'പൃഥ്വിരാജേ മൂത്രം ഒഴിക്കാൻ പോകുമ്പോളും കോട്ടും സ്യൂട്ടും ഇടുന്നത് പറ്റില്ല, നിങ്ങൾ പഠിക്കണം';ശാന്തിവിള ദിനേശ്

ഓണക്കാലത്ത് ഇറങ്ങിയ ഖലീഫ എന്ന ചിത്രത്തിൻ്റെ പരാജയത്തിൽ പൃഥ്വിരാജിനും സംവിധായകൻ വൈശാഖനും മുന്നറിയിപ്പുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഇനിയെങ്കിലും രണ്ട് പേരും മാറി ചിന്തിച്ചില്ലെങ്കിൽ തുടർ പരാജയം നേരിടേണ്ടി വരുമെന്ന് ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം വാ. വായിക്കാം

'ഇത്തവണത്തെ ഓണം രണ്ടു പടങ്ങളിൽ ഒതുങ്ങി, ബെത്ലഹേം കുടുംബ യൂണിറ്റും ഖലീഫയും. ഒന്ന് ഇൻഡസ്ട്രി ഹിറ്റ് ആയപ്പോൾ ഒന്ന് ദയനീയ പരാജയത്തിൽ വീണു. തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ബെത്ലഹേം കുടുംബ യൂണിറ്റ് ലാഭത്തിലായ ചിത്രമാണ്. 30 കോടിക്ക് താഴെ ചെലവിട്ടെടുത്ത സിനിമയാണ്, ഒടിടി 16 കോടി രൂപയ്ക്ക് ഹോട്സ്റ്റാർ എടുത്തു, 15 കോടി രൂപ ഓവർസീസ് മിനിമം ഗ്യാരണ്ടിയിൽ. 14 കോടി രൂപ്ക്ക് ഓഡിയോ റൈറ്റ് വിറ്റു, 35 കോടി അങ്ങനെ തന്നെ കിട്ടി എന്ന് പറയാം. 30 കോടിക്ക് താഴെയാണ് പടത്തിൻ്റെ ചിലവ്. കേരളത്തിൽ മാത്രം 50 കോടി രൂപ കുറഞ്ഞത് ഈ ചിത്രം നേടും എന്നാണ് സിനിമാ തിയേറ്ററുകളിൽ നിന്നും കിട്ടുന്ന കണക്ക്. മണിക്കൂറിൽ 25000 പേരൊക്കെയാണ് റിസർവ് ചെയ്യുന്നത് എന്നാണ് വാർത്ത. നിവിൻ പോളിയും നായിക മമിതയും കട്ടകട്ടക്ക് പ്രകടനം നടത്തിയ സിനിമയായിരുന്നു.

prith2-1

പൃഥ്വിരാജ് നായകനായ ഖലീഫ ഏറ്റവും ചുരുങ്ങിയത് 60 കോടി രൂപ എങ്കിലും ചിലവിട്ടിരിക്കാനാണ് സാധ്യത. 80 കോടി ആയി എന്നൊക്കെ പറയുന്നുണ്ട്. ഇരസം എന്താണെന്ന് വെച്ചാൽ ഇതിലെ മുഴുവൻ കാശ് മുടക്കിയിരിക്കുന്നത് ഒരു വിദേശിയാണ് .ഇവിടെ ഒരു ലയിൻ പ്രൊഡ്യൂസറെ വെച്ചാണ് ചെയ്തതെന്ന് പറയും. എഴുതി തള്ളേണ്ട സിനിമയൊന്നുമല്ല ഖലീഫ. നല്ല ടേക്കിങ് ആണ് ചടുലമായ സിനിമയാണ് ,പക്ഷേ മോഹൻലാൽ അഭിനയിച്ച പഴയ നാടുവാഴികൾ ഇരുപതാം നൂറ്റാണ്ട് പോലുള്ള ഒരു സിനിമ ആയിപ്പോയി അതാണ് പ്രശ്നം. പൃഥവിരാജ് നന്നായി ചെയ്ത സിനിമയാണ്, പക്ഷേ വൈശാഖ് എന്ന് പറഞ്ഞ സംവിധായകൻ തുടങ്ങിയിടത്ത് തന്നെ നിൽക്കുന്നു എന്ന് ഈ സിനിമ കാണുമ്പോൾ തോന്നും.

ട്രെൻഡിന് പറ്റിയ സിനിമ അല്ലാതെ ആയിപ്പോയി. വൈശാഖൻ മാറ്റം പഠിക്കണം. അല്ലെങ്കിൽ മാറ്റി പിടിക്കണം .അതുപോലെ പൃഥവിരാജേ നല്ലൊരു ഗ്രൂപ്പിന് നിങ്ങളോട് രാഷ്ട്രീയ വൈരാഗ്യം ഉണ്ട് ,അതൊരു പരമമായ സത്യമാണ്, പിന്നെ നിങ്ങൾ ഉണ്ടാക്കിയെടുത്ത ഒരുമാതിരി 'നിഷേധി' 'അഹങ്കാരി' എന്നുള്ള ഒരു ട്രെൻഡ് ഉണ്ട്. നിങ്ങൾ സുകുമാരന്റെ മകനല്ലേ, അദ്ദേഹം നിഷേധിയായിരുന്നു, പക്ഷേ അതിനപ്പുറത്തേക്ക് പോകുന്നത് നല്ലതല്ല. നിങ്ങൾ ഈ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഒക്കെ ഇട്ട് നടക്കുന്നത് ഈ അസൂയയാലുകളായ മലയാളിക്ക് ഇഷ്ടമല്ല. നിങ്ങളെ എന്തുകൊണ്ടോ അവർ വെറുക്കുന്നു എന്ന് പറയാം. അല്ലെങ്കിൽ ഈ പടം ഇങ്ങനെ വീഴേണ്ട ഒരു സിനിമയൊന്നുമല്ല. കൂട്ടത്തിൽ പഴകിയ ടൈപ്പ് സിനിമ കൂടി ആയപ്പോൾ ഖലീഫ ദയനീയമായി വീണു. ഒടിടിയും സാറ്റലൈറ്റും ഒന്നും പോകാത്തതിനാൽ തിയേറ്റർ പരാജയം വലിയ ആഘാതം ഈ സിനിമയെ ഏൽപ്പിക്കും, നല്ല തുക പോകും . ഒരു 50 കോടി എങ്കിലും പോയി കിട്ടു എന്നാണ് പറയുന്നത്. എനിക്കൊന്നേ പറയാനുള്ളൂ ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങി തിരിക്കരുത് എന്നുള്ള ഒരു ചൂണ്ടുപലകയായി ഖലീഫയുടെ പരാജയത്തെ കാണണം. അല്ലെങ്കിൽ തുടർച്ചയായിട്ട് അടുത്തടുത്ത് രണ്ട് സിനിമകളുടെ പരാജയം പൃഥവിരാജിനെ ഓർമിപ്പിക്കുന്നു എന്നാണ് എന്റെ വിശ്വാസം. ഇനിയും വലിയ വലിയ ആഘാതങ്ങൾ ഏൽക്കരുത്. നിങ്ങൾ ഒന്ന് നന്നായി നിങ്ങളെ പഠിക്കണം. അതാണ് ഈ ഓണചിത്രത്തിന്റെ ദൈന്യ പരാജയം വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+