'രാഹുൽ ഈശ്വർ മരവാഴ, ആണുങ്ങളുടെ നെഞ്ചത്ത് കയറുന്നു, ബിഗ് ബോസ് കപ്പെടുത്താൽ പാതി മീശ വടിക്കും'
ബിഗ് ബോസ് മത്സരാർത്ഥി രാഹുൽ ഈശ്വറിനെതിരെ രൂക്ഷ പ്രതികരണവുമായി ആൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത് കുമാർ. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നാൽ ഷിജിന്റെ പിആർ കണ്ടെത്തുമെന്നും കേസ് കൊടുക്കും എന്നുമുളള രാഹുൽ ഈശ്വറിന്റെ നിലപാടിനെതിരെയാണ് വട്ടിയൂർക്കാവ് അജിത് കുമാർ രംഗത്ത് വന്നിരിക്കുന്നത്.
മെൻസ് കമ്മീഷന് വേണ്ടിയെന്ന് പറഞ്ഞ് ബിഗ് ബോസിൽ പോയിട്ട് രാഹുൽ ഈശ്വർ ആണുങ്ങളുടെ നെഞ്ചത്ത് കയറുകയാമെന്നും രാഹുൽ ഈശ്വർ കപ്പെടുത്താൽ പകുതി മീശ വടിക്കുമെന്നും വട്ടിയൂർക്കാവ് അജിത് കുമാർ പറയുന്നു.
വട്ടിയൂർക്കാവ് അജിത് കുമാറിന്റെ വാക്കുകൾ: ''രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഒരൊന്നൊന്നര തള്ള് തള്ളുന്നത് കണ്ടു. ഷിജിന്റെ പിആര്‍ വാങ്ങി വര്‍ക്ക് ചെയ്യുന്നവരെ രാഹുല്‍ ഈശ്വര്‍ പുറത്തിറങ്ങിയാല്‍ ഒലത്തിക്കളയും എന്ന്. രാഹുല്‍ വന്നിറങ്ങിയാല്‍ ഉടനെ ഭാര്യ ദീപ ഈ വീഡിയോ കാണിച്ച് കൊടുക്കണം. വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ആയിരിക്കും നിനക്ക് എതിരെ വരുന്ന ഏറ്റവും വലിയ വെല്ലുവിളി.

ആര്‍ക്കൊക്കെ ഷിജിന്‍ പിആര്‍ കൊടുത്തിട്ടുണ്ട്, അവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കും, പരാതി കൊടുക്കും അതിനൊക്കെ വേണ്ടി നൂറ് ദിവസം മാറ്റി വെക്കും എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. നിനക്ക് അല്‍പം ബുദ്ധിയുണ്ട് എന്നാണ് ഞാന്‍ വിചാരിച്ചത്. ഷിജിന്റെ പിആര്‍ എടുത്തിരിക്കുന്നത് ഞാനാണ്. എന്റെ രോമത്തില്‍ തൊടാന്‍ നിനക്കാവില്ല.
ഇവന് ബുദ്ധി ഏഴയലത്ത് പോലും പോയിട്ടില്ല. രാഹുല്‍ ഈശ്വര്‍ എന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പോയി ചോദിച്ചാല്‍ കൊടുക്കുമോ. മോഹന്‍ലാല്‍ വരുമ്പോള്‍ ചോദ്യങ്ങള്‍ചോദിക്കുമെന്ന് പറഞ്ഞ് മാറിയിരുന്നവനാണ്. ലാലേട്ടന്‍ ചോദിച്ച സിംപിളായ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം അറിയില്ല. കുറച്ച് ചാനല്‍ ചര്‍ച്ച അറിയാം എന്നല്ലാതെ ലോകവിവരം ഏഴയലത്ത് പോലും പോയിട്ടില്ല.
പുറത്ത് വന്ന് ഷിജിന്റെ പിആറിനെതിരെ എന്തെങ്കിലും ചെയ്താല്‍ അതിനെ ശക്തമായി നേരിടുന്നത് ഞാനായിരിക്കും. നിനക്കൊരു പിണ്ണാക്കും ചെയ്യാന്‍ പറ്റില്ല. കപ്പ് നിനക്ക് തരണം എന്നായിരിക്കും ഏഷ്യാനെറ്റിനും ലാലേട്ടനും ഉളള അജണ്ട. നീ കപ്പെടുത്താല്‍ പകുതി മീശ ഞാനെടുക്കും. നിനക്ക് ജനപിന്തുണയില്ല.
മെന്‍സ് കമ്മീഷന്‍ എന്ന് പറഞ്ഞ് ബിഗ് ബോസില്‍ കയറിയപ്പോള്‍ പിന്തുണ ഉണ്ടായിരുന്നു. അത് എന്റെ ആശയം ആയിരുന്നു. ബിഗ് ബോസില്‍ ഏതെങ്കിലും സ്ത്രീകള്‍ക്കെതിരെ നില്‍ക്കുന്നത് കണ്ടില്ല. ഷിജിന്റെയും കൊമ്പന്റേയും നെഞ്ചത്തേക്കാണ് കയറുന്നത്. ആണുങ്ങളുടെ നെഞ്ചത്തേക്കാണ് കയറുന്നത്. വെറും മരവാഴ ആയിപ്പോയല്ലോ. ഇവന്‍ കൂടെ നിന്ന സ്ത്രീകളെയെല്ലാം നാട്ടുകാര്‍ ഷോയില്‍ നിന്ന് പുറത്തേക്ക് വിട്ടു. ഇപ്പോള്‍ അവന്‍ മെന്‍സ് കമ്മീഷന്‍ വീണ്ടും കൊണ്ടുവരികയാണ്. ഇവന്റെ കൂടെ നടന്ന് മരണത്തിന്റെ വക്കില്‍ നിന്നാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇവന്‍ മാന്‍ഡ്രേക്കാണ്. ആര് ഇവന്റെ കൂടെ കൂടിയാലും കഷ്ടകാലമാണ്''.


Click it and Unblock the Notifications
