ദിൽഷ വിവാഹം കഴിക്കാത്തതിന് കാരണം ഞാനല്ല'; മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് സീസണ്‍ 4 ലെ ദിഷയുടെ വിജയത്തെ താൻ കുറച്ചുകാണുന്നില്ലെന്ന് റോബിൻ രാധാകൃഷ്ണൻ. ആ വീട്ടിൽ പിടിച്ച് നിൽക്കുകയെന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ടിക്കറ്റ് ടു ഫിനാലെ ജയിച്ചാണ് അവർ ഫൈനലിൽ എത്തിയത്. നല്ല ജനപിന്തുണയും ഉണ്ടായിരുന്നു. അതിനാൽ അവർ വിജയിയാകാൻ യോഗ്യത ഇല്ലാത്ത ആളാണെന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് റോബിൻ പറഞ്ഞു. മെയിൻസ്ട്രീം വണ്‍ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വായിക്കാം
'100 ദിവസം ബിഗ് ബോസിനകത്ത് പിടിച്ചുനിൽക്കുകയെന്നത് ചെറിയ കാര്യമല്ല. എൻ്റെ സീസണിലെ വിജയി അങ്ങനെ 100 ദിവസം നിന്നു. മാത്രമല്ല ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് അവർ അവിടെ അവസാന റൌണ്ടിൽ എത്തിയത്. പ്രേക്ഷകരുടെ പിന്തുണ എന്ന് പറഞ്ഞ ഒരു കാര്യമുണ്ട്. അത് പുള്ളിക്കാരിക്ക് ഉണ്ടായിരുന്നു. എന്റെ കുറച്ച് പിന്തുണ കൂടെ ഉണ്ടായിരുന്നു. എന്നാലും ഡിസെർവിങ് ആണോ എന്ന് ചോദിച്ചുകഴിഞ്ഞാൽ ഞാൻ ഒരിക്കലും ഡിസർവിങ് അല്ല എന്ന് പറയത്തില്ല. കാരണം അതിനകത്ത് നിന്ന ഒരാൾ എന്നുള്ള രീതിയിൽ എന്തുമാത്രം മെന്റൽ പ്രഷർ, എന്തുമാത്രം ട്രോമകൾ, എന്തുമാത്രം കഷ്ടപ്പാട് എന്നൊക്കെ ഉണ്ടെന്ന് നന്നായി അറിയുന്നത് കൊണ്ട് അവർ വിജയിക്കാൻ യോഗ്യയല്ല എന്ന് ഞാൻ ഒരിക്കലും പറയത്തില്ല, ഡിസർവിങ് തന്നെയാണ്.

ബ്ലെസ്ലി ആക്ച്വലി നല്ലൊരു ഗെയിമറാണ്. 70ാമത്തെ ദിവസത്തിനുശേഷം അവനെ മാറ്റി വെച്ചിരുന്നതാണ് ഞാൻ. പക്ഷേ ഞാൻ 70 ദിവസത്തിനു മുന്നേ ഔട്ട് ആയി പോയി. അവൻ ടോപ്പ് ഫൈവിൽ വരുമെന്ന് എനിക്ക് ആദ്യത്തെ ആഴ്ചയിൽ തന്നെ മനസിലായി. എന്തായാലും ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടായാൽ ഞാൻ മത്സരിക്കും. അവനും ഉണ്ടാകും. ബ്ലെസി കിരീടത്തിന് അർഹനായിരുന്നു. അന്ന് പിന്നെ അങ്ങനെ സംഭവിച്ച് പോയി. കഴിഞ്ഞ് പോയത് തിരുത്താനാകില്ലല്ലോ.
ദിൽഷയുമായി എനിക്ക് വ്യക്തിപരമായിട്ടുള്ള ഒരു പ്രശ്നോ കാര്യങ്ങളോ ഒന്നുമില്ല. പുള്ളിക്കാരി അവരുടെ ലൈഫ് ആയിട്ട് പോകുന്നു. ഞാനും ഹാപ്പി ആയിട്ട് എന്റെ ലൈഫ് ആയിട്ട് പോകുന്നു. ഞാൻ കല്യാണം കഴിച്ച ആളാണ്. മുൻപ് വിവാഹം കഴിക്കണമെന്ന് ഞാന ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയുമായി വീണ്ടുമൊരു സൌഹൃദം തുടരണമെന്ന് എനിക്ക് ആഗ്രഹമില്ല. വിവാഹിതനായിട്ടുള്ള ആൾ എന്ന നിലയിൽ എന്റെ റെസ്പോൺസിബിലിറ്റി ആണ് എന്റെ ബൗണ്ടറി എവിടെ സെറ്റ് ചെയ്യണം എന്നുള്ളത്. അത് ഞാൻ കീപ്പ് ചെയ്യുന്നു അത്രേ ഉളളൂ.
ബിഗ് ബോസ് എന്ന് പറയുന്നത് നിങ്ങൾ പുറമേ നിന്ന് കാണുന്നത് പോലെ ഈസി ആയിട്ടുള്ള ഒരു ഷോ അല്ല. 100 ദിവസം അതിനകത്ത് സർവൈവ് ചെയ്യുക എന്ന് പറഞ്ഞാൽ പാടുള്ള കാര്യമാണ്. ദിൽഷ ടിക്കറ്റ് ടു ഫിനാലെ നേടിയ ആളാണ്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ടായിരുന്നു. അതിന്റെ കൂട്ടത്തിൽ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുടെയും വോട്ട് അവർക്ക് ലഭിച്ചു. എന്നും പറഞ്ഞ് ഇപ്പോൾ പുള്ളിക്കാര കപ്പ് ഉയർത്താൻ ഡിസർവിങ് അല്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല.
ദിൽഷയ്ക്ക് അല്ലാതെ മറ്റൊരാൾക്ക് വോട്ട് ചെയ്യണമെന്ന് പറയണമെന്ന് അപ്പോൾ തോന്നിയിട്ടില്ല. അതൊക്കെ അന്നത്തെ സാഹചര്യമായിരുന്നു. ഇപ്പോൾ ബ്ലസ്ലിയുമായി മാത്രമാണ് സൌഹൃദമുള്ളത്. അവൻ വർക്കലയാണ്. മിക്കപ്പോഴും കാണാറുണ്ട്. ദിൽഷക്ക് കല്യാണം കഴിക്കണം എന്ന് തോന്നി കഴിഞ്ഞാൽ പുള്ളിക്കാരി കല്യാണം കഴിക്കും. അത്രേ ഉള്ളൂ അതിപ്പോൾ ഞാൻ കാരണമാണ് എന്ന തരത്തിലൊന്നും വാർത്ത അടിച്ചിറക്കല്ലേ. കല്യാണം കഴിക്കേണ്ട സമയം ആകുമ്പോൾ അത് കല്യാണം കഴിച്ചോളും'.


Click it and Unblock the Notifications
