Get Updates
Get notified of breaking news, exclusive insights, and must-see stories!

നീന കുറുപ്പിനെ ചാടിച്ച് ടിനി, നടി കൂറുമാറും.. അൻസിബയുടെ കേസ് തോൽക്കും';ശാന്തിവിള ദിനേശ്

നടി അൻസിബ ഹസനെതിര ടിനി ടോം അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആദ്യം തുറന്ന് പറഞ്ഞ വ്യക്തിയാണ് നടി നീന കുറുപ്പ്. 'അമ്മ'യുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തങ്ങളെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും നീന വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നീന കുറുപ്പ് സംഘടനയ്ക്ക് ഔദ്യോഗികമായി നൽകിയ പരാതിയും പുറത്തുവന്നതാണ്. എന്നാൽ നീനയും ടിനിയും ഇപ്പോൾ പ്രശ്നങ്ങളൊക്കെ പറഞ്ഞ് പരിഹരിച്ചുവെന്നാണ് സംവിധായകൻ ശാന്തിവിള ദിനേശ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ അൻസിബയുടെ കേസ് കോടതിയിൽ പരാജയപ്പെടാനാണ് സാധ്യതയെന്നും നീന കൂറുമാറുമെന്നും ശാന്തിവിള ആരോപിച്ചു. 'മ' സംഘടനയുടെ ജനറൽബോഡിക്കിടെ ടിനി പറഞ്ഞ പ്രസംഗം പങ്കുവെച്ച് കൊണ്ടാണ് ശാന്തിവിളയുടെ പ്രതികരണം. വായിക്കാം

'ഒരു അപകടം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ട് എന്ന് അറിയുന്നതെന്നാണ് ടിനി ടോം പറയുന്നത്.വീണിടത്ത് നിന്ന് എണീക്കുമ്പോൾ നമ്മുടെ വീട്ടുകാർ മാത്രമാണ് എപ്പോഴും കൂടെ ഉണ്ടാകുന്നത് എന്നാൽ എനിക്കൊപ്പം ഒരുപാട് പേർ നിന്നു, പലരും എന്നെ വിളിച്ച് ആശ്വസിപ്പിച്ചുവെന്നൊക്കെയാണ് പറയുന്നത്. പക്രു വിളിച്ചിട്ട് പറഞ്ഞത് എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്നാണത്രേ .ഈ പക്രു എന്ത് ചെയ്യാനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല . നാദിർഷ ഇക്ക എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്, ഷാജോണ്‍, പ്രജോത് ഓക്കെ എന്നോടൊപ്പം നിന്നു എന്നാണ് പറയുന്നത്. അത് ശരിയാണ് ഇയാൾ ചെയ്യുന്ന എല്ലാ തല്ലുകൊള്ളിത്തരത്തിനും ഒപ്പം നിൽക്കാനാകും . വളഞ്ഞിട്ട് ആക്രമിക്കും എന്നറിഞ്ഞിട്ടും എനിക്ക് വേണ്ടി സപ്പോർട്ട് ചെയ്യാൻ പ്രിയങ്ക വന്നു. എന്നെ പ്രൊമോട്ട് ചെയ്യാമെന്ന് പല പിആർമാരും ടിനിയോട് പറഞ്ഞത്രേ.

santhineena-

അമ്പലപ്പറമ്പിലൂടെയും പള്ളിപ്പറമ്പിലും തൊണ്ട പൊട്ടിച്ചു വന്നവരാണ് നമ്മൾ നമുക്ക് പിആർ വേണ്ട, ഞാൻ ഇവിടെയുണ്ട് ഒറ്റക്കാണെങ്കിലും നേരിടാൻ തന്നെയാണ് ഞാൻ നിൽക്കുന്നത്. മടിയിൽ കള്ള പണവുമില്ല ,നന്മ മാത്രമേ ഉള്ളൂ എന്റെ മനസ്സ് മുഴുവൻ എന്നാണ് ടിനി പറഞ്ഞത്. ഞാൻ കൃപാസനത്തിന്റെ വിശ്വാസിയാണ്. നന്മ മാത്രമേ അവസാനം വിജയിക്കും .പേടിയാണ് എനിക്കിപ്പോൾ എന്തെങ്കിലും പറയാൻ, ആരുടെ കയ്യിലാണ് ക്യാമറ ഉള്ളതെന്ന് അറിയില്ലല്ലോ എന്നും ടിനി പറയുന്നു.

ഈ ക്യാമറ ഉണ്ടെങ്കിൽ അതിൽ പകർത്തിയാൽ അകത്താവുമെങ്കിൽ പറയുന്നത് നല്ല കാര്യങ്ങൾ ആയിരിക്കില്ലല്ലോ. അപ്പോൾ പേടിക്കുന്നത് നല്ലതാണ് ടിനി എന്നാണ് എനിക്ക് പറയാനുള്ളത്. 'മാ' സംഘടനയുടെ ജനറൽ ബോഡിയോ മറ്റോ നടക്കുന്നിടത്താണ് മുകളിൽ പറഞ്ഞ സുവിശേഷ പ്രസംഗം ടിനി ടോം നടത്തിയത് .കാറും വീടും ഒക്കെ കുറച്ചു കാലം നമുക്ക് കൈവശം വയ്ക്കാം, പിന്നെ അങ്ങ് പോകും എന്നൊക്കെ പറഞ്ഞുള്ള ടിനിയുടെ പ്രസംഗം നല്ല പ്രസംഗം തന്നെ ആയിരുന്നു.

ടിനിയുടെ ആത്മവിശ്വാസം നല്ലതാണ്. ഒന്നുമില്ലേലും നീനാ കുറുപ്പിനെ ചാടിച്ച് സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുകയാണല്ലോ . നീനയും ടിനിയും ചക്കയും ഈച്ചയും പോലെയാണ്. അപ്പോൾ അൻസിബ കൊടുത്തിരിക്കുന്ന പരാതി കോടതിയിൽ വരുമ്പോൾ തീർച്ചയായിട്ടും സാക്ഷിയായ നീന കുറുപ്പ് കൂറുമാറും. അപ്പോൾ അൻസിബയുടെ പരാതി കോടതിയിൽ തോൽക്കും. ഒരു നീനാകുറുപ്പ് മതിയല്ലോ ആ കേസ് തോൽക്കാൻ. അവരാണല്ലോ ഇതെല്ലാം കേട്ടിട്ട് അൻസിബക്ക് പറഞ്ഞു കൊടുത്തത്. ഞാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ തീർന്നല്ലോ. പക്ഷേ താങ്കൾ പറഞ്ഞ കൃപാസനം പോലും ചിലപ്പോൾ തിരിഞ്ഞു കൊത്തും എന്ന ബോധം ടിനിക്ക് ഉണ്ടാകുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+