Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് ജാനകി അന്തരിച്ചു; വിടവാങ്ങുന്നത് ദക്ഷിണേന്ത്യയുടെ വാനമ്പാടി

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 88 വയസായിരുന്നു. ഇന്ത്യന്‍, വിദേശഭാഷകളിലായി 48000 ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ ജാനകി രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായിരുന്നു. മലയാളത്തില്‍ 1200 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഏറ്റവും ജനപ്രിയമായ പേര് 'മുഹമ്മദ്' തന്നെ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമത്
ഇംഗ്ലണ്ടില്‍ ഏറ്റവും ജനപ്രിയമായ പേര് 'മുഹമ്മദ്' തന്നെ; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമത്

1957 ല്‍ തന്റെ 19-ാം വയസില്‍ ആണ് ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. അതിന് ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല പിന്‍ക്കാലത്ത് ജാനകിയമ്മ എന്ന് അറിയപ്പെട്ട ജാനകിക്ക്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിരക്കുള്ള ഗായികയായി ജാനകി മാറിയത് വളരെ വേഗത്തിലായിരുന്നു. ആറ് പതിറ്റാണ്ടോളം ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ആ ശബ്ദം സജീവമായി നിലകൊണ്ടു.

S Janaki

1938-ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആണ് ജാനകിയുടെ ജനനം. മൂന്നാം വയസില്‍ തന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് തുടങ്ങിയ കുഞ്ഞുജാനകി പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. അമ്മാവന്‍ ഡോ. ചന്ദ്രശേഖര്‍ ആണ് ജാനകിയുടെ സംഗീതാഭിരുചിക്ക് കുട്ടിക്കാലത്ത് തുണയായി നിന്നത്.

വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടണോ? സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നത് പോലെ ചെയ്താല്‍ മണ്ടത്തരം
വില കുറയുമ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടണോ? സെന്‍ട്രല്‍ ബാങ്ക് ചെയ്യുന്നത് പോലെ ചെയ്താല്‍ മണ്ടത്തരം

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സംഗീത പഠനത്തിനായി പില്‍ക്കാലത്ത് മദ്രാസിലെത്തിയ ജാനകി ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇതാണ് ജാനകിയുടെ കലാരംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നാലെ മദ്രാസിലെ പ്രശസ്തമായ എ വി എം സ്റ്റുഡിയോയില്‍ ജാനകിക്ക് ജോലിയും ലഭിച്ചു. 1960 കള്‍ തൊട്ട് പിന്നണി ഗാനരംഗത്ത് സജീവ സാന്നിധ്യമായി.

മലയാളത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിനൊപ്പമുള്ള യുഗ്മഗാനങ്ങളും സോളോകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. യേശുദാസ്-ജാനകി കോംബോയില്‍ ഒരുപിടി ഹിറ്റ് പാട്ടുകളാണ് മലയാളികള്‍ക്ക് ലഭിച്ചത്. മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്ക് വേണ്ടിയും പാടിയിട്ടുള്ള ജാനകിക്ക് ഏറ്റവും കൂടുതല്‍ തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതും കേരളത്തില്‍ നിന്നായിരുന്നു.

വില കുറഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പോളണ്ട്... ചൈനയും ഇന്ത്യയും വരെ പിന്നില്‍!
വില കുറഞ്ഞപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടി പോളണ്ട്... ചൈനയും ഇന്ത്യയും വരെ പിന്നില്‍!

11 തവണയാണ് കേരളത്തിലെ മികച്ച ഗായികയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉര്‍ദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളില്‍ പാടിയിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജര്‍മന്‍, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+