'രഞ്ജിനിക്ക് അവൻ്റെ കുഴപ്പം മനസിലായിക്കാണില്ല, ലക്ഷ്മിപ്രിയക്ക് 10 കോടി കിട്ടുമെന്നത് സ്വപ്നം';ആലപ്പി അഷ്റഫ്
മലയാള സിനിമാ രംഗത്ത് വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഇപ്പോൾ ഒരു കുറവുമില്ല. ലൈംഗികാതിക്രമ ആരോപണങ്ങൾ മുതൽ അപകീർത്തി പരാമർശങ്ങളും നിയമപോരാട്ടങ്ങളും വരെ സിനിമാ ലോകത്തെ ചർച്ചകൾ സജീവമാക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകനായ ആലപ്പി അഷ്റഫ്. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'ഇന്നിപ്പോൾ പൊതുവേ നടന്മാരെ കുറിച്ചുള്ള നല്ല വിശേഷങ്ങൾ വളരെ കുറവാണ് സെലിബ്രിറ്റികളായ സ്ത്രീകളുടെ പരാതികളും പരിഭവങ്ങളും പീഡന കഥകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ്. അവതരണ രംഗത്ത് പുതിയ ഭാവചലനങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ നേടിയ അവതാരകയായ രഞ്ജിനി ഹരിദാസ് ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സംഗീതരംഗത്തെ ഒരു പ്രശസ്തൻ തന്നെ കിടക്ക പങ്കിടാൻ ക്ഷണിച്ചു, തനിക്കതിൽ താല്പര്യമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഞാൻ എല്ലാ വാതിലുകളും മുട്ടുന്നു താല്പര്യമുള്ളവർക്ക് തുറക്കാം അല്ലാത്തവർക്ക് പോകാം എന്ന്. പല വാതിലുകളും പരാതിയില്ലാതെ തുറക്കപ്പെട്ടതുകൊണ്ടാകാം അദ്ദേഹം ഈ മുട്ട് തുടർന്നുകൊണ്ടിരിക്കുന്നത്.

രഞ്ജിനി വെളിപ്പെടുത്തിയ മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ നമുക്കൊക്കെ അറിയാവുന്ന വലിയൊരു നടൻ രഞ്ജിനിയുടെയും അടുത്ത സുഹൃത്താണ്. അയാൾ ഷർട്ട് ഇടാത്ത അയാളുടെ ഒരു ചിത്രം രഞ്ജിനിക്ക് അയച്ചു കൊടുത്തിട്ട് ഇതുപോലെ അർദ്ധനഗ്നയായ ഒരു ഫോട്ടോ എടുത്ത് തനിക്ക് തിരിച്ചയച്ചു തരണമെന്ന് പറയുന്നു. രഞ്ജിനി അയാളോട് വളരെ സൗമ്യമായി ചോദിച്ചു നിനക്ക് എന്തുപറ്റി എന്താണ് കുഴപ്പമെന്ന് .അവന്റെ കുഴപ്പം ആ പാവം രഞ്ജിനിക്ക് മനസ്സിലായി കാണില്ല. അത് രണ്ട് ചുട്ട അടി കിട്ടുമ്പോൾ മാറുന്ന കുഴപ്പമാണ്. എന്തായാലും ഈ ഞരമ്പു രോഗിയായ സംഗീത സംവിധായകനും ബോഡിബിൽഡർായ ഈ നടനും ഒന്ന് ആശ്വസിക്കാം, രഞ്ജിനി നിങ്ങളുടെ രണ്ടുപേരുടെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.
ഇനി മറ്റൊരു സെലിബ്രിറ്റിയുടെ കാര്യം പറഞ്ഞാൽ തന്നെ ചാനലിലൂടെ അപമാനിച്ച വ്യക്തിക്കെതിരെ കഴിഞ്ഞ 30 വർഷമായി നിയമപോരാട്ടം നടത്തിക്കൊണ്ടിരുന്ന നടി സുകന്യക്ക് ഇപ്പോൾ മദ്രാസ് ഹൈക്കോടതിയിൽ നിന്നും നീതി ലഭിച്ചു. അവരെ അപകീർത്തിപ്പെടുത്തിയതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കാൻ വിധിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി കേസ് അവസാനിപ്പിച്ചത്. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മകനേയും സുകന്യെയും ചേർത്ത് ഇല്ലാ കഥകൾ പറഞ്ഞുകൊണ്ടുള്ള കാട്ടുകള്ളൻ വീരപ്പന്റെ ഒരു അഭിമുഖമാണ് ഈ കേസിന് ആധാരം. ഇല്ലാ കഥകൾ ചമച്ചു പ്രചരിപ്പിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ കേസിന്റെ വിധി എന്ന് ഓർക്കുക. സുകന്യയുടെ എതിർകക്ഷി അതിശക്തരായ സൺ ടിവി ആയിരുന്നു.
ഇവിടെ ഇപ്പോൾ നടി അൻസിബയും തന്നെ ഇല്ലാ കഥകൾ പറഞ്ഞ് അപമാനിച്ചവർക്കെതിരെ സുകന്യയെപ്പോലെ തീരുമാനിച്ചുറച്ച് ഇറങ്ങിക്കഴിഞ്ഞു. അൻസിബ പറയുന്നു തനിക്ക് തന്റെ കുടുംബത്തിലുള്ളവരുമായിട്ട് അവിഹിത ബന്ധമുണ്ടെന്നുള്ള കഥ കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു, എനിക്ക് ഡബിൾ ഡാഡി സിൻഡ്രോം ഉണ്ടെന്ന് മെസ്സേജ് അയച്ചു എന്നൊക്കെ. അൻസിബ ചോദിക്കുന്നു ആ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ എങ്ങനെയാണ് ക്ഷമിക്കേണ്ടത്, അതൊരിക്കലും ക്ഷമിക്കാൻ കഴിയില്ലെന്ന്. ഞാൻ ഇതൊരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ഇല്ല.
കാരണം മറ്റൊരാളോട് പറയാൻ പാടില്ലാത്ത അത്രയും നീചമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഹൻസിബ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത് നടൻ ടിനി ടോമിനെതിരെയാണ്. ഹൻസിബയുടെ കൈവശം ഇതിനൊക്കെ തെളിവുകൾ ഉണ്ടെങ്കിൽ കാലമെത്ര പിന്നിട്ടാലും സുകന്യയുടെ കേസ് പോലെ വിജയിക്കാൻ ആകുമെന്നത് സംശയമന്യെ പറയാവുന്നതാണ്. അൻസിബയുടെ കൈവശം ടിനീടോം അയച്ച മെസ്സേജുകൾ തെളിവായി ഉണ്ടെന്നത് മാത്രമല്ല ടിനി ടോം അൻസിബക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന് ഒരു സാക്ഷി കൂടി ഉണ്ടെന്നതാണ് .ഒരുകൂട്ടം നടിമാർ നിന്ന സ്ഥലത്തിരുന്നുകൊണ്ടാണ് ടിനി ടോം അൻസിബക്കെതിരെ ഗുരുതരമായ അശ്ലീല പരാമർശം ഉന്നയിച്ചതെന്ന് പറയപ്പെടുന്നു. പല നടിമാരും ഇത് കേട്ടില്ല എന്ന് പറഞ്ഞ് ടിനിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നടി നീന കുറുപ്പ് താനത് കേട്ടു എന്നുള്ള സത്യം അൻസിബയെ അറിയിച്ചുകൊണ്ട് മുന്നോട്ടുവന്നു .മാത്രമല്ല അവർത് പൊതുമദ്യത്തിൽ വന്നന് തുറന്നു പറയുകയും ചെയ്തു.
സമ്മർദ്ധങ്ങൾ ഏറെ ഉണ്ടായിട്ടും അവർക്ക് പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടും അണുവിട വ്യതിചലിക്കാതെ അവർ സത്യത്തിന്റെ ഭാഗത്ത് നിലകൊള്ളുകയാണ്. അൻസിബക്ക് ഭയംഉളവാക്കുന്ന ഒരു ആശങ്ക എന്താണെന്ന് വെച്ചാൽ ടിനി ടോമിന് ഉന്നതരായ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്നുള്ളതാണ് .അവർ ഇക്കാര്യത്തിൽ ടിനിയെ സഹായിക്കുമോ എന്നുള്ള ആശങ്കയും അൻസിബ ചാനലുകളിലൂടെ പങ്കുവെച്ചിരുന്നു.
അൻസിബ ഒരു കാര്യം മനസ്സിലാക്കണം അവരുമായി അടുപ്പം ഉണ്ടായിരുന്നു എന്നതുകൊണ്ടോ അവരുടെ അടുത്തുനിന്ന് ഫോട്ടോ എടുത്തതുകൊണ്ടോ അവരാരും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല .അയാളെ സഹായിക്കില്ല. ടിനി ഇതിനു മുൻപും പലപ്പോഴും വിടുവായിത്തം വിളമ്പിയതിനുശേഷം പ്രശ്നം ഗുരുതരമാകുമ്പോൾ മാപ്പ് പറഞ്ഞ് തടിയൂരി രക്ഷപ്പെടുന്നത് പലപ്പോഴും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ് .
പണ്ടൊരിക്കൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിനുശേഷം മാപ്പ് പറഞ്ഞതും ബിഗ് ബോസ് മത്സരാർത്ഥിയായ രജിത് കുമാറിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ ഒരു സ്ത്രീയുടെ നേരെ അശ്ലീല പരാമർശം നടത്തിയതിനുശേഷം മാപ്പ് പറഞ്ഞതും സുരേഷ് ഗോപിയെ ആക്ഷേപിച്ച് മിമിക്രി ചെയ്തതിനുശേഷം മാപ്പ് പറഞ്ഞതും നസീർ സാറിനെ ആക്ഷേപിച്ച് അപകീർത്തിപ്പെടുത്തിയതിനുശേഷം മാപ്പ് പറഞ്ഞതും ഒക്കെ ജനം മറന്നിട്ടില്ലെന്നുള്ളത് ഓർക്കുക.ഇവിടെയും ഒരു സഹോദരി നിങ്ങളുടെ പ്രവർത്തികാരണം വിഷമിച്ചിട്ടുണ്ടെങ്കിൽ അവരോടും നിരൂപാധികം മാപ്പ് പറഞ്ഞ് കേസും കോടതിയും ഒക്കെ ഒഴിവാക്കി തടിയൂരാവുന്നതാണ്.
ഹൻസിബ ഇപ്പോൾ ടിനി ടോമിനെതിരെ മാത്രമല്ല പൊരുതുന്നത് അമ്മയുടെ വൈസ് പ്രസിഡന്‍റ് ആയ ലക്ഷ്മിപ്രിയക്കെതിരെയും നിയമപോരാട്ടത്തിന് ഇറങ്ങുകയാണ്. ശക്തയായ എതിരാളികൾക്കെതിരെ ഒറ്റയാൾ പോരാട്ടമാണ് ആ പെൺകുട്ടി നടത്തുന്നത് ലക്ഷ്മിപ്രിയ പറയുന്നു. അൻസിബയിൽ നിന്നും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കാൻ പോവുകയാണെന്ന്. കഴമ്പില്ലാത്ത കേസ് ഫൈൽ ചെയ്തു തന്നെ അപമാനിച്ചു എന്നതാണ് കാരണമായി പറയുന്നത് .ഈ കേസിൽ ലക്ഷ്മിപ്രിയക്ക് വിജയം ഉണ്ടാവുകയാണെങ്കിൽ അവർക്ക് പിന്നെ ഒരു ജോലിക്കും പോകേണ്ട കാര്യമില്ല ഹൻസിബ തരുന്ന 10 കോടി ബാങ്കിൽ നിക്ഷേപിച്ചിട്ട് ഇനിയുള്ള കാലം സുഖമായി അവർക്ക് ജീവിക്കാം. പക്ഷേ നാടോടിക്കാറ്റിൽ ദാസനും വിജയനും കണ്ട സ്വപ്നം പോലെ ആയിരിക്കാനാണ് സാധ്യത. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുന്നതിന് അതിൻറെ 10 ശതമാനമായ ഒരു കോടി രൂപ കോടതിയിൽ കെട്ടിവെക്കണം ഇനി കേസ് നടത്താനുള്ള ചിലവുകൾ വേറെയും. ഈ പൈസയുടെ സോഴ്സിനെ പറ്റിയും ചിലപ്പോൾ ചോദ്യങ്ങൾ ഉയർന്നു വന്നേക്കാം. എന്നാൽ ഇതൊക്കെ പരിഹരിച്ചു എന്നിരിക്കട്ടെ, എന്നാലും 10 കോടി രൂപയുടെ മാന്യത ഇവർക്കുണ്ടോ എന്ന് കോടതി പരിശോധിക്കും.
തമിഴിലെയും തെലുങ്കിലെയും മലയാളത്തിലെയും സൂപ്പർ താരമായ സുകന്യയുടെ കേസ് ന്യായവും തെളിവുകളും മറ്റും കൃത്യമായി ഹാജരാക്കിയിട്ടും നഷ്ടപരിഹാരമായി ലഭിച്ചത് വെറും 10 ലക്ഷം രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ കേസിൽ മാക്സിമം ഒരു 10,000 രൂപ വരെ പ്രതീക്ഷിക്കാവുന്നതാണ്. ലക്ഷ്മിപ്രിയ ഒരു കാര്യം മനസിലാക്ക നന്നായിരിക്കും മാനാഭിമാനം എല്ലാവർക്കും ഉണ്ടെന്ന്. നിങ്ങൾ പൊതുമദ്യത്തിൽ പുഴുത്തുചാകുമെന്ന് പറഞ്ഞുകൊണ്ട് തെറി അഭിഷേകവും അധിക്ഷേപ വർഷങ്ങളും ചൊരിഞ്ഞ നീനാ കുറുപ്പിന് മാനാഭിമാനം എന്നൊന്നില്ലേ. ഇങ്ങനെയാണെങ്കിൽ അവർ നിങ്ങൾക്കെതിരെ എത്ര കോടി രൂപ ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്യേണ്ടത്.
അൻസിബയെ പുറത്താക്കേണ്ടത് ഇപ്പോൾ അമ്മ സംഘടനയുടെ അനിവാര്യതയാണ്. കാരണം നീതിനിഷേധത്തിനെതിരെയാണ് അൻസിബ ഇപ്പോൾ ശബ്ദംഉയർത്തിയിരിക്കുന്നത് .അങ്ങനെ ശബ്ദ ഉയർത്തിയവരെയൊക്കെ പുറത്താക്കിയ ചരിത്രം അമ്മക്കുണ്ട് .മുൻപങ്ങും ഇല്ലാത്ത വിധം ഇപ്പോൾ അടിച്ചമർത്തലുകൾക്ക് ആക്കം കൂട്ടാൻ എതിരാളികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നുമുണ്ട്. നിങ്ങൾ സ്ത്രീകൾ തമ്മിലുള്ള ഈഗോയും അസൂയയും കൊണ്ടുണ്ടാക്കുന്ന വഴക്കിലും കേസിലും വർഗീയത വിളമ്പി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്'












Click it and Unblock the Notifications