Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് നോബിൾ ഫിലിപ്പിനോട് മാപ്പ് പറഞ്ഞ് രേണു സുധി; പിന്നാലെ കൈയ്യടി, 'തെറ്റ് മനസിലാക്കിയത് നല്ല കാര്യം'

പ്രമുഖ ഹാസ്യതാരം സുധി കൊല്ലത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ഭാര്യ രേണുവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള വിവാദങ്ങളും ഉടലെടുത്തിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു രേണുവിന്റെ വീടുമായി ബന്ധപ്പെട്ട വിഷയം. സുധിയുടെ മരണശേഷം ആ സമയം രേണുവിനും സുധിയുടെ മൂത്ത മകൻ കിച്ചുവിനും കഴിയാനായി പല സന്നദ്ധ സംഘടനകളും വീട് വച്ച് നൽകാനായി മുന്നിട്ടിറങ്ങിയിരുന്നു.

"അക്രമികൾക്ക് പൂമാലയോ?" വേടനെ സ്വീകരിച്ച മന്ത്രിമാർക്കെതിരെ വിമർശനവുമായി ചിന്മയി

അതിന് പിന്നാലെ വീടിനായി ബിഷപ്പ് നോബിൾ ഫിലിപ്പാണ് ഭൂമി വിട്ടു നൽകിയത്. എന്നാൽ പിന്നീട് ബിഷപ്പും വീട് വച്ച് നൽകാൻ മുൻകൈ എടുത്ത ആർക്കിടെക്‌ട് ഫിറോസും ഒക്കെയായി രേണു പലവിധ കാരണങ്ങളാൽ തെറ്റി പിരിഞ്ഞിരുന്നു. മാത്രമല്ല ഒരു ഘട്ടത്തിൽ അത് സോഷ്യൽ മീഡിയയിലൂടെ പരസ്യ പോരാട്ടത്തിലേക്കും വെല്ലുവിളികളിലേക്കും ഒക്കെ തിരിയുകയും ഒക്കെ ചെയ്‌തിരുന്നു.

renu sudhi

ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട രേണു സുധിയുടെ ഏറ്റവും പുതിയ ഇടപെടലാണ് വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. അടുത്തിടെ ബിഷപ്പ് നോബിൾ ഫിലിപ്പുമായി അകന്ന രേണു അദ്ദേഹത്തിനെതിരെ വലിയ ആരോപണങ്ങൾ ഒക്കെ ഉന്നയിച്ച വേളയിൽ പല പ്രേക്ഷകരും ഇതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. രേണു സുധി വന്ന വഴി മറക്കുകയാണ് എന്നായിരുന്നു പലരുടെയും പ്രധാന ആക്ഷേപം.

അതിന് പിന്നാലെ ബിഷപ്പ് നോബിൾ ഫിലിപ്പുമായി കൂടിക്കാഴ്‌ച നടത്തി അതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് രേണു സുധിയിപ്പോൾ. രേണുവിന്റെ വീട്ടിലെത്തിയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അവരെ കണ്ടത്. ഒപ്പം രേണുവിന്റെയും സുധിയുടെയും ഇളയമകനും ഉണ്ടായിരുന്നു. മൂവരും സുധിയുടെ ഫോട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

കൂടാതെ ബിഷപ്പിനോട് മാപ്പ് ചോദിച്ചുകൊണ്ട് രേണു കുറിപ്പും ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയൽ ഇന്ന് സുധി ലയത്തിൽ വന്നപ്പോൾ എന്നാണ് പോസ്‌റ്റിൽ പറയുന്നത്. 'അദ്ദേഹത്തിന്റെ പ്രാർത്ഥന എനിക്ക് അനുഗ്രഹമാണ്, നന്ദിയുണ്ട് തിരുമേനി. എന്റെ ഭാഗത്ത് നിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമത്തിന് മാപ്പ്' എന്നും രേണു സുധി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

എന്നാൽ ഇതിന് പിന്നാലെ രേണു സുധിയുടെ തീരുമാനത്തെ പലരും അഭിനന്ദിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്‌തിരിക്കുകയാണ് ഇപ്പോൾ. പാവമാണ്, എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോട്ടെ എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്. ചെയ്‌ത്‌ തെറ്റുകൾ തിരിച്ചറിഞ്ഞ് അത് പരസ്‌പരം ക്ഷമിച്ചു മുന്നേറുമ്പോഴാണ്‌ ദൈവസ്നേഹം ഉണ്ടാവുന്നത്; എന്നായിരുന്നു മറ്റൊരു ആളുടെ കമന്റ്.

ഇപ്പൊ മനസിലായി നല്ലൊരു മനസുണ്ട്. തെറ്റ് തിരുത്തുമ്പോൾ ആണ് നമ്മൾ മനുഷ്യ സ്നേഹിയായി മാറുന്നത്. തെറ്റുകൾ തിരുത്താൻ ഉള്ളതാണ്, വാശി ക്ഷമിക്കാൻ ഉള്ളതാണ്, സ്നേഹം കൊടുക്കാൻ ഉള്ളതാണ്. നമ്മൾ നമ്മളെ വിലയിരുത്തുമ്പോൾ ദൈവം നമുക്ക് 100 മേനി വിളവ് തന്നെ നൽകും; എന്നായിരുന്നു മറ്റൊരാൾ കമന്റിൽ ചൂണ്ടിക്കാട്ടിയത്.

യൂട്യൂബർ തൊപ്പിയും കൂട്ടരും നിയമക്കുരുക്കിലേക്ക്? കുടുംബത്തെ അപമാനിച്ചതിനെതിരെ ഗായകൻ ഹനാൻ ഷാ!
യൂട്യൂബർ തൊപ്പിയും കൂട്ടരും നിയമക്കുരുക്കിലേക്ക്? കുടുംബത്തെ അപമാനിച്ചതിനെതിരെ ഗായകൻ ഹനാൻ ഷാ!

എന്നാൽ മറുവശത്ത് ചിലർ ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്‌. രേണു വിഷപ്പാമ്പ് ആണെന്നും ബിഷപ്പിന്റേത് മണ്ടത്തരം ആണെന്നുമാണ് ഇവർ പറയുന്നത്. ബിഷപ്പ് രേണു സുധിയോട് ഇടപഴകുമ്പോൾ സൂക്ഷിക്കണം എന്നാണ് ചിലർ പറയുന്നത്. എങ്കിലും കൂടുതൽ കമന്റുകളും രേണു സുധിയെ പ്രശംസിച്ചു കൊണ്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+