Get Updates
Get notified of breaking news, exclusive insights, and must-see stories!

റസൂല്‍ പൂക്കുട്ടിക്ക് പകരം 3 പേര്‍ ചര്‍ച്ചയില്‍; ജഗദീഷിന് താല്‍പ്പര്യമില്ല, സലീം കുമാര്‍ തയ്യാറാകുമോ

തിരുവനന്തപുരം: ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് റസൂല്‍ പൂക്കുട്ടി രാജിവച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച അദ്ദേഹം പുതിയ സര്‍ക്കാര്‍ ചുമതലേയറ്റ സാഹചര്യത്തിലാണ് രാജിവച്ചത്. യുഡിഎഫ് സര്‍ക്കാരുമായി ആഭിമുഖ്യമുള്ള വ്യക്തി വൈകാതെ ചുമതലയേല്‍ക്കുമെന്നാണ് വിവരം. മൂന്ന് പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

വിജയ് കോണ്‍ഗ്രസിന് വഴങ്ങുമോ? രാജ്യസഭാ സീറ്റ് കിട്ടാന്‍ അടിവലി തുടങ്ങി, ടിവികെയുടെ ഡല്‍ഹി ചുവട്‌
വിജയ് കോണ്‍ഗ്രസിന് വഴങ്ങുമോ? രാജ്യസഭാ സീറ്റ് കിട്ടാന്‍ അടിവലി തുടങ്ങി, ടിവികെയുടെ ഡല്‍ഹി ചുവട്‌

എല്‍ഡിഎഫുമായി ഉടക്കി നില്‍ക്കുന്ന പ്രേംകുമാര്‍, നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച ജഗദീഷ്, യുഡിഎഫ് വേദികളില്‍ സജീവമായ സലിം കുമാര്‍ എന്നീ നടന്മാരാണ് ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. സാംസ്‌കാരിക വകുപ്പ് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുത്ത് മുഖ്യമന്ത്രിയെ അറിയിക്കും.

chalachitra academy chairman

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ സംവിധായകന്‍ രഞ്ജിത് രാജിവച്ചിരുന്നു. വൈസ് ചെയര്‍മാന്‍ ആയിരുന്ന നടന്‍ പ്രേംകുമാര്‍ ആണ് പിന്നീട് ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തെ അപ്രതീക്ഷിതമായി മാറ്റി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ പിന്നീട് നിയമിച്ചു. ഇക്കാര്യത്തിലുള്ള അതൃപ്തി പ്രേംകുമാര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.

സ്വര്‍ണവില കുറഞ്ഞു; ഒരു പവന്‍ ആഭരണത്തിന്റെ വില അറിയാം, 14 കാരറ്റ് സ്വര്‍ണം 75000 രൂപയ്ക്ക് കിട്ടും
സ്വര്‍ണവില കുറഞ്ഞു; ഒരു പവന്‍ ആഭരണത്തിന്റെ വില അറിയാം, 14 കാരറ്റ് സ്വര്‍ണം 75000 രൂപയ്ക്ക് കിട്ടും

കഴിഞ്ഞ ഫിലിം ഫെസ്റ്റിവര്‍ ഭംഗിയായി നടത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു പ്രേംകുമാര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ എല്‍ഡിഎഫിന്റെ പ്രചാരണത്തിന് എത്തിക്കുന്നതില്‍ വിമുഖത കാട്ടിയതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം എന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബാംഗമാണ് പ്രേംകുമാര്‍.

നേരത്തെ പത്തനാപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച വ്യക്തിയാണ് ജഗദീഷ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് അദ്ദേഹം പിന്നീട് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സിനിമയുമായി മുന്നോട്ട് പോകാനാണ് ജഗദീഷ് താല്‍പ്പര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

സലീം കുമാര്‍ കോണ്‍ഗ്രസുകാരനാണ്. ഇക്കാര്യം പരസ്യമായി പറയുന്ന സിനിമാ താരവുമാണ് അദ്ദേഹം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം ഈ പദവി ഏറ്റെടുക്കാന്‍ സാധ്യതയില്ല എന്നും കേള്‍ക്കുന്നുണ്ട്. മൂന്നുപേരുമായും സാംസ്‌കാരിക വകുപ്പ് ചര്‍ച്ച നടത്തും. ഇതല്ലാത്ത ചിലരുടെ പേരും വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടെന്നും പറയപ്പെടുന്നു. വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+