രേണുവിനും മക്കൾക്കും ലഭിക്കുക 1.77 കോടി, കൊല്ലം സുധിയുടെ മരണത്തിന് 3 വർഷങ്ങൾക്ക് ശേഷം നഷ്ടപരിഹാരം

വാഹനാപകടത്തില്‍ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ കുടുംബത്തിന് 1 കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. കൊല്ലം സുധി മരണപ്പെട്ട് 3 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാനുളള വഴിയൊരുങ്ങുന്നത്. 2023ലായിരുന്നു കൊല്ലം സുധിയുടെ മരണം.

കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, മക്കളായ രാഹുല്‍, റിതുല്‍ എന്നിവരും സുധിയുടെ അമ്മയുമാണ് നഷ്ടപരിഹാരത്തിന് അര്‍ഹരായ ആശ്രിതരായി കോടതി പരിഗണിച്ചത്. ഈ നാല് പേര്‍ക്കുമായിട്ടാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഇന്‍ഷൂറന്‍സ് കമ്പനിയാണ് കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.

1.41 കോടി രൂപയാണ് എംഎസിടി അടിസ്ഥാന നഷ്ടപരിഹാര തുകയായി കണക്കായിരുന്നത്. ഇതിനൊപ്പം കോടതി ചിലവുകള്‍ അടക്കം ചേര്‍ത്താണ് 1.77 കോടി ആകെ നഷ്ടപരിഹാരമായി വിധിച്ചത്. കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിനൊപ്പം ആശ്രിതരുടെ അവകാശങ്ങള്‍ കൂടി പരിഗണിച്ചാണ് വിധിയെന്ന് എംഎസിടി ഉത്തരവില്‍ വ്യക്തമാക്കുന്നു.

Renu

മിമിക്രി രംഗത്തും ടെലിവിഷന്‍ പരിപാടികളിലും അടക്കം സജീവമായി നില്‍ക്കേ ആയിരുന്നു 2023 ജൂണ്‍ 5ന് കൊല്ലം സുധി മരണപ്പെടുന്നത്. തൃശൂര്‍ കൈപ്പമംഗലത്ത് വെച്ചായിരുന്നു വാഹനാപകടം. പരിപാടി കഴിഞ്ഞ് മിമിക്രി താരങ്ങളായ മഹേഷ് കുഞ്ഞുമോന്‍, ബിനു അടിമാലി, ഉല്ലാസ് അരൂര്‍ എന്നിവര്‍ക്കൊപ്പം കാറില്‍ മടങ്ങി വരുന്ന വഴിയില്‍ കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ കൊല്ലം സുധിയടക്കം എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കൊല്ലം സുധിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം സുധി ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണശേഷം കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് നീങ്ങി. സുധി മരിക്കുമ്പോള്‍ കുടുംബത്തിന് സ്വന്തമായി വീട് പോലും ഇല്ലായിരുന്നു.

നിരവധി പേരുടെ സഹായത്തോടെയാണ് കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങിയത്. സാമ്പത്തികമായി നിരവധി പേരും സുധിയുടെ കുടുംബത്തിന് സഹായവുമായി മുന്നോട്ട് വന്നിരുന്നു. അതിന് ശേഷം അഭിനയരംഗത്തേക്ക് ഇറങ്ങിയ രേണു സുധിക്ക് രൂക്ഷമായ സൈബര്‍ ആക്രമണം ആണ് നേരിടേണ്ടി വന്നത്. ആല്‍ബങ്ങളിലും റീലുകളിലും മറ്റുമായി സജീവമായ രേണു സുധി ബിഗ് ബോസിലും ഇടം നേടിയിരുന്നു. അതിന് ശേഷം ഉദ്ഘാടനങ്ങളിലൂടെയും രേണു വരുമാനം കണ്ടെത്തി.

മൂത്ത മകന്‍ രാഹുല്‍ എന്ന കിച്ചുവുമായുളള പ്രശ്‌നങ്ങളും മറ്റും സോഷ്യല്‍ മീഡിയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അതിനിടെ ക്യാന്‍സര്‍ ബാധിതയായ രേണു സുധി ചികിത്സയില്‍ കഴിയുകയാണ്. കീമോ തെറാപ്പി അടക്കമുളള ചികിത്സയ്ക്കായുളള സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് രേണു അടുത്തിടെ തന്റെ യൂട്യൂബ് ചാനലില്‍ വിശദീകരിച്ചിരുന്നു. അതിനിടെയാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചതായുളള വിവരം പുറത്ത് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma