അടിച്ചു ഫിറ്റായി ധർമ്മജൻ വിളിച്ചു, ലക്ഷങ്ങൾ പിരിച്ച് പുട്ടടിച്ചത് അവരെന്ന്, ചോദിച്ചപ്പോൾ ബബബ';ശാന്തിവിള ദിനേശ്

ധർമ്മജൻ ബോൾഗാട്ടിക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. അടുത്തിടെ ശാന്തിവിളയെ ധർമ്മജൻ വിമർശിച്ചിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കി അതിനെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ പറയുകയാണ് ശാന്തിവിള ദിനേശിന്റെ ജോലിയെന്നാണ് ധർമ്മജൻ പറഞ്ഞത്. ഇതിന് ലൈറ്റ് ക്യാമറ ആക്ഷൻ എന്ന തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ധർമ്മജൻ മറുപടി നൽകിയത്. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ

'ഉത്സവപറമ്പുകളിൽ പരിപാടികൾ അവതരിപ്പിച്ചു നടന്ന യൗവനകാലം, ഏഷ്യാനെറ്റിലെ കോമഡി ഷോ പോലുള്ള പ്രോഗ്രാമുകളിലൂടെ രമേഷ് പിഷാരടിയുമായി ഒരു ടീമായി നിരവധി എപ്പിസോഡുകൾ ചെയ്ത് നിറയെ കാശ് സമ്പാദിച്ചു, നല്ല പ്രശസ്തി ഉണ്ടാക്കി, അതുകൊണ്ടുതന്നെ സ്വാഭാവികമായും അയാളെ ആ സിനിമയിൽ എടുത്തു, ശ്രദ്ധേയമായ റോളുകൾ അല്ലെങ്കിലും പണക്കാരനായി, ഒപ്പം കള്ളടിച്ച് പെരുമ്പാമ്പുമായി കൂടെ ഉണ്ടായിരുന്ന പിഷാരടിയെ പോലും കണ്ടു പഠിച്ചില്ല കൂട്ടുകാരൻ എന്നുള്ളതാണ് സത്യം. സിനിമാക്കാരൻ ആയപ്പോൾ തോന്നി അംബാനി ആകണമെന്ന്. അങ്ങനെ ഹൈടെക്ക് മീൻകട തുടങ്ങി ധർമൂസ് മീൻകട ,പിന്നെ നാടിന്റെ നാനാഭാഗങ്ങളിൽ തന്റെ പേരിലുള്ള മീൻകട ഔട്ട്ലെറ്റ് തുടങ്ങാനായി നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചു .മീൻ മാത്രം ചെന്നില്ല. എല്ലാം പൂട്ടി, കേസായി, വഴക്കായി. ഇതിനിടയിൽ കൈപ്പത്തിയുടെ സ്ഥാനാർത്ഥിയുമായി.

santhidharm2-4

അവസരങ്ങൾ തീരെ കിട്ടാതായപ്പോൾ ലഹരിയുടെ ഡോസേജും കൂട്ടി തൊലഞ്ഞു. കക്ഷിയെ പരിചയപ്പെടുത്തുണ്ടല്ലോ ബോൾഗാട്ടി ധർമ്മജൻ. മീൻകട ഫ്രാഞ്ചൈസി കൊടുക്കാം എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കഥ നമ്മുടെ ലൈഫ് ക്യാമറ ആക്ഷനിൽ നല്ലവെടിപ്പായിട്ട് ഞാൻ പറഞ്ഞു. അന്ന് രാത്രി അടിച്ചു പാമ്പായി ധർമ്മജൻ വിളിച്ചു, ഞാനല്ല പറ്റിച്ചത് എനിക്ക് 10 പാർട്നേഴ്സ് ഉണ്ട്, അവന്മാര് ലക്ഷങ്ങൾ പിരിച്ച് പുട്ടടിച്ചു, അങ്ങനെയാണ് ഞാനാണ് പറ്റിച്ചത് എന്നുള്ള കേസ് വന്നത് എന്നായി ബോൾഗാട്ടിയുടെ ന്യായം. നിങ്ങളുടെ പേര് വെച്ച് ഒരു സ്ഥാപനം തുടങ്ങിയാൽ നിങ്ങളെ വിശ്വസിച്ച് പണം മുടക്കുന്നവരോട് നിങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലേ എന്നൊക്കെ ചോദിച്ചപ്പോൾ ബബബ, മറുപടിയില്ല.

ധർമ്മജന്റെ പൈസ അല്ലാതെ, ധർമ്മജന്റെ ഉറപ്പില്ലാതെ, ധർമ്മജന്റെ കൂടെ നടന്ന 10 കീടം ബാച്ചുകൾ നാട്ടുകാരെ മുഴുവൻ വലിപ്പിച്ചാൽ ധർമ്മജൻ അവർക്ക് വാണിങ് കൊടുക്കണ്ടേ. 10 ഉം 15 ഉം ലക്ഷങ്ങൾ പറ്റിച്ചതിന് കേസായി. ധർമ്മജൻ പറയുന്നത് എന്റെ കൂട്ടുകാരല്ലേ വലിപ്പിച്ചത് ഞാനല്ലല്ലോ എന്ന്.

ആ സംഭവത്തിന് ശേഷം അടിച്ച് ഫിറ്റായാൽ പാതിരാത്രി ആയാലും എന്നെ വിളിക്കുക എന്നുള്ളതായി കലാപരിപാടി. കൂടെ നടന്ന കോൺഗ്രസുകാർ പറ്റിച്ച കഥയടക്കം ഏറ്റവും ചുരുങ്ങിയത് ഒരു ഒന്നൊന്നര മണിക്കൂർ ഫോണിൽ കൂടെ എന്നെ കത്തിവെക്കും. വ ഇത് പിന്നെ എനിക്കൊരു ബാധ്യതയായി മാറി. ഞാൻ ധർമ്മജനെ ബ്ലോക്ക് ആക്കിയൊന്നുമില്ല. പക്ഷേ ധർമ്മജന്റെ ഫോൺ വന്നാൽ ഞാൻ എടുക്കില്ല.

അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ബിരിയാണി കട ഉദ്ഘാടനം ചെയ്യാൻ ബോൾഗാട്ടിയുടെ വരവ് .ഒഉദ്ഘാടനം ചെയ്യാൻ വന്നത് ഉടുപ്പിന്റെ ഒന്നാമത്തെ ബട്ടൺ നാലാമത്തെ ഹൂക്കിലാണ് ഇട്ടിരിക്കുന്നത്. കാറിൽ നിന്ന് ഇറങ്ങുമ്പോൾ ചെരുപ്പ് ഊരിപ്പോയെങ്കിലും ആ ചെരുപ്പിലോട്ട് കാല് കയറുന്നില്ല. അങ്ങനെ മൊത്തം കോമഡിയാക്കി കളഞ്ഞു. ജോക്കർ ആയുള്ള എഴുന്നളത്ത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ചമ്മൽ തോന്നി. അതുപോലെതന്നെ കാലാണെങ്കിൽ തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടല്ല പോണത്, പടിഞ്ഞാറോട്ട് പോകും. എന്തിന് ഇങ്ങനെ സിനിമാക്കാരൻ എന്ന് പറഞ്ഞ് അപഹാസ്യനാകുന്നു എന്ന ചോദ്യം ഞാൻ എന്റെ ലൈസ് ക്യാമറ ആക്ഷനിൽ ചോദിച്ചു. ദോഷം പറയരുതല്ലോ, എന്നെ വിളിച്ച് അതിന് പരിഭവം ഒന്നും പറഞ്ഞില്ല. പകരം ട്വൻ്റി ഫോർ ചാനൽ പരിപാടിയിൽ പോയി എന്നെ കുറിച്ച് സംസാരിച്ചു. ഗോപീകൃഷ്ണൻ ഞാൻ പറത്ത് ചോദിച്ചപ്പോൾ ധർമ്മജൻ ആ ചോദ്യം കൊത്തി.എന്നെ എന്തും പറയാം. പക്ഷെ ഒരാവശ്യവും ഇല്ലാതെ എന്റെ ഭാര്യയേയും മകനേയും കുറിച്ച് സംസാരിച്ചു.

ബോൾഗാട്ടി പറയുന്നത് സിനിമാക്കാരുടെ കിടപ്പറകളിലും അടുക്കളയിലും ഒക്കെ എത്തി നോക്കി ജീവിക്കുന്നവനാണ് ഈ ശാന്തിവിള ദിനേശ് എന്നാണ്. പിന്നെ എന്തിലും ഏതിലും എൻറെ ഭാര്യയെയും എൻറെ മകനെയും പറ്റി നല്ലത് പറയുന്നു എന്നുള്ളതാണ് ബോൾഗാട്ടിയുടെ അടുത്ത പരാതി. ബോൾഗാട്ടി ,ഇത് രണ്ടും എനിക്ക് ചേരാത്തതാണ് എന്നാണ് ആദ്യമായിട്ട് പറയാനുള്ളത്. ഞാൻ ഏതെങ്കിലും ഒരു പ്രോഗ്രാം ആരുടെയെങ്കിലും കിടപ്പറ- അടുക്കള കാര്യങ്ങൾ പറഞ്ഞതായിട്ട് ബോൾഗാട്ടി തെളിയിക്കണം. അതൊക്കെ നിന്റെ സംസ്കാരത്തിന്റെ പ്രശ്നമാണെന്ന് ഞാൻ പറയും. ബോൾഗാട്ടിയിൽ ചേറിലും ചളിയിലും കിടന്നന്റെ സംസ്കാരം കൊണ്ടാണ് നീ ഇതൊക്കെ പറയുന്നത്. നീ സിനിമ കൊണ്ടുണ്ടാക്കിയ പേര് പണയം വെച്ച് ആളുകളെ വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വലിപ്പിച്ചിട്ട് എൻറെ പാർട്നേഴ്സ് കമഴ്ത്തിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നത് പോലെ ഞാൻ ഒരാളെയും പറ്റിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma