Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിക്ക് ബ്രെസ്റ്റ് കാൻസറോ? മറുപടി, രോഗിയുടെ വിവരങ്ങൾ പുറത്തുവിടരുതെന്നാണ് എത്തിക്സ്..പക്ഷെ..

ബിഗ് ബോസ് താരവും നടിയുമായ രേണു സുധിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. താരം ദുബായിൽ വെച്ച് പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത് എന്ന തരത്തിലായിരുന്നു പ്രചരണങ്ങൾ. ഇപ്പോഴിതാ ഈ ആരോപണങ്ങളിൽ മറുപടി നൽകുകയാണ് രേണു. മെയിൻസ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.

'എനിക്ക് ബ്രെസ്റ്റ് കാൻസർ ആണെന്ന് ആരാ പുറത്തു വിട്ടത് . ഒന്നൊന്നര വർഷമായിട്ട് എന്നെ വിടാതെ പിന്തുടരുന്ന കുറെ യൂട്യൂബേഴസ് ആണ്. എന്നേയും എന്റെ ഫാമിലിയേയും വലിച്ചു പിച്ചി ചീന്തി സൈബർ ബുള്ളിയിങ്ങിന് ഇട്ട് കൊടുത്ത് പണം സമ്പാദിക്കുന്ന യൂട്യൂബേഴ്സ് ആണ് ഇവർ. കാൻസർ പോലുള്ള വലിയൊരു മാരക അസുഖം ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് ഞാനാണ് വെളിപ്പെടുത്തേണ്ടത്. 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾ എല്ലാ മാസവും അല്ലെങ്കിൽ എല്ലാ വർഷവും ബ്രസ്റ്റ് ക്യാൻസർ ചെക്ക് ചെയ്യണം. അത് ചെക്ക് ചെയ്യേണ്ട കാര്യമാണ് .ഞാനും അതുപോലെ ചെക്ക് ചെയ്യുന്നുണ്ടാവാം.

renu2-178

അങ്ങനെ ചെയ്തൊരു കാര്യത്തെ എന്തൊക്കെ രീതിയിലാണ് പ്രചരിപ്പിച്ചത്. ദുബായിൽ നിന്ന് ചെയ്തെന്നൊക്കെയാണ് പ്രചരണം. ഞാൻ ഇനി ചെക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഈ വിവരം പുറത്തുവിട്ട ഹോസ്പിറ്റലുകാർ ചെയ്തത് വലിയ തെറ്റാണ്. ഒരു പനി വന്ന ഒരു രോഗിയുടെ വിവരങ്ങൾ പോലും അനുവാദമില്ലാതെ ഭർത്താവിനോട് പോലും പറയാൻ ഒരു ഡോക്ടർമാർക്കും ഒരു നേഴ്സുമാർക്കും ആർക്കും അധികാരം ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പേഴ്സണൽ കാര്യമാണ് വ്യക്തിയുടെ രോഗം.

ഇത്രയും വലിയൊരു അസുഖം വന്നെന്ന് തന്നെ ഇരിക്കട്ടെ, അത് വെറുതെ വിടുകയല്ലേ ചെയ്യുക. പക്ഷെ വ്യൂസിന് വേണ്ടി നീചമായ തരത്തിൽ പ്രചരിപ്പിച്ച് കാശുണ്ടാക്കി. ഇങ്ങനെയുണ്ടാക്കിയ കാശല്ലേ അവര് വിഴുങ്ങുന്നത്. ഈ പ്രചരണം കേട്ടിട്ട് ഒരുപാട് നല്ല മനുഷ്യർ എന്നെ വിളിച്ച് സങ്കടത്തോടെ സംസാരിച്ചു. ഞാൻ പറഞ്ഞു ഞാൻ ഒകെയാണെന്ന്. എനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അത് ഞാൻ പറയും . ഞാൻ ഒരു മനുഷ്യനല്ലേ, എനിക്ക് ഡോക്ടറെ കാണാൻ പാടില്ലേ.

ഇത്തരം വാർത്തകൾക്ക് താഴെയും നെഗറ്റീവ്. ഇവൾക്ക് അസുഖമോ,ഇത് ചുമ്മാ അടവ് എന്നൊക്കെയാണ് പറയുന്നത്. ഞാൻ ചോദിക്കട്ടെ പ്രേക്ഷകരെ ഞാൻ പറഞ്ഞോ എനിക്ക് അസുഖമാണെന്ന്, ഇവരല്ലേ പറയുന്നത് ഞാനാണോ പറഞ്ഞത്. എനിക്ക് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വന്ന് പറയും, സോഷ്യൽ മീഡിയയിലൂടെ ഞാൻ പറഞ്ഞിരിക്കും. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും ഞാൻ തന്നെ സഹിക്കേണ്ടേ. ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതേയെന്നാണ് പ്രാർത്ഥന. കാൻസർ എന്നത് വളരെ ഭീകരമായൊരു അവസ്ഥയാണ്.

സാധാരണ ആൾക്കാരാണെങ്കിൽ ഇപ്പോൾ കാൻസർ വന്നിട്ടുണ്ടെങ്കിൽ തന്നെ ആ വ്യക്തി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെയെന്ന് പറയും. പക്ഷെ എൻ്റെ കാര്യത്തിൽ പറയുന്നത് രേണു സുധി എന്തിനാണ് പേക്കൂത്ത് കളിക്കുന്നത് എന്നാണ്. രേണു സുധിക്ക് എന്ത് വന്നാലും വന്നില്ലേലും ഇത് പേക്കൂത്താകുന്നത് എങ്ങനെയാണ് ? രേണു സുധി എന്താണ് വ്യത്യസ്തപ്പെടുത്തുന്നത് . ഒരു കാര്യമുണ്ട് ഇനിയിപ്പോ അത് വന്നാലും വന്നില്ലേലും ഞാൻ എങ്ങനെയാണോ അതേ ധൈര്യത്തോടെ അതേ മനക്കരത്തോടെ ഞാൻ മുന്നോട്ട് പോകും. കാൻസർ ഉണ്ടെങ്കിലും ഇല്ലമെങ്കിലും എൻ്റെ കൂടെ കുറച്ചു നല്ല ആൾക്കാർ എന്നെ ചേർത്തു പിടിക്കാൻ ഉള്ളടത്തോളം കാലം ഞാൻ മുന്നോട്ടു പോകും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+