Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് നേരെ ഇരിക്കാൻ വയ്യ,പിടലി എല്ലാം പൊട്ടി, ഭയങ്കര വേദന';ആദ്യ കീമോ അനുഭവം പങ്കുവെച്ച് രേണു സുധി

അടുത്തിടെയാണ് തനിക്ക് സ്തനാർബുദമാണെന്ന് രേണു ആരാധകരുമായി പങ്കുവെച്ചത്. 15 വയസിൽ തൻ്റെ സ്തനത്തിൽ കണ്ട ഒരു മുഴ കാര്യമാക്കിയില്ലെന്നും അതാണിപ്പോൾ കാൻസറിന് കാരണമായതെന്നും അവർ പറഞ്ഞു. ഇപ്പോൾ കാൻസർ തേഡ് സ്റ്റേജിലൂടെയാണ് കടന്ന് പോകുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തൻ്റെ ആദ്യ കീമോ അനുഭവം പങ്കുവെച്ചിരിക്കുകയാണ് രേണു. രോഗത്തെ താൻ യാതൊരു തരത്തിലും ഭയക്കുന്നില്ലെന്നും എന്നാൽ കീമോയും അതുമൂലം അനുഭവപ്പെടുന്ന വേദനയും തന്നെ ഒരുപാട് തളർത്തുന്നുണ്ടെന്നും രേണു പങ്കുവെച്ചു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. രേണുവിൻ്റെ വാക്കുകളിലേക്ക്

'എനിക്ക് നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഞാൻ ഛർദ്ധിക്കും, വയറ്റിളക്കം ഉണ്ട്, തലകറക്കമാണ്, പിടലി എല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. ഇന്ന് പിക്ക് ലൈൻ ഒന്ന് ജസ്റ്റ് ബ്ലീഡിങ് ആയി. ചെറുതായിട്ട് അപ്പോ ഞാൻ ബാത്റൂമിൽ അതുകൊണ്ട് ആശുപത്രിയിൽ പോയി ക്ലീൻ ചെയ്തു.

renudu-

കീമോ കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. ഒരു പേടി ഉണ്ടായിരുന്നു . സത്യം പറഞ്ഞാൽ ക്യാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ ,ഈ വേദന, എന്റെ കുഞ്ഞ് എന്റെ വീട്ടുകാര് ,എന്റെ ചേച്ചി ചേട്ടൻ ,സഹോദരങ്ങൾ, എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരീഷ്മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട് .ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എനിക്ക് പേടിയും ഭയവുമില്ല. ക്യാൻസറിന എനിക്ക് ഭയമില്ല. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയത്തില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട് അറിയാം. സ്റ്റേജ് എന്തുമാകട്ടെ ദൈവം വിടുവിക്കാൻ ശക്തനാണെങ്കിൽ ദൈവം വിടുവിച്ചേ പറ്റത്തുള്ളൂ.

കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അതങ്ങനെ സാധാരണ കുത്തുന്നതാണോ എന്നൊന്നും എനിക്കറിയില്ല. അത് ഇച്ചിരി ലക്ഷം വിലയുള്ള മരു തന്നെയാണ്. ഈ 17 കീമോയിലും ഇത് കുത്തിവെക്കണം. അങ്ങനെ ഒരു കണ്ടീഷനിലാണ്. മയക്കത്തിനായി ഇഞ്ചെക്ഷൻ തന്നിരുന്നു. കീമോ കഴിഞ്ഞ് ഉയർന്നപ്പോൾ ക്ഷീണമായിരുന്നു. രണ്ടു മണിക്കൂർ ഇടവിട്ട് ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. അതുകഴിഞ്ഞ് വീൽചെയറിൽ ഇരുത്തി എന്നെ വീട്ടിൽ കൊണ്ടുവന്ന് കയറ്റി. പിന്നെ എനിക്ക് തളർച്ചയാണ് . ശരീരം ആസകലം വേദനയാണ് .നടുവേദന, തലവേദന എനിക്കറിയില്ല എന്തൊക്കെയാണെന്ന്. ഛർദ്ദിച്ചില്ലായിരുന്നു, ഓക്കാനം വിരുന്നുണ്ടായിരുന്നു.

ഇന്നലെ വൈകീട്ട് എനിക്കൊരു ഇൻജക്ഷൻ എടുക്കാനുണ്ടായിരുന്നു. ആ ഇൻജക്ഷൻ എടുക്കാൻ ഞാൻ ചെന്നതും എനിക്ക് ഓർമ്മയുണ്ട് എടുത്തതും ഓർമ്മയുണ്ട് . പിന്നെ തലകറങ്ങി വീണു. പിന്നീട് ഛർദ്ധിച്ച് അവശനിലയിലായി. വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റത്തില്ല. അതുപോലെ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണിത് .

കുറ്റം പറയുന്നവരോട് ഞാൻ ഒരു കാര്യം പറയട്ടെ , ഒരു നിമിഷം മതി നമുക്ക് രോഗം വരാൻ. പക്ഷേ ദൈവത്തെ ഓർത്ത് ആർക്കും ഈ രോഗം വരുത്തരുതേ എന്ന് മാത്രമേ പ്രാർത്ഥനയേ ഉള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+