'68 ലക്ഷം രൂപ വരെ ഉണ്ടാക്കി, ഇതിലും ഭേദം കാൻസർ വന്നത്; തുറന്നടിച്ച് രേണു സുധി
തനിക്കും കുടുംബത്തിനും എതിരെ നടക്കുന്നത് കടുത്ത സൈബർ ബുള്ളിയിങ്ങെന്ന് രേണു സുധി. വൃത്തികെട്ട ആരോപണങ്ങളാണ് ചിലർ ഉയർത്തുന്നത്. ഇതിലെല്ലാം തളരാതെ നിൽക്കുന്നുവെങ്കിൽ താനൊരു പോരാളി തന്നെയാണെന്നും അവർ പറഞ്ഞു. മെയിൻസ്ട്രീം വണ്‍ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണുവിൻ്റെ വാക്കുകൾ ഇങ്ങനെ
'എനിക്ക് കാൻസർ ആണെന്ന് ആരോപണം കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതിലും വലുത് ഈ വിഷ ജന്തുക്കളുടെ വായിൽ നിന്ന് കേട്ട ആളാണ് ഞാൻ, അതിലും വലുത് അല്ലല്ലോ കാൻസർ എന്നാണ്.കാൻസർ എന്നത് ഗുരുതര അസുഖമാണ്. അത് എനിക്ക് വന്നാൽ തന്നെ ആർക്കും വരുത്തരുതേയെന്ന ഒറ്റ പ്രാർത്ഥനയേ ഉള്ളൂ. ഇങ്ങനെയൊക്കെ ഇത് കൊട്ടിഘോഷിച്ച് പറഞ്ഞു നടക്കുന്നവർ മനുഷ്യരല്ല , പൈശാചികരാണ്. ഇതൊക്കെ കേൾക്കുമ്പോൾ എൻ്റെ വീട്ടുകാരും എന്ത് പറയാനാണ് . അവർ കേൾക്കാൻ ഇനിയൊന്നും ഇല്ല. എൻ്റെ അച്ഛനും അമ്മയും എന്റെ സഹോദുരിയും ആയതുകൊണ്ട്, പോട്ടെ എന്റെ മാനേജരും ബെസ്റ്റ് ഫ്രണ്ടും ആയ കരിഷ്മയും എന്തൊക്കെ കേൾക്കുന്നു. എന്റെ കുഞ്ഞു വരെ കേൾക്കുന്നില്ലേ .

ഇങ്ങനെ ഒരു കുടുംബത്തെ ആക്രമിക്കാൻ മാത്രം എന്താണ്. ഞങ്ങൾ ഒരു ക്രിമിനൽ ബാക്ഗ്രൗണ്ട് ഉള്ളവരാണോ ,ഞങ്ങൾ ഒരു ക്രൈം ചെയ്യുന്ന ഫാമിലി ആണോ? അല്ല അവർക്ക് പോലും ഇല്ല ഇത്ര അലിഗേഷൻസ്. എന്റെ അപ്പനെയൊക്കെ പറയുന്നത് കേൾക്കണം. എനിക്കറിയില്ല ഇതെന്താണ് എന്റെ തന്ത ആയതുകൊണ്ട് മാത്രമാണ് എന്റെ അപ്പനെ പറയുന്നത് .എന്റെ ചേച്ചിയുടെ ഹസ്ബൻഡും ആയിട്ട് ഞാൻ അവിഹിതം എന്നൊക്കെയാണ് പ്രചരിപ്പിക്കുന്നത്. എന്ത് വൃത്തികെട്ട എന്നല്ല പൈശാചികരാണ് ഇവർ. ഞാൻ ആലോചിക്കുകയാണ് ഇതിലും എത്രയോ ഭേദമാണ് കാൻസർ വന്നത്
എന്നെ മാത്രം ചുറ്റിപ്പറ്റിയാണ് ഈ ആരോപണങ്ങൾ. പുറത്തേക്ക് പോകുന്നത് കള്ളക്കടത്തിന്, ഇങ്ങോട്ട് വരുന്നത് സ്വർണം കൊണ്ടാണ് എന്നൊക്കെയാണ് പറയുന്നത്. ഈ ലാസ്റ്റ് ഞാൻ കേട്ടത് മനുഷ്യക്കടത്തിനകത്ത് ഞാൻ ഉണ്ടെന്ന്. ആ പറയുന്നവരുടെ മോന്തക്കുറ്റി നോക്കി അടിക്കാനല്ലേ തോന്നുന്നത്. എനിക്ക് തോന്നുന്നത് അങ്ങനെയാണ്. ഇതിലും വലുത് എന്താണ്, ഇതിലും ഭേദമാണ് കാൻസർ.
ഇതൊക്കെ നേരിടണം, നമ്മൾ തളർന്നു കഴിഞ്ഞാൽ നമ്മൾ തീർന്നു പോകും. പിന്നെ നമ്മളെ ചവിട്ടി കയറാനേ ആൾക്കാർ കാണത്തുള്ളൂ .കുറച്ച് പേർ എനിക്ക് എൻ്റെ ഒപ്പം ഉണ്ട്. അവരാണ് എൻ്റെ കരുത്ത്. എന്നെ കുറിച്ച് പറഞ്ഞത് ചിലർ 68 ലക്ഷം രൂപ വരെ ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ ഈ ഭൂമിയിൽ ഉള്ളതാണല്ലോ ഇവർക്ക് പ്രശ്നം. ഞാൻ ഇല്ലാതായാൽ ഇവരൊക്കെ എങ്ങനെ പൈസ ഉണ്ടാക്കും.
പരിമലയുള്ള ഹോസ്പിറ്റലിൽ ഞാൻ ചിലപ്പോൾ പനി കാണിക്കാൻ പോയതാരിയിരിക്കും. എന്തുവാട്ടെ ഏത് ആശുപത്രിയിൽ പോയാലും പോയില്ലലും അവിടുത്തെ നേഴ്സിന്റെ സിസ്റ്റർ പറഞ്ഞിട്ടാണ്, ഹോസ്പിറ്റൽ രേഖകൾ എടുത്തു കൊടുത്തു എന്നൊക്കെ പറയുന്നത് മെഡിക്കൽ എത്തിക്സിന് തന്നെ എതിരല്ലേ. ഇങ്ങനെ ചെയ്തെങ്കിൽ അത് ശക്തമായിട്ടുള്ള നടപടി എടുത്തേ പറ്റത്തുള്ളൂ. ഏതൊരു രോഗിയും പ്രൈവസി ആഗ്രഹിച്ചായിരിക്കും ഹോസ്പിറ്റലിൽ പോകുന്നത്. വീണ്ടും അടുത്ത രോഗി എങ്ങനെ ഈ ആശുപത്രിയിൽ പോകും.
ഞാൻ പോരാളി തന്നെയല്ലേ .ഇത്രയും സൈബർ ബുള്ളിങ് ഞാൻ നേരിടുന്നില്ലേ. ഇന്ന് ഞാൻ മുന്നോട്ട് പോകുന്നില്ലേ. അതാണ് പോരാളിയെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടത്.ഈ വാർത്തകൾ കേട്ടിട്ട് ഒരുപാട് സെലിബ്രേറ്റികൾ വിളിച്ചു, ബിഗ് ബോസിൽ ഉണ്ടായിരുന്നവർ അടക്കം വിളിച്ചു. എന്തുണ്ടെങ്കിലും ഞങ്ങൾ ഉണ്ടെന്ന് പറഞ്ഞു'.












Click it and Unblock the Notifications