കാൻസർ ആണ്, തേഡ് സ്റ്റേജ്..ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വ്യാപിച്ചു: തുറന്ന് പറഞ്ഞ് രേണു സുധി
തനിക്ക് സ്തനാർബുദമാണെന്ന് സ്ഥിരീകരിച്ച് രേണു സുധി. ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി അൽപം ഗുരുതരമാണെന്നും കാൻസർ സ്റ്റേജ് 3 ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും അവർ വ്യക്തമാക്കി. മെയിൻ സ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണുവിൻ്റെ തുറന്നുപറച്ചിൽ. വായിക്കാം
'പറയാൻ സമയമായി എന്ന് തോന്നി അതുകൊണ്ടാണ് പറയുന്നത്. ചിലവർ തെറ്റിദ്ധരിച്ചിക്കുന്നത് ഇത് ദുബായിൽ വെച്ചിട്ട് സ്ഥിരീകരിച്ചുവെന്നാണ്. അങ്ങനെയല്ല. ബ്രെസ്റ്റിൽ ഒരു മുഴ എന്റെ ശ്രദ്ധയിൽ പെട്ടത് എനിക്ക് 15 വയസ്സുള്ളപ്പോഴാണ് .ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. ഡിപ്ലോമക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടുകാര് ഇത് അറിഞ്ഞു. അന്നേരം തന്നെ അവര് ഹോസ്പിറ്റലിൽ കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ ആണ് പോയത്. എൻ്റ െസുഹൃത്തിൻ്റെ അച്ഛനായിരുന്നു ഡോക്ടർ. അദ്ദേഹം ബയോപ്സിയൊക്കെ എടുത്തു. ഡോക്ടർ പറഞ്ഞത് ഇപ്പോൾ ഇതിന് വലിയ പ്രശ്നമില്ല പക്ഷെ ഇതിങ്ങനെ വെക്കരുത്, പക്ഷേ ഭാവിയിൽ കാൻസർ ആയേക്കുമെന്നൊക്കെ പറഞ്ഞു. അന്ന് അപ്പെൻ്റിസൈറ്റിസ് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അതോണ്ട് പേടി കാരണം ഞാനിത് വീട്ടിൽ പറഞ്ഞില്ല.

മനസിന് കട്ടിയുള്ളാളാണ് ഞാൻ. പക്ഷെ ഒരു സൂചി വെക്കുന്നത് പോലും എനിക്ക് പേടിയാണ്. സുധിച്ചേട്ടൻ്റെ മരണശേഷം ഈ മുഴ കാരണം എന്റെ ബ്രെസ്റ്റിന് ആകൃതിയിലൊക്കെ വ്യത്യാസം വന്നിരുന്നു. അത് ഞാൻ മനസിലാക്കുകയും ചെയ്തു. ഡോക്ടറെ കാണിച്ചു അത്. അങ്ങനെ സ്കാൻ ചെയ്തു. സ്കാനിങ് ഡോക്ടർ ഒരു സംശയം പ്രകടിപ്പിച്ചു. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ വീട്ടുകാരോടൊന്നും പറയല്ലേയെന്ന് അദ്ദേഹത്തോട് പറഞ്ഞു. സ്കാനിങ്ങിന് ശേഷം മാമോഗ്രാം നടത്തി. അതിനുശേഷം ബയോപ്സിയെടുത്തു. ബയോപ്സിയിൽ കാൻസർ കണ്ഫേം ചെയ്തു.
ഡോക്ടർ എന്നോട് നേരിട്ട് പറയുകയായിരുന്നു. കാരണം എൻ്റെ ധൈര്യം കണ്ടിട്ടാണ്. ധൈര്യമുള്ള ആളല്ലേ രേണു അതാണ് പറഞ്ഞതെന്ന് പറഞ്ഞു. കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത ഒരു അവസ്ഥയായിപ്പോയി. അത് ആരാണെകിലും അങ്ങനെയേ വരൂ. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ വരല്ലേയെന്നാണ് പ്രാർത്ഥന. റിസൾട്ടുമായി വീട്ടിലേക്ക് പോയി. ആരോടും പറഞ്ഞില്ല. ചേച്ചിയോട് പോലും പറഞ്ഞില്ല. കാരണം അവരൊക്കെ വിഷമിക്കും. എൻ്റെ മാനേജർ ആയ കരിഷ്മയോടാണ് ആദ്യം പറഞ്ഞത്. അവരാണ് ചേച്ചിയോട് പറയുന്നത്. കുറച്ച് സുഹൃത്തുക്കളൊക്കെ അറിഞ്ഞതിന് ശേഷമാണ് പരുമല ആശുപത്രിയിൽ പെറ്റ് സ്കാൻ എടുക്കാൻ പോയത്. അവിടുന്നാണ് ഇത് ലീക് ആയത്. ഒരു അസുഖം ആണേലും അല്ലേലും ഇങ്ങനെ കൊട്ടിഘോഷിച്ച് ആഘോഷിച്ച് പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.
ഞാൻ എന്നിട്ടും ഒന്നും മിണ്ടിയില്ല. വീട്ടുകാർ അറിഞ്ഞാൽ ഷൂട്ട് ഒന്നും നടക്കത്തില്ല .എനിക്ക് ചികിത്സക്ക് എന്തായാലും പൈസയും കാര്യങ്ങളും ഒക്കെ ആവശ്യമാണ് .അതുകൊണ്ടു തന്നെ അറിഞ്ഞിട്ട് ഞാൻ മിണ്ടാതെയിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പോയി വിശദമായി സ്കാൻ ചെയ്തു.അവരും ഇത് സ്ഥിരീകരിച്ചത്. ഇപ്പോൾ തേർഡ് സ്റ്റേജ് ആയതാണ്. സ്ഥിതി കുറച്ച് മോശമാണ്.ബ്രെസ്റ്റിൽ നിന്നത് കഷത്തിലേക്ക് വ്യാപിച്ചിട്ടുണ്ട്. അതുപോലെ ഹാർട്ടിന്റെ മസിലിലോട്ട് ചെറുതായിട്ട് വ്യാപിച്ചു, ലങ്സിലോട്ട് വ്യാപിച്ചു, അങ്ങനെ സ്റ്റേജ് തേർഡ് കഴിയാറായി. അങ്ങനെ ഒരു സ്റ്റേജിലാണ് ഇപ്പോൾ ഉള്ളത്', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications