രേണുവിനെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലേ ? ഇൻഷുറൻസ് തുക കിട്ടില്ലേ? മറുപടിയുമായി രേണു സുധി
വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടിയോളം രൂപ അനുവദിച്ചുകൊണ്ടുള്ള കോടതി വിധി അടുത്തിടെയാണ് വന്നത്. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എംഎസിടി)ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സുധിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അമ്മയ്ക്കുമാണ് തുക ലഭിക്കുക. എന്നാൽ രേണു സുധിയുടെ നിയമപരമായ ഭാര്യ അല്ലാത്തതിനാൽ അവർക്ക് തുക ലഭിക്കില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അതിനോട് പ്രതികരിക്കുകയാണവർ. മെയിൻസ്ട്രീം മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണുവിൻ്റെ വാക്കുകളിലേക്ക്
'തുക അനുവദിച്ചുവെന്ന് കേട്ടപ്പോൾ ആദ്യം വിഷമാണ് തോന്നിയത്. മറ്റൊന്നും കൊണ്ടല്ല ഈ തുക സുധിച്ചേട്ടൻ്റെ മരണശേഷം ലഭിക്കുന്ന പണമാണ്. അതേസമയം ഇപ്പോൾ ട്രീറ്റ്മെന്റുകൾ നടക്കുകയാണ്, അതുകൊണ്ട് ഈയൊരു സമത്ത് ആ തുക കിട്ടിയതുകൊണ്ട് ആശ്വാസമായി എന്ന് പറയാം. അതായത് ഇനി മുന്നോട്ട് സർജറിയും കാര്യങ്ങളും ഒക്കെ ഉണ്ട് . തുക എപ്പോൾ ലഭിക്കുമെന്ന് നമ്മുക്ക് അറിയില്ല.

എൻ്റെ കീമോ കഴിഞ്ഞു. ഇനി സർജറിയാണ് ഉള്ളത്. പതോളജി റിപ്പോർട്ട് അനുസരിച്ചാണ് ഇനി 2 ലക്ഷത്തിന് ഇൻജക്ഷൻ നമുക്ക് എടുക്കേണ്ടത്. ചിലപ്പോൾ അത് എടുക്കേണ്ടതായിട്ടും വരത്തില്ല. റേഡിയേഷൻ്റെ കാര്യം ഒന്നും ഡോക്ടർ പറഞ്ഞിട്ടില്ല. ആറ് മാസത്തോളമാണ് ട്രീറ്റ്മെൻ്റ് നടക്കുന്നു. വളരെ വലിയ തുക തന്നെ ചികിത്സയ്ക്കായി ചെലവായിട്ടുണ്ട്.
ഇൻഷുറൻസ് തുക എത്രയായിരിക്കും ഓരോരുത്തർക്കും ലഭിക്കുകയെന്നത് അറിയില്ല. റിതപ്പന് 18 വയസിന് ശേഷമേ ആ തുക ലഭിക്കൂ. പണം എനിക്ക് തട്ടിയെടുക്കേണ്ട കാര്യമില്ല .തട്ടിയെടുക്കാൻ ആയിരുന്നെങ്കിൽ ഇതിന് മുന്നേ ഓരോന്ന് പറഞ്ഞ് തട്ടിയെടുക്കാമായിരുന്നു. പക്ഷേ എനിക്ക് അതിന്റെ ആവശ്യമില്ല. എനിക്ക് അർഹതപ്പെട്ടതാണ് എങ്കിൽ എനിക്കത് കിട്ടിയിരിക്കും. മറ്റുള്ളവർക്ക് അർഹതപ്പെട്ടത് അവർ വാങ്ങിക്കട്ടെ.
ഞാനും സുധിച്ചേട്ടനും നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്ന് സംശയമുള്ളവര്
കോട്ടയം ജില്ലയിലെ ചെങ്ങനാശ്ശേരി താലൂക്കിലെ തെങ്ങണ എന്ന് പറയുന്ന സ്ഥലത്തെ രജിസ്റ്റർ ഓഫീസിൽ പോയി നോക്കാം. ഞാനും സുധിചേട്ടനും സുധിചേട്ടന്റെ മൂത്ത മകൻ രാഹുൽ ദാസും പിന്നെ എൻറെ വീട്ടുകാരും ആശിഷ് എന്ന് പറയുന്ന ആളും ബിന്ദു എന്ന ആൻ്റിയും സാക്ഷികളായിട്ട് ഒപ്പിട്ടതാണ്.
2017 മെയ് ഏഴാം തീയതിയാണ് രജിസ്റ്റർ ചെയ്തത്. അതിൻ്റെ തെളിവ് അവിടെ ഉണ്ട്. ചുമ്മാ ഒന്നും ആർക്കും തെളിവ് ഉണ്ടാക്കാനോ അല്ലെങ്കിൽ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കാനോ ,കോടതിയെ പറ്റിക്കാനോ ഒരു മനുഷ്യർക്കും കഴിയത്തില്ല .രേണുവിനെ അദ്ദേഹം നിയമപരമായി വിവാഹം കഴിച്ചതാണ്. അപ്പോൾ ആ തുക കോടതി എനിക്ക് തരുന്നതിൽ ആർക്കെന്ത് പറയാനാകും? എൻ്റെ മാരേജ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിക്കുന്നവരാണ് വ്യാജൻമാർ.
ഞാൻ എൻ്റെ ചികിത്സ ആവശ്യത്തിനായി ആരിൽ നിന്നും പണം പിരിച്ചിട്ടില്ല. എനിക്കുണ്ടായിരുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടുന്ന വരുമാനം ഉണ്ടായിരുന്നു. പിന്നെ ഞാൻ കുറച്ച് ഇനോഗുറേഷൻസും കാര്യങ്ങളും ഒക്കെ ചെയ്ത, പ്രോഗ്രാം ചെയ്ത കുറച്ച് പൈസ, ഇതൊക്കെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. പിന്നെ ഒരുപാട് പേര് അറിഞ്ഞും കേട്ടും സഹായിച്ചവരുണ്ട് .അല്ലാതെ ഞാൻ ആരോടും പൈസ ചോദിച്ചിട്ടില്ല. എന്റെ സബ്സ്ക്രിപ്ഷൻ വഴി ഒക്കെ ആയിരുന്നു എനിക്ക് പൈസ കിട്ടിയത് .യുട്യൂബിൽ നിന്നും വരുമാനം ലഭിച്ചു. ഞാൻ ആരെയാണ് ഇനി പേടിക്കേണ്ടത്?


Click it and Unblock the Notifications
