സബ്‌സ്‌ക്രിപ്ഷനിലൂടെ കിട്ടുന്ന വരുമാനം വെളിപ്പെടുത്തി രേണു സുധി; 'ഉദ്ഘാടനങ്ങൾക്ക് വാങ്ങുന്നത്'..
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമിൽ അടുത്തിടെയാണ് രേണു സുധി സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയത്. പണം നല്‍കി സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മാത്രമായി കോണ്ടെന്‍റ് പുറത്തിറക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഈ ഫീച്ചറിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്ന വ്യക്തികള്‍ കേരളത്തില്‍ തന്നെയുണ്ട്.ഇപ്പോഴിതാ ഇത്തരത്തിൽ തനിക്ക് ലഭിക്കുന്ന വരുമാനത്തെ കുറി്ച്ച് വെളിപ്പെടുത്തുകയാണ് രേണു. വിവാദങ്ങളോടും താരം പ്രതികരിച്ചു. മെയിൻ സ്ട്രീം വണ്‍ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളിലേക്ക്
'ഞാൻ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയപ്പോൾ പലർക്കും കണ്ടന്റ് ആയല്ലോ. ഇവന്മാരൊക്കെ സബ്സ്ക്രൈബ് ചെയ്യുന്നവരുണ്ട്. ഇവന്മാർ പൈസ കൊടുത്തിട്ട് സബ്സ്ക്രിപ്ഷനിൽ ഇരുത്തിയ പിള്ളേരുണ്ട്. സബ്സ്ക്രൈബ് ചെയ്ത് കാണുകയും ചെയ്യും, അത് ലൈവായി പുറത്തുവിടുകയും ചെയ്യും. ലീക്ക് ആക്കാൻ തന്നെ കയറിയിരിക്കുന്നവരും ഉണ്ട്. വരട്ടെന്നേ. സബ്സ്ക്രിപ്ഷൻ എന്ന് പറഞ്ഞാൽ രേണു സുധി മാത്രമാണോ ചെയ്യുന്നത്.

ഇത് മെറ്റ അവരുടെ പൈസ എടുത്തിട്ട് നമുക്ക് നിയമത്തിന് അനുസൃതമായി തരുന്ന ഒരു സാധനമാണല്ലോ. അതുപോലെ തന്നെയുള്ള സബ്‌സ്‌ക്രിപ്ഷൻ ഫേസ്ബുക്കിൽ വരുന്നില്ലേ. പിന്നെ എക്സ്ക്ലൂസീവ് കണ്ടന്റ്, പലരും എക്സ്ക്ലൂസീവ് കണ്ടന്റ് ഇടുന്നില്ലേ. ഞാൻ പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ എന്താണ് ഇടുന്നതെന്ന്. കാരണം എല്ലാം ലീക്കാണ്. ഞാൻ ആൽബത്തിലൂടെയോ ഷോർട്ട് ഫിലിമിനകത്തോ കാണിക്കുന്നതൊക്കെ തന്നെയാണ് ഇതിനകത്തും കാണിക്കുന്നത്. ഇത് കണ്ടിട്ട് സ്ക്രീൻഷോട്ട് എടുത്ത് പുറത്തുവിടുകയാണ്.
സബ്‌സ്‌ക്രിപ്ഷൻ വഴി ആറ് ലക്ഷമൊന്നും കിട്ടില്ല. ഒന്നോ ഒന്നര ലക്ഷമോ ഒക്കെയാണ് കിട്ടുന്നത്. അത് കഴിഞ്ഞ മാസം തൊട്ടാണ് കിട്ടാൻ തുടങ്ങിയത്. ഇത്രയേ ഉള്ളൂ. ഇപ്പോൾ സബ്സ്ക്രൈബേഴ്സിൽ ഉള്ളതെല്ലാം നല്ല ആൾക്കാരാണ്. അതിനകത്ത് കുറച്ച് പേരുണ്ട് ലീക്ക് ആക്കാൻ വേണ്ടിയുള്ളവർ. അല്ലാതെ എല്ലാം നല്ല ആൾക്കാരാണ്. ഞാൻ അവരോട് ചാറ്റ് ചെയ്യാറുണ്ട്, കാഷ്വൽ ടോക്ക്. അവരൊക്കെയായി ഫ്രണ്ട്ലി ടോക്കായിട്ടാണ് ഞാൻ മുന്നോട്ട് പോകുന്നത്. അല്ലാതെ ഇവർ പറയുന്നത് പോലെ തുണി പറിച്ച് പേഴ്സണൽ മെസേജ് അയക്കാനോ തുണി പറിച്ച് ലൈവിൽ കാണിക്കാനോ ഒന്നും എന്നെ കിട്ടില്ല, ഞാൻ ചെയ്യത്തുമില്ല. ഞാൻ അങ്ങനെ ചെയ്താൽ തന്നെ പേജ് അടിച്ച് കളയും. പലരും റിപ്പോർട്ട് അടിക്കുന്നുണ്ട്. പക്ഷെ മെറ്റ പരിശോധിക്കുമ്പോൾ ഒന്നും ഇല്ല. അതുകൊണ്ട് പേജിന് ഒന്നും സംഭവിച്ചിട്ടില്ല.
ഞാൻ വിദേശത്ത് പോയി ഇനോഗറേഷൻ ചെയ്തത് മുഴുവൻ ബാർ റെസ്റ്റോറന്റുകളാണ്. ചില സെലിബ്രേറ്റികൾ ഒന്നും അങ്ങനെ ഇനോഗറേഷൻ ചെയ്യാൻ പോകാറില്ല. പക്ഷെ ഞാൻ പോകും. സന്തോഷത്തോടുകൂടി പോയി ഇനോഗറേഷൻ ചെയ്യും. അതിനാണ് ഇവർ കിടന്ന് പറയുന്നത്. നമ്മൾ വിസിറ്റിംഗ് വിസയിലാണ് പോകുന്നത്. ഉദ്ഘാടനം ചെയ്തു കഴിഞ്ഞാൽ ഒരു അഞ്ച് പത്ത് ദിവസം അവിടെ നിൽക്കും. നമ്മൾ അവർക്ക് പ്രൊമോഷൻ നൽകും. ഒരുപാട് കുടുംബങ്ങൾ എന്നെ വന്ന് കാണാറുണ്ട്, സ്നേഹത്തോടെ സംസാരിക്കാറുണ്ട്.
ഉദ്ഘാടനങ്ങൾക്ക് ഞാൻ ലക്ഷങ്ങൾ വാങ്ങുന്നുവെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അങ്ങനെയല്ല. ഞാൻ ദൈവത്തിന് നിരക്കാത്ത പൈസയൊന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നെ ഉദ്ഘാടനങ്ങൾക്ക് വിളിച്ചവർക്ക് അതറിയാം', രേണു സുധി പറഞ്ഞു.












Click it and Unblock the Notifications