'ദിലീപ് അല്ല, പൾസർ സുനിക്ക് 2 കോടി നൽകാമെന്ന് പറഞ്ഞ ആൾ ആരെന്ന് അറിയാം';ശാന്തിവിള പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിലായിരുന്ന സമയത്ത് താരത്തിന് വേണ്ടി ചാനൽ ചർച്ചകളിൽ നിരന്തരം വാദിച്ച വ്യക്തിയാണ് ശാന്തിവിള ദിനേശ്. ദഎന്നാൽ ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ചാനൽ ചർച്ചകളിൽ നടന് വേണ്ടി സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ അതിൻ്റെ കാരണം വെളിപ്പെടുത്തുകയാണ് അദ്ദേഹം. സംവിധായകൻ്റെ വാക്കുകൾ ഇങ്ങനെ

'ഞാൻ പീപ്പിൾ ചാനലിൽ ആയിരുന്നു ആദ്യമായിട്ട് നടിയെ ആക്രമിച്ച കേസിൽ സംസാരിക്കാൻ പോയ.ത് അതായത് ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റന്ന്. അവിടെ മുതൽ 118 ദിവസം കണ്ടിന്യൂസ് ആയി നടന് വേണ്ടി സംസാരിച്ചിട്ടുണ്ട്. ദിലീപ് ഈ കേസിൽ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്ക് തോന്നിയിരുന്നു. മട്ടാഞ്ചേരിയിൽ 10 ലക്ഷം രൂപ കൊടുത്താൽ കയ്യോ കാലോ ഒക്കെ വെട്ടാൻ ആളെ കിട്ടും.ആ നാട്ടി ഒരു കോടി അൻപത് ലക്ഷം രൂപയ്ക്ക് ഒരുത്തന് കൊട്ടേഷൻ കൊടുക്കുകയും അവന് 11,000 രൂപ അഡ്വാൻസ് കൊടുക്കുകയും ചെയ്യുന്നത് ഈ ഗുണ്ടകൾക്ക് നാണക്കേടാണ്.

dileep-568

ദിലീപിന്റെയും അപ്പുണ്ണിയുടെയും അനൂപിന്റെയും ദിലീപിന്റെ അളിയൻ സൂരജിന്റെയും നാലുപേരുടെ ആറ് സിമ്മിന്റെ അഞ്ചു വർഷക്കാലത്തെ പ്രിന്റ് ഔട്ട് എടുത്ത് പോലീസുകാര് തലങ്ങും വിലങ്ങും പരിശോധിച്ചിട്ട് ഈ പറയുന്ന പൾസർ എന്ന് പറഞ്ഞവൻ ഇവരെ വിളിക്കുകയോ ഇവർ ആരെങ്കിലും അയാളെ വിളിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒരു കേസിൽ ആറു പേരെ അറസ്റ്റ് ചെയ്ത് അകത്തിട്ടിട്ട് പിണറായി വിജയൻ പറഞ്ഞു ഈ കേസുമായി ബന്ധപ്പെട്ട മുഴുവൻ പേരും പിടിച്ച് അകത്തിട്ടുവെന്ന്. പിന്നെ പറയുവാണ് ഏഴാമത് ഒരുത്തൻകൂടി ഉണ്ടെന്ന്. അങ്ങനെ ദിലീപിനെ പിടിച്ച് അകത്തിട്ടു.

അതെങ്ങനെയാണ് പിടിക്കുന്നത്? ജയിലിൽ കിടക്കുന്ന പൾസർ ദിലീപിനെ വിളിക്കുന്നു, പക്ഷെ ദിലീപ് ഫോൺ എടുക്കുന്നില്ല, പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് ഫോൺ എടുത്തില്ല. അപ്പോ അയാൾ നാദിർഷയെ വിളിക്കുന്നു ,ജയിലിൽ ഇവന് സെൽ ഫോൺ ആര് കൊടുത്തു എന്നത് വേറെ ചോദ്യം. ഒന്നര കോടി രൂപ ദിലീപേട്ടൻ തന്നില്ല എങ്കിൽ ഞാൻ ദിലീപേട്ടന്റെ പേര് പറയും എന്നാണ് ഭീഷണി. കാരണം എനിക്ക് രണ്ടു കോടി തരാൻ വേറെ ആളുണ്ടെന്ന് പറഞ്ഞു.

ഈ വിവരം അന്നത്തെ ഡിജിപി ആയ ലോകനാഥ് ബെഹ്റയെ അറിയിക്കുന്നു . അദ്ദേഹം ചോദിച്ചത് അത് റെക്കോർഡ് ചെയ്തോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ അവൻ വീണ്ടും വിളിക്കും റെക്കോഡ് ചെയ്യണമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും വിളിക്കുകയും റെക്കോഡ് ചെയ്ത് പോലീസിന് നൽകുകയും ചെയ്തു. എന്നാൽ ഒന്നര കോടി രൂപ ദിലീപ് തന്നില്ലെങ്കിൽ രണ്ടു കോടി തരാം എന്ന് പറഞ്ഞത് ആരെടാ എന്ന് പൾസറിനോട് ഒരാളും ചോദിച്ചിട്ടില്ല. ചോദിക്കണ്ടേ? ദിലീപ് ഒന്നര കോടി തന്നില്ലെങ്കിൽ രണ്ടു കോടി തരാം എന്ന് നിന്നോട് പറഞ്ഞ ആൾ ആര്? നീ ജയിലിൽ കിടന്ന ശേഷം ഏത് സെൽഫോണിൽ നിന്ന് വിളിച്ചു? നിനക്ക് ആര് നമ്പർ തന്നു? ഇതൊക്കെ അന്വേഷിക്കണ്ടേ? ദിലീപിൻ്റേയും നാദിർഷയുടേയും ഒന്നും ഫോണ്‍ ജയിലിലെ രജിസ്ട്രിയിൽ കാണില്ലല്ലോ. ഇനി ഇവരുടെ നമ്പറൊക്കെ ഓർമ്മിച്ചുവെക്കാൻ പൾസർ സുനി അത്ര വല്യ ബുദ്ധിമാനൊന്നും അല്ലല്ലോ.

പൾസർ സുനിക്ക് 2 കോടി കൊടുക്കാമെന്ന് പറഞ്ഞത് ആരാണെന്ന് എനിക്ക് അറിയാം. പക്ഷെ കാമറയുടെ മുന്നിൽ പറയില്ല. തെളിവില്ലാതെ കാമറയിൽ പറഞ്ഞാൽ അയാൾ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ദിലീപുമായി ഒരു ബന്ധവുമില്ലാതിരുന്ന സമയത്താണ് ഞാൻ അദ്ദേഹത്തിന് വേണ്ടി ചാനലിൽ സംസാരിക്കുന്നത്. അയാൾ ജയിലിൽ നിന്ന് ഇറങ്ങിയതോടെ നമ്മുടെ ദൌത്യം അവസാനിച്ചെന്ന് ഉറപ്പിച്ചു, അതിനുശേഷം ചർച്ചയിൽ പങ്കെടുത്തിട്ടില്ല. ', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma