Get Updates
Get notified of breaking news, exclusive insights, and must-see stories!

"രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമ'', കാമുകി ഉപേക്ഷിച്ചതിന് കാരണം, ഗുരുതര ആരോപണങ്ങളുമായി സുചിത്ര

തമിഴ് നടൻ രവി മോഹനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സുചിത്ര ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് സുചിത്ര ആരോപിക്കുന്നത്. ഇത് കാരണം അദ്ദേഹത്തോട് അടുപ്പമുള്ളവർ ഇപ്പോൾ അകലം പാലിക്കുകയാണെന്നും സുചിത്ര പറയുന്നു.

നേരത്തെ തമിഴ് സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ സുചി ലീക്ക്സ് എന്ന പേരിലുളള വെളിപ്പെടുത്തലുകളിലൂടെ വാർത്തകളിൽ നിറഞ്ഞ ഗായികയാണ് സുചിത്ര. താൻ അടുത്ത കാലത്ത് കണ്ടപ്പോൾ രവി മോഹൻ സാധാരണ മാനസികാവസ്ഥയിലല്ലായിരുന്ന് സുചിത്ര പറയുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചതെന്നും സുചിത്ര ആരോപിച്ചു.

ലളിതം മനോഹരം, പക്ഷേ വില കോടികൾ, ചർച്ചയായി തൃഷയുടെ ചെന്നൈയിലെ ആഢംബര വീട്
ലളിതം മനോഹരം, പക്ഷേ വില കോടികൾ, ചർച്ചയായി തൃഷയുടെ ചെന്നൈയിലെ ആഢംബര വീട്

രവിയുടെ ചില പ്രസ്താവനകൾ സത്യമാണെങ്കിലും മറ്റ് പലതും കള്ളമാണെന്നും അവർ പറയുന്നു."അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയിൽ ആത്മാർത്ഥമായി ആശങ്കയുള്ളവർ അദ്ദേഹത്തെ ലഹരിമുക്തിക്കും മാനസികാരോഗ്യത്തിനുമുള്ള ചികിത്സയ്ക്കായി സഹായിക്കണം. അദ്ദേഹം ആരതിക്കൊപ്പം വേണോ അതോ കെനിഷയ്ക്കൊപ്പം വേണോ എന്ന് ചർച്ച ചെയ്യുന്നതിന് പകരം, അദ്ദേഹത്തെ സുഖപ്പെടുത്താനാണ് ശ്രദ്ധിക്കേണ്ടത്. നല്ല ഉദ്ദേശത്തോടെ സഹായിക്കാൻ സമീപിച്ച എല്ലാവരെയും അദ്ദേഹം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് അദ്ദേഹത്തെ പിന്തുണയ്ക്കാൻ കഴിയുക? മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന ആളുകളാലാണ് അദ്ദേഹം ഇപ്പോൾ ചുറ്റപ്പെട്ടിരിക്കുന്നത്," സുചിത്ര ആരോപിക്കുന്നു.

Ravi Mohan

ഒരു തർക്കത്തെ തുടർന്ന് രവി മോഹന്റെ കാമുകി അദ്ദേഹത്തെ ഉപേക്ഷിച്ചു പോയെന്നും, ഇതിന്റെ പഴി മറ്റുള്ളവരുടെ മേൽ ചാരാനാണ് നടൻ ശ്രമിക്കുന്നതെന്നും സുചിത്ര കുറ്റപ്പെടുത്തി. "സോഷ്യൽ മീഡിയ എപ്പോഴും കണ്ടന്റിനായി കാത്തിരിക്കുകയാണ്, നിങ്ങൾ അവർക്ക് ആവശ്യമുള്ളത് കൃത്യമായി നൽകുന്നു. പിന്നെ എങ്ങനെയാണ് ആളുകൾ പോസിറ്റീവായി മാത്രം പ്രതികരിക്കുക? ജയം രവി, ഒരു ടൈം മെഷീനിൽ കയറി പഴയതുപോലെ അയോധ്യയിലെ രാമനെപ്പോലെയാകൂ," സുചിത്ര കൂട്ടിച്ചേർത്തു.

വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ
വീടിനുളളിലെ ശല്യക്കാരായ ഈച്ചകളെ കണ്ടം വഴി ഓടിക്കാം, ഇതാ ഈച്ചകളെ തുരത്താൻ 5 എളുപ്പവഴികൾ

15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024ലാണ് ജയം രവി ആരതിയുമായുള്ള വേർപിരിയൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനം ആരതിയുടെ അറിവോടുകൂടിയല്ലെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നു. ആരതിയുടെ കുടുംബം തന്റെ സാമ്പത്തിക കാര്യങ്ങൾ പൂർണ്ണമായി നിയന്ത്രിച്ചിരുന്നതായും ഒരു സ്വന്തം ബാങ്ക് അക്കൗണ്ട് പോലും തനിക്കില്ലായിരുന്നുവെന്നും രവി വെളിപ്പെടുത്തി. ഒരു ചെറിയ തുക പിൻവലിച്ചാൽ പോലും ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ ഒരു 'അടിമയെപ്പോലെയാണ്' താൻ ജീവിച്ചതെന്ന് അദ്ദേഹം ആരോപിക്കുന്നു.

എന്നാൽ രവി തന്നെ ചതിക്കുകയായിരുന്നുവെന്നാണ് ആരതിയുടെ ആരോപണം. തന്റെ മക്കളായ ആരവിനെയും അയാനെയും കാണാൻ രവിയെ അനുവദിക്കുന്നില്ലെന്ന് നടൻ പരാതിപ്പെടുമ്പോൾ, മക്കൾക്ക് രവിയെ കാണാൻ താല്പര്യമില്ലെന്നാണ് ആരതിയുടെ പക്ഷം. വിവാഹമോചന വാർത്തകൾക്കിടയിലാണ് ഗായികയും സ്പിരിച്വൽ തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാൻസിസുമായി ജയം രവിക്ക് ബന്ധമുണ്ടെന്ന ഗോസിപ്പുകൾ വരുന്നത്. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടത് വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമായി.

ഈ വിവാദങ്ങൾക്കും സൈബർ അധിക്ഷേപങ്ങൾക്കും ഒടുവിൽ കെനിഷ ചെന്നൈ വിടുകയാണെന്നും സംഗീതവും തെറാപ്പിയും സോഷ്യൽ മീഡിയയും രവി മോഹനുമായുളള ബന്ധവും ഉപേക്ഷിക്കുകയാണെന്നും പ്രഖ്യാപിച്ചു. അതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ജയം രവി ആരതിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. മാത്രമല്ല വിവാഹ മോചനം ലഭിക്കുന്നത് വരെ താൻ സിനിമാഭിനയം നിർത്തുന്നതായും നടൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+