ഇൻഷുറൻസ് തുക ലഭിച്ചപ്പോൾ കിച്ചു വിളിച്ചോ? രേണു സുധി പറയുന്നത് ഇങ്ങനെ
രേണു സുധിയും മൂത്ത മകനായ കിച്ചു സുധിയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കങ്ങളെച്ചൊല്ലിയാണ് കിച്ചു രേണുവിനെ രംഗത്തെത്തിയത്. സാമ്പത്തിക ലാഭത്തിന് വേണ്ടി തനിക്കെതിരായ വിവരങ്ങൾ കിച്ചു വ്ലോഗർമാർക്ക് നൽകിയെന്നടക്കമുള്ള ആരോപണങ്ങൾ രേണുവും ഉയർത്തി. രോഗബാധിതയാണെന്ന് അറിഞ്ഞപ്പോൾ പോലും കിച്ചു തന്നെ സന്ദർശിച്ചിരുന്നില്ലെന്നും രേണു പരാതിപ്പെട്ടു.
ഇപ്പോഴിതാ ഇൻഷുറൻസ് തുകയുടെ വിവരം അറിഞ്ഞപ്പോഴും താനോ കിച്ചുവോ പരസ്പരം വിളിച്ചിട്ടില്ലെന്ന് പറയുകയാണ് രേണു. മെയിൻസ്ട്രീം വണ്‍ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു കിച്ചുവിനെ കുറിച്ച് സംസാരിച്ചത്. വായിക്കാം

' ഇൻഷുറൻസ് തുകയുടെ വിധി വന്നപ്പോൾ ഞാൻ കിച്ചുവിനേയോ കിച്ചു എന്നേയോ വിളിച്ചിട്ടില്ല. കിച്ചുവിനെ ഇപ്പോൾ വിളിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാരണം എൻ്റെ മനസിൽ പല സങ്കടങ്ങളുണ്ട്, പേഴ്സണൽ വിഷയങ്ങൾ ഉണ്ട്. നേരിട്ട് കിച്ചു വന്ന് സംസാരിച്ചാൽ ചിലപ്പോൾ അത് മാറുമായിരിക്കും. അല്ലാതെ ഫോണിൽ കൂടെ ഒരു സംഭാഷണത്തിന് ഞാൻ മുതിരുന്നില്ല.
ആരുടെയൊക്കെയോ വിഷമം തീർക്കട്ടെ എന്ന് പറഞ്ഞ ഒരു പ്രാവശ്യം കിച്ചു വന്നെന്ന് തോന്നുന്നു, ഞാൻ ഇവിടെ ഇല്ലായിരുന്നു, അതുകൊണ്ട് ഞാൻ രോഗാവസ്ഥയിലായിരിക്കുമ്പോൾ കിച്ചു വരണമെന്നൊരു വിചാരമൊന്നും എനിക്ക് ഇല്ലായിരുന്നു. സുധിച്ചേട്ടൻ്റെ വീട്ടിൽ നിന്നും ആരും വിളിച്ചിട്ടില്ല.ചേട്ടത്തിയൊക്കെ ഇടയ്ക്ക് മെസേജ് ഇടാറുണ്ട്. കിച്ചുവിന് തുക ലഭിച്ചതിലും സന്തോഷമാണ്. സുധിച്ചേട്ടൻ്റെ രക്തമല്ലേ ,അവനും കൂടി അവകാശപ്പെട്ടതല്ലേ.
അവൻ പൈസ എങ്ങനെ ചെലവാക്കുന്നുവെന്നതിലൊന്നും ഞാൻ തലയിടില്ല. പ്രായപൂർത്തിയായി ആളല്ലേ. എന്തുവേണമെങ്കിലും ചെയ്യട്ടെ. ഏതവസ്ഥയിലും കൂടെയുണ്ടാകും എന്ന് ചിന്തിച്ച പലരും ഒപ്പം ഉണ്ടായില്ല. എന്നാൽ വിചാരിക്കാത്ത പലരും കൂടെ നിൽക്കുകയും ചെയ്തു. ഇൻഷുറൻസ് വാർത്ത അറിഞ്ഞപ്പോൾ ആരൊക്കെയോ വിളിക്കുന്നുണ്ട്. എന്തിനാണ് ഇവർ വിളിക്കുന്നത്? ആ സമയത്ത് ഉള്ളവരൊക്കെ മതിയായിരുന്നു. എനിക്ക് പുതിയതായിട്ട് ആൾക്കാരെ ഒന്നും വേണ്ട.
എനിക്ക് വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും അങ്ങോട്ട് ഷൂട്ട് ചെയ്യാതെ പറ്റുന്നില്ല. ആർജെ ലച്ചു പറഞ്ഞിട്ടുണ്ട് കരിമിഴി കണ്ണാളെ എന്ന ആൽബത്തിൻ്റെ രണ്ടാം ഭാഗം ഇറക്കുമെന്നും ചേച്ചി വന്നാലേ അത് ചെയ്യുകയുള്ളൂവെന്നും. കരിമിണി കണ്ണാലെ ഉടനെ സെക്കൻഡ് പാർട്ട് ഷൂട്ട് കാണും. ഇനി വ്ലോഗൊക്കെ തുടരണം. കാരണം 1.77 കോടി എനിക്ക് മാത്രമല്ലോ കിട്ടുന്നത് . നമ്മുടെ വിഷയം നമ്മുടെ ജോലിയാണ്. യുട്യൂബും കാര്യങ്ങളുമൊക്കെയെ ഉള്ളൂ നമ്മുക്ക്', രേണു പറഞ്ഞു.
ഇത്രയും തുക ലഭിച്ചതുകൊണ്ട് കല്യാണം കഴിക്കാം എന്നുള്ള വാഗ്ദാനങ്ങളോടെ പറ്റിക്കാനായിട്ട് ഒരുപാട് പേര് വരാൻ സാധ്യതയുണ്ടല്ലോയെന്ന ചോദ്യത്തിന് ഉണ്ട് എന്നും എന്നാൽ ഇനിയൊരു വിവാഹത്തിന് താത്പര്യം ഇല്ലെന്നും രേണു വ്യക്തമാക്കി. മൂന്നു വർഷമായിട്ട് തന്നെയല്ലേ ജീവിച്ചത്, ഇനി മുന്നോട്ട് ജീവിക്കാനുള്ള കരുത്തും ഉണ്ട്, പിന്നെ എന്റെ വീട്ടുകാരും ഉണ്ട് . ഇനിയും ഒരു വിവാഹത്തെ പറ്റി ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല. നമ്മൾ മനുഷ്യരാണ് തീരുമാനം മാറാം .കല്യാണം കഴിച്ചിട്ടാണോ എന്നെ വീട്ടുകാർ നോക്കിയത്? അസുഖം വന്നപ്പോൾ എൻ്റെ വീട്ടുകാരും എന്നെ സ്നേഹിക്കുന്ന കുറച്ചുപേരും മാത്രമാണ് ഉണ്ടായത്',രേണു പറഞ്ഞു.


Click it and Unblock the Notifications
