രാമായണത്തിൽ ഖവാലിയോ? 'മംഗല്‍ രംഗ്' വിവാദത്തിൽ, എആർ റഹ്മാന് എതിരെ സൈബർ ആക്രമണം

നിതീഷ് തിവാരി ചിത്രം രാമായണയിലെ പുറത്ത് വന്ന പുതിയ ഗാനത്തിന്റെ പേരില്‍ സംഗീത സംവിധായകനായ എആര്‍ റഹ്‌മാനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കി അര്‍ജീത് സിംഗും ശ്രേയ ഘോഷാലും ചേര്‍ന്ന് പാടിയ മംഗല്‍ രംഗ് എന്ന ഗാനം ഖവാലി പോലെയുണ്ട് എന്ന് ആരോപിച്ചാണ് ഒരു വിഭാഗം സൈബര്‍ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഞായറാഴ്ച പുറത്തിറങ്ങിയ മംഗല്‍ രംഗ് എന്ന ഗാനത്തിന് ഇതിനകം തന്നെ യൂട്യൂബില്‍ 19 മില്യണ്‍ കാഴ്ച്ചക്കാരുണ്ട്. രാമായണത്തിലെ ശ്രീരാമന്റെയും സീതയുടേയും വിവാഹരംഗമാണ് ഗാനത്തിലുളളത്.

ഒരു വശത്ത് അര്‍ജീത് സിംഗിന്റെയും ശ്രേയാ ഘോഷാലിന്റെയും ആലാപനം പ്രകീര്‍ത്തിക്കപ്പെടുമ്പോഴാണ് മറുവശത്ത് സംഗീതത്തെ ചൊല്ലിയുളള വിവാദം. രാമായണം പോലെ പുരാണകഥ പറയുന്ന സിനിമയിലെ പ്രധാനപ്പെട്ടൊരു ഗാനം ഒരുക്കേണ്ടിയിരുന്നത് ഖവാലി ശൈലിയില്‍ ആയിരുന്നില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. റോക്‌സ്റ്റാറില്‍ റഹ്‌മാന്‍ ഒരുക്കിയ കുന്‍ ഫയ കുന്‍ എന്ന സൂഫി ശൈലിയിലുളള ഗാനത്തിന്റെ ഈണം മംഗല്‍ രംഗില്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.

Ramayana

റഹ്‌മാന്റെ തന്നെ സന്തന തെന്നലെ ജന്നല്‍കള്‍ ദണ്ഡിത്താല്‍ എന്ന തമിഴ്ഗാനം അടക്കമുളള ചില ഗാനങ്ങളുമായുളള സാമ്യം ചൂണ്ടിക്കാട്ടിയും ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയം എആര്‍ റഹ്‌മാന്‍ ഇസ്ലാം മതവിശ്വാസിയാണ് എന്നത് കൊണ്ട് വിവാദത്തിന് വര്‍ഗീയ നിറം നല്‍കാനുളള ശ്രമവും നടക്കുന്നുണ്ട്. ഹൈന്ദവ പുരാണമായ രാമായണത്തിന് ഇസ്ലാമായ റഹ്‌മാനല്ല സംഗീതം നല്‍കേണ്ടിയിരുന്നത് എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ചില വിദ്വേഷ കമന്റുകള്‍ പ്രചരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma