ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല, ഇടക്കിടെ ഛർദിക്കുന്നു; സ്തനം നീക്കം ചെയ്യുക ആറ് മാസം കഴിഞ്ഞ് ;രേണു സുധി

കാൻസറിനായി കീമോയ്ക്ക് വിധേയമായതിന് പിന്നാലെ അനുഭവം പറഞ്ഞ് രേണു സുധി. ജീവിതത്തിലെ ഏറ്റവും ദുരന്തപൂർണമായ അവസ്ഥയിലൂടെയാണ് താൻ കടന്നുപോയതെന്നും ഇപ്പോഴും തൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും രേണു പറഞ്ഞു. മെയിൻ സ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ആറ് കീമോയാണ് പറഞ്ഞത്. അഞ്ചാമത്തെ കീമോ എന്നെ വളരെയധികം ഡൗൺ ആക്കി. ഞാൻ തീർന്നെന്നാണ് ഞാൻ ഓർത്തത് .കാരണം വേറൊന്നും കൊണ്ടല്ല എന്റെ കൗണ്ട് ഒക്കെ കുറഞ്ഞു, ബ്ലഡ് തീരെയില്ലാതായി. തുടർന്ന് പ്ലേറ്റ്ലെറ്റ് കയറ്റി, ബ്ലഡ് കയറ്റി, കൗണ്ടിന് ഇൻചക്ഷൻ ഒരു മൂന്നാലഞ്ചെണ്ണം എടുത്തു. അങ്ങനെ ആകപ്പാടെ ഡൗൺ ആയായിരുന്നു. ആറാമത്തെ കീമോ എടുക്കുന്നില്ല .ഡോക്ടർ അഞ്ച് കീമോയിൽ നിർത്താം എന്ന് പറഞ്ഞു. കാരണം ഏകദേശം കുറവായി. ഇനിയിപ്പോൾ ആന്റിബോഡി എടുത്ത് ചെറിയ രണ്ട് ഇൻജക്ഷൻ കൂടി എടുക്കണം.

renunews

ട്രീറ്റ്മെന്റ് കഴിഞ്ഞാലും ചെക്കപ്പും കാര്യങ്ങളും എല്ലാ പ്രാവശ്യവും ഉണ്ട്. കീമോ ആണ് ഹെയർ ലോസ് ഉണ്ടാക്കുന്നത്. പക്ഷെ മൈക്രോ ബ്ലേഡിംഗ് ചെയ്തോണ്ട് എൻ്റെ പുരികം പോയില്ലായിരുന്നു. അതിനും ആളുകളുടെ കമൻ്റായിരുന്നു ഇവളുടെ പുരികം എന്താണ് പോകാത്തത് എന്ന്.

ഇനി ബാക്കിയുള്ള ഒരു ട്രീറ്റ്മെന്റ് സർജറി ആണ്. സർജറിയിലാണ് ബ്രസ്റ്റ് റിമൂവ് ചെയ്യുക. റൈറ്റ് സൈഡിലെ ബ്രെസ്റ്റ് ഫുൾ റിമൂവ് ചെയ്ത് നമ്മുടെ ബോഡിയിൽ നിന്ന് തന്നെ മസിൽ എടുത്ത് അവിടെ റീക്രിയേറ്റ് ചെയ്യുവാണ്.അവസാന കീമോ ചെയ്തപ്പോൾ 15 ദിവസത്തോളം ഐസിയുവിലായിരുന്നു.

കീമോ എടുത്തപ്പോൾ ഭയങ്കരമായി ബുദ്ധിമുട്ടി. പക്ഷെ വീട്ടുകാരും ആശുപത്രിക്കാരുമൊക്കെ എന്നെ പൊന്ന് പോലെ നോക്കി. ഒരു പനി പോലും വരാതെ സംരക്ഷിച്ചു. കീമോ എടുത്തവർക്ക് പിന്നീട് മറ്റ് ഇൻഫെക്ഷൻ വന്ന് അത്യാഹിതം സംഭവിച്ചതായി കേട്ടിട്ടുണ്ട്. എന്നാൽ ഒരു ഇൻഫെക്ഷനും വരാതെയാണ് വീട്ടുകാർ എന്നെ നോക്കിയത്, പരിചരിച്ചത്.

രോഗം വന്നപ്പോൾ വലിയ തിരിച്ചറിവുണ്ടായി. ആരോഗ്യവും സൗന്ദര്യവും ഉള്ളപ്പോൾ ആരൊക്കെ ഉണ്ടായിരുന്നു , ക്യാൻസർ വന്ന് മുടി പോയി ,സൗന്ദര്യം പോയി, ആരോഗ്യം പോയി എന്ന സമയത്ത് ആരൊക്കെ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റി. എന്റെ അസുഖം ഉള്ളപ്പോൾ എന്റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നോ അവരെ ഉള്ളൂ എന്റെ മുന്നോട്ടുള്ള സഹയാത്രികർ.

ഇതിലും വലിയ സിറ്റുവേഷനിലൂടെ കടന്ന് വന്നതുകൊണ്ട് കാൻസറിനെ നേരിടാൻ പ്രയാസം ഉണ്ടായിരുന്നില്ല. എനിക്കെതിരെ വമ്പൻ ശത്രുക്കൾ ആണല്ലോ സോഷ്യൽ മീഡിയയിൽ നിക്കുന്നത്. ക്യാൻസറിനെക്കാൾ വലിയ ക്രൂരത നിറഞ്ഞ, കാർന്നു തിന്നുന്ന ഒരുതരം വൈറസ് ആണ് അവര്. അവരോട് എതിർത്ത് നിന്ന എനിക്ക് ക്യാൻസറിനെ സിമ്പിൾ ആയിട്ട് ജയിക്കാവുന്നതേ ഉള്ളൂ എന്ന് മനസ്സിലായി.

എനിക്ക് മരുന്നിൻ്റെ എഫെക്ട് ഇതുവരേയും പോയിട്ടില്ല. വായിൽ നിന്ന് തികട്ടി വരികയാണ്. ഫുഡ് കഴിക്കാൻ പറ്റത്തില്ല, പച്ചവെള്ളം ഇറക്കാൻ പറ്റത്തില്ല . കാൻസറിനെ ഒറ്റ വാക്കിൽ ദുരന്തം എന്ന് പറയാം.
ഒരു തീച്ചൂളക്കകത്തൂടെ കടന്നു പോയ ഒരു അവസ്ഥയാണ്. ഇനിയൊരു സർജറി കൂടി പൂർത്തിയാകാൻ ഉണ്ട്.

ഛർദി, ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ, വയറിളക്കം,മുടി കൊഴിച്ചൽ അങ്ങനെ പല ബുദ്ധിമുട്ടുകളും നേരിട്ട്. വേറൊരു പ്രശ്നം ബ്ലാക്ക് സ്കിൻ ആണ്. അത് ഡെഡ് സ്കിൻ വന്നിട്ട് പൊടിഞ്ഞു പോകുകയാണ്. ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ പറഞ്ഞു ഒന്നും ചെയ്യണ്ട അത് കീമോടെ എഫക്റ്റ് ആണ് എന്ന്', രേണു സുധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma