രാഹുൽ ഈശ്വറും ശ്രീലക്ഷ്മി അറക്കലും മുതൽ മേഘന വിൻസെൻ്റ് വരെ! ബിഗ് ബോസ് സീസൺ 8 ലേക്ക് ഇവർ?
ബിഗ് ബോസ് മലയാളം സീസണ്‍ 8ന് ഞായറാഴ്ചയോടെ തുടക്കമാകും. ഇത്തവണ തീപാറുന്ന മത്സരത്തിനായിരിക്കും ബിഗ് ബോസ് വീട് വേദിയാകുകയെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്. മത്സരാർത്ഥികളെ സംബന്ധിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മത്സരാർത്ഥികളെ കുറിച്ചുള്ള ചില സാധ്യത പട്ടികകളും പുറത്തുവരുന്നുണ്ട്. ബിഗ് ബോസ് അനലിസ്റ്റായ രേവതി പങ്കുവെയ്ക്കുന്ന പട്ടിക ഇങ്ങനെ
രാഹുൽ ഈശ്വർ സീസണ്‍ 8 ൽ മത്സരാർത്ഥിയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ മലയാളി ഹൗസിന്റെ വിന്നർ ആയിരുന്നു രാഹുൽ ഈശ്വർ. ബിഗ് ബോസിലേക്ക് പോകുമോയെന്ന ചോദ്യത്തിന് തനിക്ക് താത്പര്യം ഉണ്ടെന്ന് നേരത്തേ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. മോഹൻലാൽ പോലൊരു താരം അവതാരകനായി എത്തുന്ന പ്ലാറ്റ്ഫോമിൽ ഒരു മത്സരാർത്ഥിയായി പോകുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും പുരുഷൻമാരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആ വേദി ഉപയോഗിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

അതേസമയം രാഹുൽ ഈശ്വർ പോലൊരു വ്യക്തി വരുന്നു എന്നതുകൊണ്ട് മുൻ സീസണിലേത് പോലെ ഒരാളെ തന്നെ ആദ്യമേ ബിഗ് ബോസ് വിജയി ആയി പ്രവചിച്ച് അയാൾക്ക് പുറകിൽ നിൽക്കുന്ന രീതി ഒഴിവാക്കണമെന്ന് രേവതി പറയുന്നു. രാഹുലിന് നന്നായിട്ട് സംസാരിക്കാനറിയാം. അതുകൊണ്ട് ഞങ്ങളൊക്കെ എന്തിനാണ് പരിപാടിയിൽ വരുന്നതെന്ന ചിന്തയിൽ മറ്റ് മത്സരാർത്ഥികൾ ഗെയിം കളിക്കരുതെന്നും രേവതി ഉപദേശിക്കുന്നു. അഖിൽ മാരാർ പങ്കെടുത്ത സീസണ്‍ അങ്ങനെ ആയിരുന്നുവെന്നും ഒരാളെ ആദ്യമേ വിജയിയായി കണ്ട് ഗെയിം നീങ്ങുമ്പോൾ ഷോ ഭയങ്കര ബോറായിരിക്കുമെന്നും രേവതി പറഞ്ഞു.
അതേസമയം രണ്ടാമത്തെ മത്സരാർത്ഥിയായി സീരിയൽ നടി മൃദുല വിജയിയുടെ പേരാണ് പറയുന്നത്.
സ്റ്റാർ മാജിക്കിലൊക്കെ തിളങ്ങി നിന്ന സീരിയലുകളിലൊക്കെ നെഗറ്റീവ് റോളിൽ പ്രത്യക്ഷപ്പെട്ട ജസീല പർവീൻ്റെ പേരും പട്ടികയിൽ ഉണ്ട്.
റിനി ആനിൻ്റെ പേരും പങ്കുവെയ്ക്കുന്നുണ്ട്. നടിയും മാധ്യമപ്രവർത്തകയുമൊക്കെയായ റിനി രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ടാണ് വാർത്തകളിൽ നിറഞ്ഞത്. നിലപാടുകളുടെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾക്കും താരം വിധേയമായിരുന്നു.
ശ്രീലക്ഷ്മി അറക്കലിൻ്റേതാണ് മറ്റൊരു പേര്. ആക്ടിവിസ്റ്റ് കൂടിയ ശ്രീലക്ഷ്മിയുടെ പേര് നേരത്തെ തന്നെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നടി പ്രിയങ്കയാണ് മറ്റൊരാൾ. വിവാദ താരം കൂടിയാണ് പ്രിയങ്ക. താരസംഘടനയായ അമ്മയുടെ വിവാദങ്ങളിൽ എല്ലാം താരം തുറന്നടിച്ചിരുന്നു. അടുത്തിടെ രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും നടി പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയിയിടെ ടിവികെയുടെ ഭാഗമാകുമെന്നാണ് നടി വ്യക്തമാക്കിയത്.
നടി ലക്ഷ്മി നക്ഷത്ര, ഷെഫ് നളൻ, എം ഫോർ ടെക് ജിയോ മച്ചാൻ, കടൽ കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാജ്, കടൽ മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന വിഷ്ണുവിൻ്റെ അമ്മയായ സന്ധ്യാമ്മ, അവതാരകനായ ശ്രീനാഥ്,
ബ്ലോഗർ മുഹമ്മദ് ആസിഫ് , വിക്കി തഗ് എന്ന് അറിയപ്പെടുന്ന വിഗ്നേഷ് തുടങ്ങിയവരുടെ പേരുകളും പങ്കുവെയ്ക്കുന്നുണ്ട്.
അതേസമയം ആർട്ടിസ്റ്റ് സൌമ്യ, നടിയായ നിദ റോമി, ഫൈറ്റ് മാസ്റ്റർ കാളി, അവതാരക കെന്ന ഷാജി, നടി മേഘന വിൻസെൻ്റ് , ഗേ കപ്പിൾസായ സോനു-നികേഷ്, സോഷ്യൽ മീഡിയ താരമായ ഫസ്മിന സക്കീർ, അബിൽ ദേവ് തുടങ്ങിയ പേരുകളും ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതൊക്കേയും വെറും പ്രെഡിക്ഷൻ ലിസ്റ്റ് മാത്രമാണ്. ഇവരിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയണമെങ്കിൽ ഷോ തുടങ്ങുന്നത് വരെ കാത്തിരിക്കേണ്ടി വരും.


Click it and Unblock the Notifications