'പൃഥ്വിരാജിന് ഇത്തരം ചെറിയ ഷോക്കുകൾ കൊടുക്കേണ്ടത് ആവശ്യം,ഇതിലും വലിയ മറുപടി കൊടുക്കാനില്ല';ശാന്തിവിള ദിനേശ്
പൃഥ്വിരാജിനെ നായകനാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫികായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിൽ നിന്ന് പൃഥ്വിരാജിനെ മാറ്റിയെന്നും പകരം ജോമോൻ ജ്യോതിർ എത്തുമെന്നുമാണ് പുതിയ വാർത്തകൾ. ഇപ്പോഴിതാ ഈ വാർത്തയിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പൃഥ്വിക്കേറ്റ കനത്ത തിരിച്ചടിയാണ് ഇത് എന്നാണ് ശാന്തിവിള പറയുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'പൃഥ്വിരാജിന്റെ തുടക്കകാലത്ത് സിനിമ നിർമ്മിക്കാൻ ഇറങ്ങിയ ആളാണ് ലിസ്റ്റൻ സ്റ്റീഫൻ. ഏതൊക്കെയോ സിനിമകൾ പൃഥ്വി ലിസ്റ്റനും കൂടി നിർമ്മിക്കുകയും ചെയ്തു. പൃഥ്വിരാജ് നിർമ്മിച്ച ചില സിനിമകൾ ലിസ്റ്റന്റെ വിതരണ കമ്പനിയാണ് വിതരണം നടത്തിയത്. ഇന്ന് പൃഥ്വിരാജ് നടൻ എന്ന നിലയിൽ ഒരു പാൻ ഇന്ത്യ മുഖമാണ് ,നല്ല സൂപ്പർ ഹിറ്റ് ആയ രണ്ട് സിനിമകൾ ഒന്ന് പൊളിഞ്ഞെങ്കിലും രണ്ടു സിനിമകൾ സൂപ്പർ ഹിറ്റ് ആയി, എമ്പുരാനും ലൂസിഫറും ചെയ്ത സംവിധായകനുമാണ്. ലിസ്റ്റൺ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ മുതലാളിയും സിനിമാ സംഘടനകളുടെ നേതാവുമാണ്. രണ്ടുപേരും വളർന്നു. ഇവർ രണ്ടുപേരും കൂടി ഒരു പുതിയ സിനിമ നിർമ്മിക്കാൻ പദ്ധതിയിട്ടു പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് ഒരു പാർട്ണർ, ഒന്ന് ലിസ്റ്റൻ. സന്തോഷ് ട്രോഫി എന്നാണ് സിനിമയുടെ പേര്.

ജയ ജയ ജയഹേ എന്ന ഒറ്റ സിനിമ മതി വിപിൻ ദാസ് എന്ന തിരക്കഥാകൃത്തിനെയും സംവിധായകനെയും നമുക്ക് ഓർക്കാൻ. 2024ലെ ഗുരുവായൂർ അമ്പലനടയിലും വിപിൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ്. വാഴ ഒന്നും രണ്ടും തിരക്കഥ എഴുതുകയും നിർമ്മാണ പങ്കാളിയാകുകയും ചെയ്ത ആളുമാണ് വിപിൻദാസ് .2016ൽ മുത്തുഗൗ ആ സിനിമയാണെന്ന് തോന്നുന്നു വിപിൻ ദാസിന്റെ ആദ്യ സംവിധാന സംരംഭം.
ലിസ്റ്റിനും പൃഥ്വിരാജും ചേർന്ന് നിർമ്മിക്കുന്ന സിനിമയിൽ സ്വാഭാവികമായും പൃഥ്വിരാജ് ആകുമല്ലോ നായകൻ സന്തോഷ് ട്രോഫിയിൽ പൃഥ്വി തന്നെ നായകൻ. തിരക്കഥയൊക്കെ പൂർത്തിയാക്കി ചിത്രീകരണം ആരംഭിക്കാൻ റെഡിയായി. പൃഥ്വിരാജിന് ഇപ്പോൾ മലയാളത്തിൽ ലഭിക്കുന്ന സ്വീകാര്യത ഇല്ല എങ്കിലും ഒരു പാൻ ഇന്ത്യൻ താരമാണ്, തിരക്കുകൾ ഉണ്ടാവുക സ്വാഭാവികം .പല പല കാരണങ്ങൾ പറഞ്ഞ് ചിത്രീകരണം ആരംഭിക്കുന്നത് പൃഥവിരാജ് നീട്ടി നീട്ടി കൊണ്ടുപോയി. പവൻ വിലയുള്ള സംവിധായകനും തിരക്കും ഒക്കെ ഉള്ള ആളാണല്ലോ ഇപ്പോൾ വിപിൻ ദാസ്. അകാരണമായി സിനിമാ ചിത്രീകരണം നീണ്ടു നീണ്ടു പോകുമ്പോൾ നഷ്ടം വിപിന് മാത്രം.
സന്തോഷ് ട്രോഫിയിൽ മനസ് മുഴുവൻ കിടക്കുമ്പോൾ നെഹ്റു ട്രോഫി വെള്ളംകളിയെ കുറിച്ച് ചിന്തിക്കാൻ ആവില്ലല്ലോ. നിർമ്മാതാവിനും അഭിനേതാവിനും ഉടുപ്പ് മാറും പോലെ മാറാനുമാകും. ഒടുവിൽ വിപിൻദാസ് ഒരു തീരുമാനം എടുത്തു, എന്നെ ഈ ചിത്രത്തിൽ നിന്നും ഒഴിവാക്കണം ആരെ വെച്ച് വേണമെങ്കിലും നിങ്ങൾ സംവിധാനിച്ചോ എന്നായി വിപിൻദാസ്. വാഴ രണ്ട് പണംവാരി പടമായി മാറിയ സമയമാണ് വിപിൻദാസിന്റെ തിരക്കഥയ്ക്ക് മോഹവില കിട്ടുന്ന സമയമാണ്. സംവിധാനം ചെയ്താലും വലിയ വലിയ വിജയചിത്രങ്ങൾ ചെയ്യാനാകും. ബുദ്ധിമാനായ കച്ചവടക്കാരനാണല്ലോ ലിസ്റ്റിൻ. അത് വേണ്ട വിപിനെ ഇത്രയും നാൾ ഡേറ്റ് മാറ്റി മാറ്റി പറഞ്ഞ പൃഥ്വിരാജിനെ അങ്ങ് മാറ്റിയാൽ പോരെ എന്നായി അദ്ദേഹം. ആര് പറയും ഇങ്ങനെ.
കരീന കപൂറിന്റെ കൂടെയൊക്കെ അഭിനയിക്കുന്നതിനിടയിൽ എന്തോന്നു സന്തോഷ് ട്രോഫി എന്ന് രാജുവിന് തോന്നിയിരിക്കാം. പൃഥ്വിരാജിനെ മാറ്റിയാൽ പകരം ആര്? വിപിൻദാസ് തിരക്കഥ എഴുതിയ വാഴയിൽ അഭിനയിച്ച ജോമോൻ ജോദറിലേക്ക് ആ തീരുമാനം ചെന്നുനിന്നു. സന്തോഷ് ട്രോഫി തുടങ്ങുന്നതിനു മുമ്പ് ലിസ്റ്റിന് ചുരുങ്ങിയത് കോടി രൂപ ലാഭമായി എന്ന് ഞാൻ പറയും. കാരണം പൃഥ്വിരാജിന്റെ പ്രതിഫലം ഫുൾ ലാഭമായില്ലേ . സന്തോഷ് ട്രോഫി ഒരു വലിയ വിജയമാകട്ടെ.
എനിക്കിതിൽ അഭിനന്ദിക്കാൻ തോന്നുന്നത് ലിസ്റ്റർ സ്റ്റീഫനെയാണ് .സുഹൃത്തായിരുന്നിട്ടും പങ്കാളിയായിരുന്നിട്ടും പലതവണ പല കാരണങ്ങളാൽ ഡേറ്റ് മാറ്റിയ സുഹൃത്തിന് ഇതിലും വലിയ മറുപടി കൊടുക്കാനില്ല എന്ന് ഞാൻ പറയും. ഇടയക്ക് ആരെങ്കിലുമൊക്കെ ഇത്തരം ചെറിയ ഷോക്ക് ട്രീറ്റ്മെന്റുകൾ കൊടുക്കുന്നത് നല്ലതാണ്. മുഖത്ത് ഛായം തേക്കുന്നവന്മാർക്ക് ഇതുപോലുള്ള ട്രീറ്റ്മെന്റുകൾ നൽകണം എന്ന് ഞാൻ പറയും. കാശു മുടക്കുന്നവന്റെ നട്ടല്ല് കോട്ടയത്തു നിന്നും വാങ്ങിയതല്ല എന്ന് ചിലരെങ്കിലും തെളിയിക്കുന്നുണ്ട്. സുരേഷ്കുമാറിനെക്കെ പോലെ ചുരുക്കം ചിലരുണ്ട്, ആ പട്ടികയിലേക്ക് ലിസ്റ്റ സ്റ്റീഫൻ വരുന്നു എന്നുള്ളത് എനിക്ക് വലിയ സന്തോഷം നൽകുന്നു.












Click it and Unblock the Notifications