Get Updates
Get notified of breaking news, exclusive insights, and must-see stories!

'റസൂൽ പൂക്കുട്ടി റിലേഷനെ കുറിച്ച് സജ്ന തന്നെ എന്നോട് പറഞ്ഞു..ഹാക്കിംഗ് വിശ്വസിക്കാൻ പാട്';സായ് കൃഷ്ണ

ഗർഭിണിയാണെന്ന് അറിയിച്ച് കൊണ്ട് ഇൻസ്റ്റഗ്രാമിൽ പേജിൽ പങ്കുവെച്ച സജ്ന നൂറിൻ്റെ വീഡിയോക്ക് താഴെ ആദ്യം ആശംസകൾ അറിയിച്ചൊരാൾ യുട്യൂബറായ സായ് കൃഷ്ണ ആയിരുന്നു. അതുകൊണ്ട് തന്നെ ആ പോസ്റ്റ് സജ്ന പിൻവലിച്ചതോടെ നിരവധി പേർ സായ് കൃഷ്ണയുടെ വീഡിയോക്ക് താഴേയും ചോദ്യങ്ങളുമായെത്തി. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് എന്നായിരുന്നു പലരും തിരക്കിയത്. ഇപ്പോഴിത വിവാദത്തിൽ പ്രതികരിച്ച് സായ് രംഗത്തെത്തിയിട്ടുണ്ട്. സായിയുടെ വാക്കുകളിലേക്ക്

'എനിക്ക് ഇവർ തമ്മിലുള്ള റിലേഷൻ അറിയുന്നതുകൊണ്ടാണ് ഞാൻ ഒരു കൺഗ്രാജുലേഷൻസ് ഇട്ടത്. സജിന തന്നെയാണ് റിലേഷനെ കുറിച്ച് എന്നോട് പറഞ്ഞത്. ഞാൻ ഇതൊന്നും വലിയ വിഷയമായി കണ്ടിട്ടില്ല. രണ്ട് പേരും പക്വതയുള്ള വലിയ ആളുകളാണ്.
ഇത് അവരുടെ തീരുമാനങ്ങളാണ്. അവരുടെ കാര്യങ്ങൾ ചോദിക്കാൻ നമ്മളാരും അല്ല. ഫിറോസ് ഖാന് ചോദിക്കാം. കാരണം ഇവർ നിയമപരമായി ഡിവോഴ്സ് ആയിട്ടില്ല. ഇപ്പോഴും ലീഗലി ഫിറോസ് ഖാൻ സജിനയുടെ ഭർത്താവാണ്. ഓൾറെഡി ഫിറോസ് ഖാൻ പറയുന്നുണ്ട് ഇവർ തമ്മിലുള്ള ബന്ധം പിരിയാനുള്ള കാരണക്കാരൻ എന്നുള്ളത് ഇദ്ദേഹമാണെന്നാണ്. ഫിറോസ് കഴിഞ്ഞാൽ റസൂൽ പൂക്കുട്ടിയുടെ കുടുംബമാണ് ഇതിനെ കുറിച്ച് ചോദിക്കേണ്ടത്. അവരും പ്രതികരിച്ചിട്ടില്ല.

saj

ഇപ്പോൾ സജിന വന്ന് പറയുന്നത് അവരുടെ അക്കൌണ്ട് ഹാക്ക് ആയിപ്പോയി. ഹാക്കർ ആരോ ആണ് പോസ്റ്റ് ഇട്ടതെന്ന്. അതേത് ഹാക്കർ എന്നാണ് എനിക്ക് തോന്നിയത്. ഹാക്കർ ആണെങ്കിൽ സജിന നിയപരമായി പോകണം. കാരണം ഇതെവിടുന്നാണ് പോസ്റ്റ് ചെയ്തത് എന്നതൊക്കെ സൈബർ പോലീസിന് കണ്ടുപിടിക്കാവുന്നതേ ഉള്ളൂ. ആ ഫോട്ടോയിൽ ഉണ്ടായിരുന്ന കൈയ്യും ഫോണും ഒക്കെ സജിനയുടേതാണ്. ഇതൊക്കെ എങ്ങനെയാണ് ഹാക്കർക്ക് കിട്ടിയത്.

അക്കൌണ്ട് ഹാൻ്റിൽ ചെയ്യുന്ന ഷാലു എന്ന ആളെ ടാഗ് ചെയ്താണ് ഹാക്കായി എന്നവർ പറയുന്നത്. ഷാലുവിനോട് സംസാരിച്ചപ്പോൾ അവരും അത് തന്നെയാണ് പറയുന്നത്. എന്നാൽ ടെക്നിക്കലി ദിസ് ഡസിൻ്റ് മെയ്ക്ക് സെൻസ്. സജിനക്ക് ഇതിന്റെ ഒരു എബിസിഡി അറിയുന്ന ഒരാളല്ല എന്നുള്ളത് എനിക്കൊരു ധാരണയുണ്ട്. എങ്ങനെയാണ് ഇത് ഹാൻഡിൽ ചെയ്യേണ്ടത്, എന്തൊക്കെ, ഏതൊക്കെ എന്നുള്ളതിനെകുറിച്ച് അവർക്ക് വലിയ ധാരണ ഒന്നുമില്ല . പക്ഷെ ഈ ഹാക്ക് സ്റ്റോറി വിശ്വസിക്കാൻ എനിക്ക് പാടുണ്ട്.

ഷാലു ഈ അക്കൌണ്ടിൽ നിന്നും നേരത്തേ ലോഗ് ഔട്ട് ചെയ്തതാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഹാക്ക് ചെയ്ത അക്കൌണ്ടിലേക്ക് വീണ്ടും അവർക്ക് കയറാൻ കഴിയും എന്നത് വലിയ ടാസ്ക് ആണ്. രണ്ടാമത്തെ കാര്യം അങ്ങനെ ഒരു ഹാക്കർ ആണ് ഇത് തൂക്കിയത് എന്നുണ്ടെങ്കിൽ അവർ അവരുടേതായിട്ടുള്ള ലോഗിൻ ക്രിഡൻഷ്യൽസും മെയിൽ ഐഡിയും പരിപാടികളും ഒക്കെ വെച്ച് സെറ്റ് ആക്കി സേഫ് ആക്കി വെച്ചിട്ടുണ്ടാകും. ഇത്ര പെട്ടെന്നൊന്നും അത് റിക്കവർ ആയി കിട്ടില്ല. എറെ എന്റെ കണക്കിൽ അത് കിട്ടാൻ വളരെ പാടാണ്.

ഇതൊന്നും അല്ലെങ്കിൽ ഇത്രയും വലിയൊരു വിവാദ പോസ്റ്റ് വരുമ്പോൾ ആദ്യം പ്രതികരിക്കേണ്ടത് റസൂൽ പൂക്കുട്ടിയാണ്. അതുണ്ടായിട്ടില്ല. ഇനി അയാൾ ചിത്രത്തിലില്ലഎന്ന് തന്നെ ഇരിക്കട്ടെ ഷാലുവിൻ്റെ അക്കൌണ്ടിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെയോ സജിനക്ക് പ്രതികരിച്ചൂടെ. അതും ചെയ്തില്ല. ഇതൊന്നും അറിഞ്ഞില്ലെന്നൊക്കെ പറയാൻ സജിന ബിഗ് ബോസ് ഹൌസിൽ ഒന്നും അല്ലല്ലോ. പേഴ്സണൽ ഫോട്ടോ അടക്കമാണ് വന്നത്. ഇനി ഹാക്ക് ചെയ്ത ആൾ സജിനയുടെ ഫോണും ഹാക്ക് ചെയ്തോ?

ഇങ്ങിനെയൊരു വിഷയം ഇല്ലെങ്കിൽ റസൂൽ പൂക്കുട്ടിയാണ് കേസുമായി പോകേണ്ടത്. അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരവധി ഫോണുകളിൽ സജിനയുടെ അക്കൌണ്ട് ലോഗിൻ ഉണ്ട് എന്നാണ് അവർ പറയുന്നത്. അപ്പോൾ ഇത് എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേ ഉള്ളൂ', സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+