാൻ ഉണ്ടാക്കി കൊടുക്കുമായിരുന്നു എന്നൊക്കെ പറഞ്ഞു . ഇതെല്ലാം കഴിഞ്ഞപ്പോൾ പൃഥ്വിരാജ് എന്നോട് രഹസ്യമായി പറഞ്ഞു, ഒരു 11,000 രൂപ അവർക്ക് കൊടുക്കണമെന്ന്. അദ്ദേഹത്തിന് കൊടുക്കാനുള്ള ശമ്പളത്തിൽ നിന്നാണ് ഇത് കുറയുക. എൻ്റെ പണമല്ല. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

അതുപോലെതന്നെ ഞങ്ങൾ കോട്ടയത്ത് പാറക്കടവ് എന്ന് പറഞ്ഞ സ്ഥലത്ത് ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു ക്യാൻസർ ബാധിച്ച സ്ത്രീ അവിടെ വന്നു. ഇവര് പൃഥ്വിരാജിനോട് കാശ് ചോദിച്ചു. രാജു 25,000 രൂപ കൊടുത്തു.
നന്മയുള്ള മനുഷ്യനാണ് അദ്ദേഹം. നല്ല വ്യക്തിത്വമുള്ള വ്യക്തിയാണ് അദ്ദേഹം. ആണത്തം ഉള്ളവനാണ്. ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് കാണിക്കാൻ അറിയാത്ത ഹൃദയമുള്ള ഒരാളാണ്. അദ്ദേഹത്തിൻ്റെ അമ്മ മല്ലിക ചേച്ചിയും നല്ലൊരു സ്ത്രീയാണ്. പൃഥ്വിരാജിനെ ചിലർ വിമർശിക്കുന്ന സമയത്ത് മല്ലിക ചേച്ചി അതിൽ ചാടിപിടിച്ച് സംസാരിക്കും. ചേച്ചിയോട് പറയാനുള്ളത് അതൊക്കെ തള്ളിക്കളയണം. ജനം രണ്ട് പക്ഷമാണല്ലോ. രണ്ട് രീതിയിൽ അതിനെ എടുക്കും. പ്രഥ്വിരാജനെ ഇല്ലാതാക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. പക്ഷെ അദ്ദേഹം അതിനെ അതിജീവിക്കും. കാരണം ക്രിയേറ്റിവിറ്റി ഉള്ളതുകൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma