'കഴിക്കാൻ ഗോതമ്പ് ദോശ കിട്ടിയില്ല, മമ്മൂട്ടി ഷൂട്ടിംഗ് നിർത്തിച്ചു';ശാന്തിവിള ദിനേശ് പറയുന്നു
സിനിമ സെറ്റുകളിലെ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കങ്ങളൊക്കെ മുൻപ് പല താരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സൂപ്പർഹിറ്റ് ചിത്രമായ 'ധ്രുവ'ത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് നടൻ മമ്മൂട്ടിയും ഗണേഷ് കുമാറും നിർമ്മാതാവ് അരവുമണിയുമായി ബന്ധപ്പട്ടൊരു സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വായിക്കാം
'സന്ധ്യക്ക് തനിക്ക് കഴിക്കാനുള്ള ഗോതമ്പ് ദോശ വരാൻ അല്പം താമസിച്ചതിന് ഷൂട്ടിങ് മുടക്കിയ മമ്മൂട്ടിയെ തണുപ്പിക്കാനായി ദോശയുടെ ചുമതലക്കാരനെ പിരിച്ചുവിട്ട സംഭവത്തിന് സാക്ഷിയായിരുന്നു ഞാൻ. ധ്രുവത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചായിരുന്നു സംഭവം.കരമനയിൽ രാത്രി 12 മണി കഴിഞ്ഞ് ഷൂട്ടിങ് തുടരുകയാണ്. നമ്മുടെ നടൻ ഗണേശൻ ഒരു ബ്ലാക്ക് ടീ ചോദിച്ചു. പലതവണ ചോദിച്ചു വന്നില്ല. പ്രൊഡക്ഷനിലെ ഒരു പയ്യനെ അടുത്തേക്ക് വിളിച്ച് എന്താ മോനെ തേയില വെള്ളം ചോദിച്ചിട്ട് തരാത്തത് എന്ന് തിരക്കി, അപ്പോഴാണ് അവൻ ആ ഒരു രഹസ്യം പറഞ്ഞത് .രാത്രി 10 മണി കഴിഞ്ഞാൽ മമ്മൂട്ടി സാറിന് ഒഴിച്ച് ആർക്കും ഇതൊന്നും കൊടുക്കണ്ട എന്നാണ് മണി സാർ പറഞ്ഞിരിക്കുന്നത് എന്ന്. ശരി വേണ്ട എന്ന് പറഞ്ഞ് ഗണേശൻ അവനെ പറഞ്ഞുവിട്ടു .

എന്നിട്ട് ഗണേശൻ പതുക്കെ എണീറ്റ് സ്വന്തം കാറെടുത്ത് വഴുതക്കാടുള്ള വീട്ടിലേക്ക് ഓടിച്ചുപോയി . കാട്ടാക്കടക്കൊക്കെ അപ്പുറം കിലോമീറ്ററുകൾക്ക് അപ്പുറമുള്ള അമ്പൂരിയിലായിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. അവിടുന്നാണ് കാറെടുത്ത് ഒരു ബ്ലാക്ക് ടീ കുടിച്ചേക്കാം എന്ന് പറഞ്ഞു ഗണേശൻ വഴുതക്കാടുള്ള വീട്ടിലേക്ക് പോയത്. ലൈറ്റ് അപ് എല്ലാം കഴിഞ്ഞ് മമ്മൂട്ടി അടക്കം ക്യാമറയുടെ മുന്നിൽ വന്നു, പക്ഷേ ഗണേശൻ ഇല്ല, അവിടെ എല്ലാം തിരക്കി, പക്ഷെ ഗണേശൻ ഇല്ല .അങ്ങനെ ഗണേശൻ എവിടെ പോയെന്ന് ആർക്കും അറിയില്ല. ഷൂട്ട് നിർത്തി.
പിറ്റേന്ന് ഒന്നും സംഭവിക്കാത്ത പോലെ ഗണേശൻ സെറ്റിൽ എത്തി. ഇന്നലെ പറയാതെ എവിടെ പോയതാണെന്ന് നിർമ്മാതാവ് അരവുമണി തിരക്കി. 10 മണി കഴിഞ്ഞ് അഭിനയിക്കേണ്ട എന്നാണ് എന്റെ തീരുമാനം എന്നായി ഗണേഷ്. അയ്യോ അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്? 10 മണി കഴിഞ്ഞ് അഭിനയിക്കില്ല എന്ന് പറഞ്ഞാൽ നമുക്ക് സീൻ തീരണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. വളരെ കൂൾ ആയിട്ട് ഗണേശൻ പറഞ്ഞു 10 മണി കഴിഞ്ഞ് തേയില വെള്ളം കൊടുക്കുന്ന മമ്മൂട്ടിയെ വെച്ചങ്ങ് ഷൂട്ട് ചെയ്താൽ മതി, ഞാനില്ല എന്ന് പറഞ്ഞിട്ട് ഗണേശൻ കൂളായിട്ട് നടന്നങ്ങ് പോയി .അരവുമണിക്ക് കാര്യം പിടികിട്ടി.
മണിയൻ പിള്ള രാജു നിർമ്മിക്കുന്ന സിനിമകളുടെ സെറ്റിലാണ് മലയാള സിനിമയിൽ ഏറ്റവും നല്ല ഫുഡ് നൽകുന്നത്. എല്ലാവർക്കും ഒരേ തരത്തിലുള്ള നല്ല ഫുഡ് മാത്രമേ മണിയപിള്ള നൽകൂ. കാശ് എത്ര ചിലവിട്ടാലും ശരി നല്ല ആഹാരം മാത്രമേ മണിയപിള്ള വിളമ്പാൻ സമ്മതിക്കുകയുള്ളൂ', ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications
