കിച്ചുവിനെ ഫോണിൽ വിളിക്കില്ല, സുധിച്ചേട്ടൻ്റെ ചേടത്തി മെസേജ് ഇടാറുണ്ട്"; രേണു സുധി പറയുന്നു

'ഞങ്ങൾക്കിടയിൽ ഈഗോയാണോയെന്ന് ചോദിച്ചാൽ അറിയില്ല, ചിലപ്പോൾ ആയിരിക്കാം. എന്തായാലും ഫോണിൽ കൂടി സംസാരിക്കില്ല. നേരിട്ടുള്ള സംസാരമേ ഉള്ളൂ. സോഷ്യൽ മീഡിയ വഴി ഒരു കോൺടാക്ടും ഇല്ല. സുധി ചേട്ടൻ്റെ ചേട്ടൻ്റെ ഭാര്യ എന്നെ വിളിക്കാറുണ്ട്. മെസ്സേജ് അയക്കാറുണ്ട്. ബർത്ത്ഡേക്ക് വിഷ് ചെയ്യാറുണ്ട്. ഓക്കെ ആയി കഴിഞ്ഞ് ഒന്ന് പോയി കാണണം എന്നൊക്കെ ഉണ്ട്. അമ്മയെ കാണണം എന്ന് ആഗ്രഹമുണ്ട്. എങ്ങനെയാണെന്ന് അറിയില്ല.

ഇൻഷുറൻസ് ക്ലെയിം ആയതിന് ശേഷവും ആരും വിളിച്ചൊന്നുമില്ല. 40 ലക്ഷം രൂപ കിച്ചുവിന് കിട്ടിയതിൽ സന്തോഷം ഉണ്ട്. സുധിച്ചേട്ടൻ്റെ രക്തമല്ലേ, അവന് അവകാശപ്പെട്ടതല്ലേ. റിഥപ്പനും അവുമൊക്കെ ആ തുക കിട്ടുന്നതിൽ സന്തോഷം ഉണ്ട്. എന്നാൽ എനിക്ക് കിട്ടുന്നതിൽ യാതൊരുവിധ സന്തോഷവുമില്ല. വേറെൊന്നും കൊണ്ടല്ല എനിക്ക് ആശ്വാസം എന്നേ അതിനെ പറയാൻ പറ്റത്തുള്ളൂ. ഈ ഒരു അവസ്ഥയിൽ കിട്ടിയതുകൊണ്ടാണ് ആശ്വാസം എന്ന് പറഞ്ഞത്.

renu-sudhi-explains-why-she-is-not-ready-to-contact-son-kichu-here-is-what-she-said

കീമോ എടുക്കുമ്പോൾ കാണുന്നവർക്ക് അത് ജസ്റ്റ് ഒരു ട്രീറ്റ്മെന്റ് ആയിരിക്കും. പക്ഷേ അത് അനുഭവിച്ചവർക്ക് അറിയാം അല്ലെങ്കിൽ കണ്ടവർക്ക് അറിയാം അത് എത്രത്തോളം കഷ്ടപ്പാടുള്ള ഒരു കാര്യമാണ് എന്ന്. കീമോ കഴിഞ്ഞപ്പോൾ ഞാൻ ഓൾറെഡി ഒരു ലൈഫിലേക്ക് തിരിച്ചുവന്നു. എനിക്ക് കീമോ എടുത്തുകൊണ്ടിരുന്നപ്പോൾ സത്യം പറഞ്ഞാൽ ഒരു മൂക്കിൽപൊടി പോലും വരാതെയാണ് എന്റെ വീട്ടുകാർ എന്നെ നോക്കിയത് അത്രക്കും നല്ല പരിചരണമാണ് ഡോക്ടേഴ്സ് ആണെങ്കിലും നേഴ്സമാർ ആണെങ്കിലും എനിക്ക് തന്നത്.

ചേച്ചിയെ ബെസ്റ്റ് സിസ്റ്റർ ഇൻ ദ വേൾഡ് എന്ന് തന്നെ പറയാം. കാരണം എനിക്ക് തോന്നില്ല നമ്മുടെ കൂടപ്പിറപ്പ് ഉള്ളതുകൊണ്ട് ബെസ്റ്റ് ആയിട്ട് എന്റെ കൂടെ തന്നെ നിന്നു. ഒരു കീമോ പേഷ്യന്റിന് എപ്പോൾ വേണമെങ്കിലും തുമ്മൽ വരാം, ചുമ വരാം, പനി വരാം, പക്ഷെ അതുപോലെ ഏൽക്കാതെയാണ് അവർ എന്നെ നോക്കിയത്. ചേച്ചി ജോലി വരെ രാജിവെച്ചാണ് നിന്നത്. അല്ലെങ്കിൽ പറ്റത്തില്ലല്ലോ. കാരണം എൻ്റെ കൂടെ ആള് വേണമായിരുന്നു. ഞാൻ ഐസിയുവിൽ ആയിരുന്നപ്പോഴൊക്കെ ചേച്ചിയൊക്കെ വളരെ കരച്ചിലൊക്കെ ആയിരുന്നു.

എന്തായാലും കീമോ പൂർത്തിയായി എന്നറിഞ്ഞപ്പോൾ വീട്ടുകാരൊക്കെ വളരെ സന്തോഷത്തിലായിരുന്നു. ദൈവത്തിന് ഒരുപാട് നന്ദി പറഞ്ഞു കാരണം എന്തുവന്നാലും ദൈവം തന്നെയാണ് എന്നെ ഇവിടെ നിർത്തിയത്. യേശുവാണ് നിർത്തിയത് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ കർത്താവിനോട് നിലവിളിക്കാത്ത സമയം ഇല്ലമായിരുന്നു. ഈ കിടക്കുമ്പോൾഒ ക്കെ എനിക്ക് വേണ്ടി ഒരുപാട് പേര് പ്രാർത്ഥിച്ചു, വഴിപാട് നടത്തി.ദൈവം ഉണ്ടെന്ന് മനസ്സിലായി .ദൈവമാണ് എന്നെ എഴുന്നേൽപ്പിച്ചത് നിർത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma