'പൾസർ സുനി കയറിയത് ഓട്ടോയിൽ, ആദ്യം പോയ വീട് അന്വേഷിച്ചില്ല', ദിലീപ് കേസിൽ മുഴുവൻ കള്ളത്തരമെന്ന്!
നടിയെ ആക്രമിച്ച കേസ് ദിലീപിന് എതിരെയുളള കൊട്ടേഷൻ ആണെന്ന് തുടക്കം മുതലേ അറിയാമായിരുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. സിനിമാ രംഗത്ത് നിന്നുളളതല്ലെന്നും ദിലീപിന്റെ ചില കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ഇതുണ്ടാകുന്നതെന്നും മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: '' കേസില്‍ വിധി വരുന്ന ദിവസം കാണാമെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. കാരണം കോടതിയില്‍ തെളിവ് കൊടുക്കാതെ കാര്യമില്ല. അവര്‍ ഇവരോട് പറഞ്ഞു, ഇവര്‍ അവരോട് പറഞ്ഞു എന്നതൊന്നും തെളിവല്ല. തെളിവ് കൊടുത്താല്‍ ദിലീപ് അല്ല ആരായാലും ശിക്ഷിക്കപ്പെടും. ഇത് കള്ളക്കേസ് ആണെന്നും ദിലീപിന് എതിരെയുളള കൊട്ടേഷന്‍ ആണെന്നും താന്‍ തുടക്കം മുതലേ പറഞ്ഞിരുന്നു.
വിധി വരുമ്പോള്‍ എതിരെ ആണെങ്കില്‍ തന്നെ ചീമുട്ട എറിഞ്ഞോളൂ എന്ന് എല്ലാ ചാനലിലും പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഉറപ്പായിരുന്നു ഇത് കള്ളക്കേസ് ആണെന്ന്. പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്നെ ദിലീപിന്റെ പേര് പറഞ്ഞിരുന്നുവെങ്കില്‍ ഓകെ. നാല് മാസത്തിനിടയില്‍ ജയിലിലേക്ക് ഒരു ഫോണ്‍ ചെല്ലുന്നു. അവിടെ നിന്ന് ഒരു കോള്‍ ലക്ഷ്യയിലേക്ക് പോകുന്നു.

പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ വരുമ്പോള്‍ ഒരു നാടകം പോലെ പിടിക്കുന്നു. ഇവന്‍ ആദ്യം പോയ വീട് അന്വേഷിക്കുന്നില്ല. പള്‍സര്‍ സുനി ആദ്യം കയറിയത് ഒരു ഓട്ടോറിക്ഷയിലാണ്. കേസ് ആദ്യം മുതല്‍ ഫോളോ ചെയ്താല്‍ മനസ്സിലാകും മുഴുന്‍ കള്ളത്തരം ആണെന്ന്. സിനിമാ രംഗത്ത് നിന്നുളള ചില നീക്കങ്ങളെല്ലാം നമ്മള്‍ അറിയുമല്ലോ. ദിലീപിന്റെ കുടുംബപരമായ ചില പ്രശ്‌നങ്ങളില്‍ നിന്നാണ് ഇതുണ്ടാകുന്നത്.
ആ സമയത്തെ ദിലീപിന്റെ വളര്‍ച്ചയും ജനപ്രിയ നടനെന്ന ഇമേജുമെല്ലാം കാരണം ശത്രുക്കളുണ്ടാകും. ദിലീപിന്റെ കൂടെ ചിരിച്ച് കൊണ്ട് നടന്നവരൊക്കെ എവിടെ പോയി. ദിലീപ് രക്ഷപ്പെടുത്തിയവരൊക്കെ ദിലീപിന് ഒരു ആപത്ത് വന്നപ്പോള്‍ എവിടെ പോയി. ദിലീപ് 84 ദിവസം ജയിലില്‍ കിടന്നപ്പോള്‍ ഞാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പോയിട്ട് വരുമ്പോള്‍ എന്നെ പച്ചത്തെറി വിളിച്ചിരുന്ന കുറച്ച് നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ദിലീപ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ അവര്‍ കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോള്‍ ഇവരാണ് നടന്മാര്‍ എന്ന് തോന്നിയത്. ദിലീപിനെ കാണുമ്പോള്‍ ദിലീപ് ഭായി എന്നായി. ദിലീപിനെ കാണാന്‍ ചിലരൊക്കെ ജയിലില്‍ പോയി. കേസ് അവസാനം ചീട്ട് കൊട്ടാരം പോലെ പൊളിഞ്ഞു പോയി''.


Click it and Unblock the Notifications
