കിച്ചുവിനെ ഞാൻ ബ്ലോക്ക് ചെയ്തു, തമ്മിൽ തല്ലിക്കാൻ ശ്രമിച്ച അവരുടെ പ്ലാൻ കൃത്യമായി വിജയിച്ചു; രേണു സുധി
മൂത്ത മകൻ കിച്ചുവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് രേണു സുധി. അസുഖം വന്നതിന് ശേഷം ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ കിച്ചുവിൻ്റെ നമ്പർ താൻ ബ്ലോക്ക് ചെയ്തിട്ടിരിക്കുകയാണെന്നും രേണു വെളിപ്പെടുത്തി. മെയിൻ സ്ട്രീം വണ് എന്ന സോഷ്യൽ മീഡിയ പജിന് നൽകിയ അഭിമുഖത്തിലാണ് കിച്ചുവിനെ കുറിച്ച് താരം സംസാരിച്ചത്. അവരുടെ വാക്കുകളിലേക്ക്
'അസുഖം വന്ന് ആറ് മാസത്തിനിടയിൽ എന്നെ കിച്ചു വിളിച്ചിട്ടില്ല. ഞാൻ ഓൾറെഡി ബ്ലോക്ക് ആക്കിയിരിക്കുകയാണ്. ബ്ലോക്ക് അഴിക്കാൻ ഇപ്പോൾ താല്പര്യപ്പെടുന്നില്ല.അത് എന്റെ പേഴ്സണൽ കാര്യങ്ങളാണ്. പേഴ്സണൽ ആയിട്ട് എനിക്ക് വന്ന കുറച്ച് വിഷമഘട്ടങ്ങൾ ഉണ്ട് .കിച്ചു നന്നായിട്ട് വരട്ടെ. എല്ലാ മേഖലയിലും മികച്ചതാകാൻ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷെ കിച്ചുവുമായി സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. എനിക്ക് പേഴ്സണലി കുറച്ച് വിഷമങ്ങള ഉണ്ട്. അതുകൊണ്ടാണ്, അത് മാറുമോ എന്നൊന്നും എനിക്കറിയത്തില്ല.

പിന്നെ എന്റെ വീട്ടുകാരൊന്നും അവനെ ബ്ലോക്ക് ആക്കിയിട്ടില്ല. ആരെ വിളിച്ചും അവന് അന്വേഷിക്കാം. പക്ഷെ അന്വേഷണം ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ എനിക്ക് കിച്ചുവിനോട് യാതൊരു പിണക്കങ്ങളും ഇല്ല. ഒന്നുമില്ല. ബ്ലോക്ക് മാറ്റിയില്ലെന്നേ ഉള്ളൂ. ഈ വീട്ടിൽ സന്ധ്യാപ്രാർത്ഥനയിൽ കിച്ചുന്റെ പേര് എടുത്ത് പ്രാർത്ഥിച്ചിട്ടാണ് ബാക്കി എല്ലാവരുടെയും പേര് പറയുന്നത്. അതാണ് പറഞ്ഞത് എനിക്ക് പ്രശ്നമൊന്നുമില്ല. കിച്ചു അമ്മ എന്ന് തന്നെയാണെന്ന് തോന്നുന്നു ഈ ഇടയിലുംഒരു വീഡിയോയിൽ സംസാരിച്ചത്.
നേരിട്ട് കാണുമ്പോൾ കിച്ചു മിണ്ടുമ്പോൾ ഞാനും മിണ്ടും. എനിക്ക് പിണക്കമില്ലല്ലോ. നമ്മൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരേക്കാൾ കൂടുതൽ നമ്മൾ തമ്മിൽ തല്ലണമെന്ന് ആഗ്രഹിക്കുന്നവരാണ്.
തമ്മിൽ തല്ലിച്ച് ഇങ്ങനെ ആക്കണം എന്ന് ആഗ്രഹിച്ചവര് അതിന്റെ വഴിക്ക് അത് നടത്തി. ഇപ്പോൾ അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല.
റിഥപ്പന് കിച്ചുവിനെ കാണണം എന്നൊക്കെ ആഗ്രഹം ഉണ്ടാകും. പക്ഷെ അവൻ എന്നോട് പറയാറായില്ല. കിച്ചുവിനെ ഞാൻ പറഞ്ഞ് മനസ്സിലാക്കേണ്ട പ്രായമല്ല , 22 വയസ്സുണ്ട്, സ്വയം മനസ്സിലാക്കിയിട്ട് കാര്യങ്ങൾ ചെയ്യേണ്ട പ്രായമായി.എനിക്കിപ്പോൾ മനസ്സിലാക്കേണ്ട സമയവും പ്രായവും കഴിഞ്ഞതാണ്. റിഥപ്പനും കിച്ചുവും പരസ്പരം പ്രശ്നമൊന്നുമില്ല. അവർ തമ്മിലുള്ള സ്നേഹത്തിനും അടുപ്പത്തിനും ഞാൻ എതിരല്ല. ഏതൊരു അമ്മക്കും ആഗ്രഹം കാണുമല്ലോ മക്കൾ അടുത്ത് വേണമെന്ന്. പക്ഷെ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ .നമുക്ക് എന്തും ആഗ്രഹിക്കാം പക്ഷേ അത് നിവർത്തിയാകുന്നത് നമുക്കറിയില്ല. അത് ഓരോരുത്തരുടെ മാനസികാവസ്ഥയും കാര്യങ്ങളും ആയിട്ട് ബന്ധപ്പെട്ട് കിടക്കും.
ഇൻഷുറൻസിന്റെ ക്ലെയിം കിട്ടി എന്നൊരു ന്യൂസ് വന്നപ്പോൾ കിച്ചു വിളിക്കുമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നില്ല.ഞാനും വിളിച്ചില്ല, എന്നേം വിളിച്ചില്ല.
നേരിട്ട് കിച്ചു വരികയും സംസാരിക്കുകയും ചെയ്താൽ ചിലപ്പോൾ അത് മാറുമായിരിക്കും. അല്ലാതെ ഫോണിൽ കൂടെ ഒരു സംഭാഷണത്തിന് ഞാൻ മുതിരുന്നില്ല .
ഞാൻ വയ്യാതെ കിടക്കുമ്പോൾ വരണോ ഇല്ലയോ എന്നത് അവന് തോന്നേണ്ട കാര്യമല്ലേ. പ്രായപൂർത്തിയായ യുവാവാണ്, തോന്നണം, തോന്നിയില്ലെങ്കിൽ പക്ഷെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എനിക്ക് 11 വയസിലാണ് അവനെ കിട്ടിയത്. എനിക്ക് ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടമുണ്ട്.
ആരാണ് ഇതിനകത്ത് കളിച്ചതെന്നും മറ്റ് കാര്യങ്ങളുമൊക്കെ വ്യക്തമായിട്ട് അറിയാവുന്ന ആളാണ്. കുഞ്ഞു കൊച്ചാണെങ്കിൽ നമുക്ക് പറഞ്ഞു മനസ്സിലാക്കാം .23 വയസ്സായ യുവാവാണ് ,സ്വയം മനസ്സിലാക്കട്ടെ, ആരെയും പിടിച്ച് പറച്ച് സ്നേഹിപ്പിക്കാൻ കഴിയില്ല.
ഞാൻ കിച്ചുന്റെ ഒരു വീഡിയോസും കാണാറുമില്ല, കണ്ടിട്ടുമില്ല .എനിക്ക് കള്ളം പറയേണ്ട കാര്യമില്ല. കണ്ടിട്ട് നമ്മൾ എന്തിനാണ് വിഷമിക്കുന്നത്, വേറൊന്നുമല്ല മകനെ ഓർത്തിട്ട് അയ്യോ ഇതുവരെ ആയിട്ട് വന്നിലല്ലോ എന്നൊക്കെ ഓർത്ത് എന്തിനാണ് വിഷമിക്കുന്നത്. വിഷനം കൊണ്ടാണ് വിളിക്കാത്തത്. അല്ലാതെ കുശുമ്പുകൊണ്ടല്ല', രേണു പറഞ്ഞു.


Click it and Unblock the Notifications
