Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോജു ജോർജ് ദേഷ്യത്തിൽ 16 ഫോണുകൾ എറിഞ്ഞ് പൊട്ടിച്ചു, പ്രതിഫലം ചോദിച്ചത് 5 കോടി'

മലയാള സിനിമ നാഥനില്ലാ കളരിയായി മാറിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു മാസം മാത്രം 26 പടങ്ങളാണ് റിലീസ്. എന്നാൽ ഇവയിൽ പലതും വന്നത് പോലും പ്രേക്ഷകർ അറിയുന്നില്ല. കണക്കുകൂട്ടലുകളൊന്നും ഇല്ലാതെ സിനിമ പിടിക്കുന്നതാണ് മലയാള സിനിമയിലെ ട്രെൻ്റായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തൻ്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സംവിധായകൻ്റെ വാക്കുകളിലേക്ക്

'ഇക്കഴിഞ്ഞ ആഴ്ച രണ്ടു പടങ്ങളാണ് വന്നത്, ഒന്ന് പൃഥ്വിരാജ് നായകനായ 'ഐ നോബഡി'. മറ്റൊന്ന് ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്'. ആദ്യദിവസം ഇനിഷ്യൽ കളക്ഷൻ പോലും നേടാനാകാത്ത സിനിമയായി ഐ നോബഡി ദയനീയ പരാജയം നേരിട്ടു. 26 കോടി രൂപ പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചിലവായി എന്നാണ് റിപ്പോർട്ട്. ഇ ഫോർ എന്നുപറഞ്ഞ ബാനറിൽ മുകേഷ് മേത്തയും സാരഥിയുമാണ് 26 കോടി രൂപ മുടക്കിയത്. പൃഥ്വിരാജിന്റെ ശമ്പളം പാർട്നർഷിപ്പിൽ മുടക്കി. അതായത് പടത്തിന് 38 കോടിയായി ചെലവ് എന്നർത്ഥം.

joju2-3

ആകെ പറയാവുന്ന ഒരു കാര്യം ഈ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക. മലയാള സിനിമയിൽ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണത്രേ പാർവതി. മുൻപ് ഒരു പരസ്യത്തിൽ അഭിനയിക്കാൻ അവർ വളരെ ന്യായമായ ശമ്പളമാണത്രേ വാങ്ങിയത്. അവരെ വെച്ച് തന്നെ പരസ്യം വേണമെന്ന് ക്ലയിൻ്റ് വാശി പിടിച്ചിരുന്നു. അയ്യോ അവർ വലിയ ശമ്പളം ചോദിക്കുന്നവരാണ് പിന്നെ ആവശ്യത്തിലധികം തലവേദന തരുന്നവരാണ് എന്നൊക്കെ പരസ്യചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പറഞ്ഞത്രേ. പക്ഷെ നടിയെ സമീപിച്ചപ്പോൾ സംഘാടകർ അതിശയിച്ച് പോയി എന്നാണ് പറയുന്നത്.

'വരവിൽ' നായകൻ ജോർജ് ജോർജ് ആണല്ലോ, അഭിനയത്തെക്കാൾ എല്ലാത്തിലും തലയിട്ട് തലവേദന ഉണ്ടാക്കുന്ന കലാകാരനാണത്രേ ഇപ്പോൾ ജോജു ജോർജ്. വരവിന്റെ സെറ്റിൽ മാത്രം 16 സെൽഫോണുകൾ അയാൾ എറിഞ്ഞു പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷിയായ ഒരാൾ എന്നോട് പറഞ്ഞത്. ഫോണിൽ വർത്താനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വിളിക്കുന്നവനോട് ദേഷ്യം വന്നാലും സെറ്റിൽ ദേഷ്യം വന്നാലും എല്ലാം അയാൾ ആ ദേഷ്യം തീർക്കുന്നത് ഫോണിനോടാണത്രേ.

മിക്കവാറും സിനിമാക്കാരൻ ആയതുകൊണ്ട് ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഒരു ഫോൺ വീട്ടിൽ കാണും. അല്ലെങ്കിൽ ഇങ്ങനെ ഒരു സെറ്റിൽ ഫോൺ ഒക്കെ അടിച്ചു പൊട്ടിക്കാൻ പറ്റുമോ? അഞ്ചു കോടി പ്രതിഫലമാണത്ര ഇപ്പോൾ ജോജു ജോർജ് ചോദിക്കുന്നത് . ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വളർന്ന് സംവിധായകനും നടനും നായകനും നിർമ്മാതാവും ഒക്കെയായ ജോജു വന്ന വഴികൾ മറക്കുന്നതിന്റെ ഏറ്റവും നല്ല സൂചനയാണ് അഞ്ചു കോടി രൂപ പ്രതിഫലം ചോദിക്കുന്നത്. പിന്നെ ആവശ്യത്തിലധികം തലവേദനയും.

അഞ്ചു വർഷമായി 100 കോടിയാണത്രേ 'കടമറ്റത്ത് കത്തനാർ' എന്ന സിനിമയക്ക് വേണ്ടി ഗോകുലം മൂവീസ് ചിലവിട്ടിരിക്കുന്നത്. സിനിമാ നിർമ്മാണത്തിനായി ചുരുങ്ങിയത് 200 കോടി എങ്കിലും ഇതുവരെ ഗോകുലം മൂവീസ് കളഞ്ഞിട്ടുണ്ട് എന്നാണ് പറയുന്നത്. ഒരൊറ്റ സിനിമ പോലും കഥ കേട്ടിട്ടല്ല ഗോകുലം ഗോപാലൻ ചെയ്യുന്നത്. ഈ സിനിമ ക്ലിക്ക് ആകുമോ എന്ന് ചിന്തിച്ചിട്ടല്ല സിനിമ നിർമ്മിക്കുന്നത് എന്നാണ് പരിചയക്കാർ പറയുന്നത്. ഒരു പടം ഏതെങ്കിലും ഒരു സംവിധായകൻ ഹിറ്റ് ആക്കിയാൽ ആ ഡയറക്ടറെ വിളിച്ചുകൊണ്ടുവന്ന് അടുത്ത പടം ഞങ്ങൾക്ക് ഇത് തരണം കേട്ടോ എന്ന് പറഞ്ഞ് അഡ്വാൻസും കൊടുത്ത് അവന്റെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുക്കും.

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച എമ്പുരാൻ അവസാന ഘട്ടം എത്തിയപ്പോൾ വിതരണക്കാർ മാറിയല്ലോ . മോഹൻലാലിൻ്റെ അടുത്ത 10 ഡേറ്റ് തരാമെന്നൊക്കെ പറഞ്ഞു ഗോകുലത്തിനെ ചാടിച്ചതാണ്. എമ്പുരാന് സിനിമയിൽ ഗോകുലം ഗോപാലന് മാത്രം നഷ്ടം 60 കോടി രൂപ എന്നാണ് പറയുന്നത്', ശാന്തിവിള ദിനേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+